കിടിലന്‍ പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ട് ജിയോ തങ്ങളുടെ ഉപയോക്താക്കളെ എപ്പോഴും സന്തോഷിപ്പിക്കാറുണ്ട്. കുറഞ്ഞ നിരക്കില്‍ സൂപ്പര്‍ നേട്ടങ്ങള്‍ ലഭിക്കുന്ന ടെലികോം പ്ലാനുകള്‍ അന്വേഷിച്ചാല്‍ നാം ആദ്യമെത്തുന്നത് ജിയോയിലായിരിക്കു
കിടിലന്‍ പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ട് ജിയോ തങ്ങളുടെ ഉപയോക്താക്കളെ എപ്പോഴും സന്തോഷിപ്പിക്കാറുണ്ട്. കുറഞ്ഞ നിരക്കില്‍ സൂപ്പര്‍ നേട്ടങ്ങള്‍ ലഭിക്കുന്ന ടെലികോം പ്ലാനുകള്‍ അന്വേഷിച്ചാല്‍ നാം ആദ്യമെത്തുന്നത് ജിയോയിലായിരിക്കും. പ്രീ പെയ്ഡ് പ്ലാനുകള്‍ക്ക് പുറമേ മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകളും ജിയോയ്ക്കുണ്ട്.

ജിയോയുടെ അത്തരത്തിലുള്ള ഒരു പോസ്റ്റ് പെയ്ഡ് പ്ലാനിനെക്കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുവാന്‍ പോകുന്നത്. ചെറിയ വിലയില്‍ വലിയ ആദായം ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ജിയോ വാഗ്ദാനം ചെയ്യുന്നു. സൗജന്യ ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷനും 75 ജിബി ഡാറ്റയും ഇതില്‍ ഉള്‍പ്പെടുന്നു.
ജിയോയുടെ 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ ഒരു മാസത്തേക്കാണ് 75 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഈ ഡാറ്റ ഉപഭോഗത്തിന് ദിവസ പരിധിയില്ല. ഒരു മാസം മുഴുവന്‍ ദിവസവും പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം. ഇനി ഒരു മാസം കഴിഞ്ഞ ഡാറ്റ ശേഷിക്കുകയാണെങ്കില്‍ 20 ജിബി വരെ റോള്‍ ഓവര്‍ ചെയ്യുവാനുള്ള സൗകര്യവും ജിയോ നല്കുന്നു. ഇനി ഡാറ്റ പരിധി കഴിഞ്ഞാല്‍ 1 ജിബി ഡാറ്റയ്ക്ക് 10 രൂപ നിരക്കില്‍ കമ്പനി തുക ഈടാക്കും.
പരിധിയില്ലാത്ത കാളിംഗ് സേവനത്തിനും ദിവസേനയുള്ള 100 എസ്എംഎസ് ഓഫറുകള്‍ക്കും പുറമേ ഈ പ്ലാനില്‍ മറ്റൊരു കിടിലന്‍ നേട്ടം കൂടിയുണ്ട്. നിങ്ങള്‍ ഒടിടി സബ്സ്ക്രിപ്ഷന് ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്ലാന്‍ ആണിത്. ഈ പ്ലാനിലൂടെ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷന് ഉപയോക്താവിന് ലഭിക്കും. ഇതിനൊപ്പം ജിയോ ആപ്പുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും ലഭ്യമാകും.
399 രൂപയ്ക്ക് ജിയോയ്ക്ക് പ്രീ പെയ്ഡ് പ്ലാന്‍ കൂടിയുണ്ട്. 56 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഓരോ ദിവസവും 1.5 ജിബി ഡാറ്റ പ്ലാനില്‍ ലഭിക്കും. കൂടാതെ പരിധിയില്ലാത്ത കാളിംഗ് സേവനവും ദിവസേന 100 സൗജന്യ എസ്എംഎസുകളും ഈ പ്ലാനില്‍ ജിയോ നല്കുന്നു. ഇതിനൊപ്പം ജിയോ ആപ്പുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും ഉപയോക്താവിന് ലഭിക്കും.
