ഓയിൽ മുതൽ ടെലികോം വരെ എത്തി നിൽക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഇപ്പോൾ റീട്ടെയിൽ രംഗത്ത് സാന്നിദ്ധ്യം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. മുംബൈയിലെ ചില മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിച്ച ജിയോമാർട്ട് വിജയകരമായതിനെ തുടർന്ന് കൂടുതൽ നഗരങ്ങളിലേയ്ക്ക് സേവനം വിപുലകരിച്ചിരിക്കുകയാണ് കമ്പനി. ധാന്യങ്ങൾ, പയറുവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, ബേക്കറി, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, വ്യക്തിഗത പരിചരണം വസ്തുക്കൾ, ഗാർഹിക വസ്തുക്കൾ തുടങ്ങി നിരവധി വസ്തുക്കൾ നിങ്ങൾക്ക് ജിയോ മാർട്ട് വഴി വാങ്ങാം.
സേവനം ലഭിക്കുന്ന നഗരങ്ങൾ
ഇതിനായി കമ്പനിയുടെ പുതിയതായി ആരംഭിച്ച jiomart.com എന്ന വെബ്‌സൈറ്റ് ഉപയോക്താക്കൾക്ക് സന്ദർശിക്കാവുന്നതാണ്. സേവനത്തിനായുള്ള മൊബൈൽ അപ്ലിക്കേഷൻ ഇപ്പോൾ ലഭ്യമല്ല. നിലവിൽ കമ്പനി സേവനം നൽകുന്ന നഗരങ്ങളുടെ പട്ടിക സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഒരാൾക്ക് അയാളുടെ പിൻകോഡ് നൽകി തന്റെ സ്ഥലത്ത് സേവനം ലഭ്യമാണോയെന്ന് പരിശോധിക്കാം. വിവിധ മെട്രോ നഗരങ്ങളിൽ നിന്നുള്ള പിൻകോഡുകൾ പരിശോധിക്കുമ്പോൾ ദില്ലി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു തുടങ്ങി മിക്ക മെട്രോകളിലും സേവനം ലഭ്യമാണ്.
പേയ്മെന്റ്
കമ്പനിയുടെ റിലയൻസ് ഫ്രെഷ്, റിലയൻസ് സ്മാർട്ട് സ്റ്റോർ എന്നിവ നൽകുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് പോർട്ടലാണ് ജിയോമാർട്ട്. കൂടാതെ, കമ്പനിയുടെ reliancesmart.in എന്ന വെബ്സൈറ്റ് jiomart.com ലേക്ക് ആണ് റീഡയറക്‌ട് ചെയ്യുന്നത്. പേയ്‌മെന്റിനായി കമ്പനി നിലവിൽ നെറ്റ്ബാങ്കിംഗ്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് എന്നിവ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 750 രൂപയിൽ കുറവാണ് നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ വില എങ്കിൽ കമ്പനി 25 രൂപ ഡെലിവറി ഫീസ് ഈടാക്കും.
പരീക്ഷണാടിസ്ഥാനത്തിൽ
ഏപ്രിലിൽ കമ്പനി വാട്‌സ്ആപ്പ് ബിസിനസ്സ് അക്കൗണ്ട് പുറത്തിറക്കിയിരുന്നു. സോഷ്യൽ മീഡിയ ഭീമനായ ഫെയ്‌സ്ബുക്കും റിലയൻസ് ജിയോയും 5.7 ബില്യൺ ഡോളർ മൂല്യമുള്ള കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ജിയോമാർട്ട് പ്രവർത്തനം ആരംഭിച്ചത്. നവി മുംബൈ, താനെ, കല്യാൺ എന്നിവയുൾപ്പെടെ മുംബൈയിലെ ചില പ്രദേശങ്ങളിലാണ് സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്.
ജിയോ - ഫേസ്ബുക്ക്
ഇടപാട് ജിയോ പ്ലാറ്റ്‌ഫോമിലേക്ക് 5.7 ബില്യൺ (43,574 രൂപ) നിക്ഷേപമാണ് ഫേസ്ബുക്ക് നടത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഭീമൻ റിലയൻസിന്റെ 9.99 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്കും റിലയൻസും തമ്മിലുള്ള ബിസിനസ് ഇടപാടിനെക്കുറിച്ച് സംസാരിച്ച മുകേഷ് അംബാനി ഇടപാട് "ഡിജിറ്റൽ ഇന്ത്യ" യെ സഹായിക്കുമെന്ന് പറഞ്ഞിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
