റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ 6.3 ശതമാനം ഓഹരി വാങ്ങുന്നതിൻറെ ഭാഗമായി നാല് കമ്പനികൾ വാഗ്ദാനം ചെയ്ത 30,062.43 കോടി രൂപ കമ്പനികൾ ജിയോയ്‌ക്ക് കൈമാറി. എൽ കാറ്റർട്ടൺ, പിഐഎഫ്, സിൽവർ ലേക്ക്, ജനറൽ അറ്റ്‌ലാന്റിക് സിംഗപ്പൂർ എന്നീ കമ്പനികളാണ് തുക കൈമാറിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) കഴിഞ്ഞ ദിവസത്തെ ഒരു പ്രസ്താവനയിലാണ് ഈ കാര്യം അറിയിച്ചത്. റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ 9.9 ശതമാനം ഓഹരി വാങ്ങുന്നതിനായി ഫേസ്‌ബുക്ക് വാഗ്ദാനം ചെയ്ത 43,754 കോടി രൂപ കമ്പനി നേരത്തെ ജിയോയ്ക്ക് കൈമാറിയിരുന്നു. ഫേസ്‌ബുക്കിൻറെ ഉപകമ്പനിയായ ജാദു ഹോൾഡിംഗ്‌സ് എൽഎൽസിയാണ് തുക കൈമാറിയത്.
ഇതുവരെ 11 ആഗോള നിക്ഷേപകരാണ് 1.18 ലക്ഷം കോടി രൂപയ്ക്ക് ജിയോ പ്ലാറ്റ്‌ഫോമിലെ 25.09 ശതമാനം ഓഹരികൾ വാങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെ ഉടംസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും എന്നാൽ ഏറ്റവും വലുതുമായ ടെലികോം കമ്പനിയാണ്. മറ്റ് ഡിജിറ്റൽ പ്രോപ്പർട്ടികൾക്കും നിക്ഷേപങ്ങൾക്കും പുറമെ 400 ദശലക്ഷം വരിക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവാണ് ആർഐലഎല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഇൻഫോകോം.

സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്‌ബുക്ക് ഏപ്രില്‍ 22-ന് 43,574 കോടി രൂപ നിക്ഷേപിച്ച് 9.99 ശതമാനം ഓഹരി സ്വന്തമാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജിയോയിൽ നിക്ഷേപങ്ങളുടെ തുടക്കമായത്. അതിനുശേഷം 11 വിദേശ നിക്ഷേപകർ കൂടി ജിയോയിൽ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ഫേസ്‌ബുക്കിന് പിന്നാലെ ജനറല്‍ അറ്റ്‌ലാന്റിക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാർട്‌ണേഴ്‌സ്, കെകെആര്‍, അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇൻവെസ്റ്റ്‌മെന്റ്, എഐഡിഎ, ടിപിജി ക്യാപിറ്റൽ, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ്, ഇന്റൽ ക്യാപിറ്റൽ എന്നീ കമ്പനികളും ജിയോയിൽ നിക്ഷേപമിറക്കി. ലോകത്ത് തുടർച്ചയായി ഇത്രയധികം തുക നിക്ഷേപമായി സമാഹരിച്ച കമ്പനിയും ജിയോ ആണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