ഇതിന് പുറമേ റിലയന്‍സ് ജിയോ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കായി ഒരു പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. 75 രൂപ നിരക്കിലുള്ളതാണ് പുതിയ പ്ലാന്‍. 39, 69 രൂപ പ്ലാനുകള്‍ നിര്‍ത്തലാക്കിയതിന് ശേഷമാണ് ജിയോ ഈ പുതിയ റീചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ചത്. നേരത്തെ ഈ രണ്ട് പ്ലാനുകളും വെബ്സൈറ്റില്‍ നിന്നും മൈജിയോ ആപ്പില്‍ നിന്നും നീക്കം ചെയ്തിരുന്നു.
ജിയോയുടെ പുതിയ 75 രൂപ പ്ലാനില്‍ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിനൊപ്പം, പ്രതിദിനം 50 എസ്എംഎസ്, ജിയോ ടിവി, ജിയോസിനിമ, ജിയോ ന്യൂസ്, ജിയോസെക്യൂരിറ്റി, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭിക്കും.
ഇത് കൂടാതെ ഉപഭോക്താക്കള്‍ക്ക് ഏത് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും 3 ജിബി 4 ജി ഡാറ്റയും പൂര്‍ണ്ണ വാലിഡിറ്റിയില്‍ 200 എംബി ബൂസ്റ്ററിനൊപ്പം ലഭിക്കും.
ജിയോയുടെ 499 രൂപ പ്ലാനിന്റെ വാലിഡിറ്റിയും 28 ദിവസമാണ്. ഈ പ്ലാന്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് സൗജന്യ സബ്സ്ക്രിപ്ഷനും നല്കുന്നു. ഇതില്‍, പ്രതിദിനം 3 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക് നല്കുന്നു. ഇതോടൊപ്പം, പരിധിയില്ലാത്ത കോളുകളും 100 എസ്എംഎസുകളും പ്രതിദിനം നല്കുന്നു.
999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമാണ്. ഇതിലും പ്രതിദിനം 3 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക് നല്കുന്നു. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും നല്കുന്നു.
3,499 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഒരു ദീര്‍ഘകാല പ്ലാനാണ്. ഇതില്‍, പ്രതിദിനം 3 ജിബി ഡാറ്റ നല്കുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിനൊപ്പം നല്കുന്നു. ഇതോടൊപ്പം, ഉപയോക്താക്കള്‍ക്ക് ജിയോ ടിവി, ജിയോസാവണ്, മറ്റ് ആപ്പുകള്‍ എന്നിവയുടെ സബ്സ്ക്രിപ്ഷനും ലഭിക്കും.
666 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ 56 ദിവസത്തേക്ക് 2 ജിബി പ്രതിദിന അതിവേഗ ഡാറ്റയും പരിധിയില്ലാത്ത വോയ്സ്, എസ്എംഎസ് സന്ദേശ ആനുകൂല്യങ്ങളുമാണ് ഉപഭോക്താവിന് നല്‍കുക. 888 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനില്‍ 84 ദിവസത്തെ വാലിഡിറ്റി, 2 ജിബി പ്രതിദിന അതിവേഗ ഡാറ്റ, പരിധിയില്ലാത്ത വോയ്സ് കോളിംഗും, എസ്എംഎസ്സുമാണ് ലഭിക്കുക.
ഇത് കൂടാതെ 2,599 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിലും ഒരു വര്‍ഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷന് ലഭ്യമാണ്. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പരിധിയില്ലാത്ത വോയ്സ് കോളിംഗ്, എസ്എംഎസ് എന്നിവ ലഭ്യമാകുന്ന ഈ പ്ലാനിന്റെ കാലാവധി ഒരു വര്‍ഷമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications