ഫെയ്‌സ്ബുക്കുമായി 43,574 കോടി രൂപയുടെ കരാർ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലെയ്ക്ക് ജിയോ പ്ലാറ്റ്‌ഫോമിൽ 5,655.75 കോടി രൂപയുടെ നിക്ഷേപവുമായി രംഗത്ത്. ജിയോയുടെ 1.15 ശതമാനം ഓഹരികൾക്കാണ് സിൽവർ ലെയ്ക്ക് 5,655.75 കോടി രൂപ നിക്ഷേപിക്കുന്നത്. ഇക്കാര്യം റിലയൻസ് ഇൻഡസ്ട്രീസാണ് അറിയിച്ചിരിക്കുന്നത്. ഈ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമുകളെ 4.90 ലക്ഷം കോടി രൂപയുടെ മൂല്യത്തിലേയ്ക്കും എന്റർപ്രൈസ് മൂല്യം 5.15 ലക്ഷം കോടി രൂപയിലേയ്ക്കും ഉയർത്തും.
പുതിയ നിക്ഷേപകർ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഫെയ്‌സ്ബുക്ക് നിക്ഷേപത്തിന്റെ ഇക്വിറ്റി മൂല്യത്തിന്റെ 12.5 ശതമാനം പ്രീമിയമാണ് സിൽവർ ലെയ്ക്ക് പ്രതിനിധീകരിക്കുന്നത്. എയർബൺബി, അലിബാബ, ആൻറ് ഫിനാൻഷ്യൽ, ആൽഫബെറ്റിന്റെ വെർലി ആൻഡ് വേമോ യൂണിറ്റുകൾ, ഡെൽ ടെക്നോളജീസ്, ട്വിറ്റർ, കൂടാതെ നിരവധി ആഗോള സാങ്കേതിക കമ്പനികളിലും സിൽവർ ലെയ്ക്ക് നിക്ഷേപം നടത്തിയിട്ടുണ്ട്.
സിൽവർ ലെയ്ക്ക്
ഫേസ്ബുക്കിന് 10% ഓഹരി വിറ്റ ശേഷം, കടം കുറയ്ക്കുന്നതിന് സമാനമായ കരാറിനായി മറ്റ് പ്രധാന സാമ്പത്തിക നിക്ഷേപകരുമായി ചർച്ച നടത്തുകയാണെന്ന് റിലയൻസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിൽ പ്രമുഖ ടെക്‌നോളജി കമ്പനികളുടെ വിലപ്പെട്ട പങ്കാളിയാണ് സിൽവർ ലെയ്ക്ക് എന്ന് ആർഐഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. സാങ്കേതികവിദ്യയിലും ധനകാര്യത്തിലും മികച്ച കമ്പനികളിലൊന്നാണ് സിൽവർ ലെയ്ക്ക്. ഇന്ത്യന്‍ ഡിജിറ്റല്‍ സൊസൈറ്റിയുടെ പരിവര്‍ത്തനത്തിനായി അവരുടെ ആഗോള സാങ്കേതിക ബന്ധങ്ങളില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അംബാനി വ്യക്തമാക്കി.
ജിയോയുടെ പങ്ക്
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ കമ്പനികളിലൊന്നാണ് ജിയോ പ്ലാറ്റ്‌ഫോം എന്നും അവിശ്വസനീയമാംവിധം ശക്തവും സംരംഭകത്വ മികവുമാണ് ജിയോയെ നയിക്കുന്നതെന്നും കുറഞ്ഞ നിരക്കിൽ ഡിജിറ്റൽ സേവനങ്ങളുടെ ശക്തി ഒരു വലിയ വിഭാഗം ഉപഭോക്താക്കളിലേക്കും ചെറുകിട വ്യവസായ ജനങ്ങളിലേക്കും എത്തിക്കുന്നതിന് വളരെ വലിയ പങ്ക് ജിയോ വഹിച്ചിട്ടുണ്ടെന്നും സിൽവർ ലെയ്ക് കോ-സിഇഒയും മാനേജിംഗ് പാർട്ണറുമായ എഗോൺ ഡർബൻ പറഞ്ഞു. ജിയോയുടെ വിപണി സാധ്യതകൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ജിയോ - ഫേസ്ബുക്ക് കരാർ
5.7 ബില്യൺ ഡോളറിന് (43,574 കോടി രൂപ) റിലയൻസ് ജിയോയിൽ 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്. അതിവേഗം വളരുന്ന വൻ വിപണിയിൽ ഉറച്ചു നിൽക്കാൻ ഫേസ്ബുക്കിനെ സഹായിക്കുന്ന നീക്കമാണിത്. എന്നാൽ കടം വെട്ടിക്കുറയ്ക്കുന്നതിനുള്ള റിലയൻസിന്റെ മാർഗങ്ങളിലൊന്നാണ് ഈ ഓഹരി വിൽപ്പന.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
