വരിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ഉഗ്രന്‍ സമ്മാനവുമായി റിലയന്‍സ് ജിയോ. ജനുവരി 1 മുതല്‍ ജിയോ നെറ്റ്വര്ക്കില് നിന്നും മറ്റ് നെറ്റ്വര്ക്കുകളിലേക്ക് വിളിക്കുന്നതിന് ചാര്‍ജ്ജ് ഈടാക്കില്ല. ജനുവരി 1 മുതല്‍ ബില്‍ ആന്‍ഡ് കീപ്പ് ഭരണം ജിയോ രാജ്യത്ത് നടപ്പാക്കുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരമാണിത്. ഇതോടുളള മറ്റുളള നെറ്റ്വര്ക്കുകളിലേക്കുളള കോളുകള്‍ക്ക് ഇതുവരെ ഈടാക്കിയിരുന്ന ഇന്റര്‍കണക്ട് യൂസസ് ചാര്‍ജുകള്‍ അവസാനിക്കുകയാണ്.
2021 ജനുവരി 1 മുതല്‍ ഈ നിരക്ക് വരിക്കാരില്‍ നിന്നും ഈടാക്കില്ലെന്ന് ട്രായ് നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ മുതലാണ് ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് ജിയോ ഈടാക്കാന്‍ ആരംഭിച്ചത്. ട്രായ് ഈ ചാര്‍ജ് നിര്‍ത്തലാക്കുന്നത് വരെയേ തുടരൂ എന്ന് ജിയോ അന്ന് വ്യക്തമാക്കിയിരുന്നു. ഈ വാക്കാണ് ജിയോ പാലിക്കുന്നത്. ഐയുസി നിര്‍ത്തലാക്കുന്നതോടെ ജിയോ വരിക്കാര്‍ക്ക് സൗജന്യമായി മറ്റേത് നെറ്റ്വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്.

ഒരു വര്‍ഷത്തോളമായി മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുളള കോളുകള്‍ക്ക് ജിയോ മിനുറ്റിന് 6 പൈസ വീതം ഈടാക്കുന്നുണ്ട്. പകരമായി സൗജന്യ ഡാറ്റയും ഇതേ നിരക്കിന് ജിയോ നല്കുന്നുമുണ്ടായിരുന്നു. ജനുവരി 2021ല്‍ ഈ നിരക്ക് അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ട്രായ് തീരുമാനിച്ചത്. ജനുവരി 1 മുതല്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുളള ആഭ്യന്തര വോയിസ് കോളുകള്‍ക്ക് ഒരു വിധത്തിലുളള നിരക്കുകളും ഉണ്ടായിരിക്കുന്നതല്ലെന്നാണ് ട്രായ് അറിയിച്ചിരിക്കുന്നത്. നിലവില്‍ 406 മില്യണ്‍ വരിക്കാരാണ് ജിയോയ്ക്ക് ഉളളത്. കര്‍ഷക സമരത്തെ തുടര്‍ന്ന് ജിയോയ്ക്ക് എതിരെ നടക്കുന്ന പ്രതിഷേധ ക്യാംപെയ്ന് കമ്പനിയെ ബാധിച്ചിട്ടുണ്ട്. അതിനിടെ 2021 പകുതിയോടെ 5ജി സേവനങ്ങള്‍ ആരംഭിക്കാനുളള നീക്കത്തിലാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications