നോക്കിയും കണ്ടും ജോലി മാറിയില്ലെങ്കില്‍ ജിഎസ്ടി കൊടുക്കേണ്ടിവരും; അറിഞ്ഞാരുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ടവരുടെ കദനകഥ നമ്മള്‍ ഒരുപാട് തവണ കേട്ടുകഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം സ്ഥാപനം അടച്ചു പൂട്ടിയതു കൊണ്ടോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ യാത്രാ വിലക്കുകളോ ഒക്കെ ജോലി നഷ്ടമാകുന്നതിന് കാരണങ്ങളായിട്ടുണ്ട്. എന്നാല്‍ അത്തരം പ്രതിസന്ധികള്‍ പിന്നിട്ട് രാജ്യവും ജനങ്ങളും മുന്നോട്ട് നീങ്ങുകയാണ്. സര്‍ക്കാരുകളുടെ സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ഗുണഫലമായും പുതിയതായി ഉയര്‍ന്നു വന്ന തൊഴില്‍ മേഖലകളും അവിടെയുള്ള അവസരങ്ങളില്‍ നിന്നുമൊക്കെയായി എല്ലാവരും അതിജീവനത്തിന്റെ വഴിയിലൂടെ മുന്നോട്ട് പോകുകയാണ്.

കൃത്യമായ നടപടി ക്രമങ്ങള്‍

കൃത്യമായ നടപടി ക്രമങ്ങള്‍

ഇതിനിടെ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചല്ല നിങ്ങള്‍ പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ നേരിടാന്‍ സാധ്യതയുള്ള ജിഎസ്ടി പിഴശിക്ഷയെ കുറിച്ചാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെ, കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമായും ഐടി മേഖലയില്‍ വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. ഇതോടെ കമ്പനികളും പുതിയ പ്രതിഭകളെ തേടിയിറങ്ങിയിരിക്കുകയാണ്. പുതിയതായി ലഭിച്ച പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിനും വര്‍ധിച്ച ആവശ്യകത നേരിടാനുമൊക്കെയായി കൂടുതല്‍ തൊഴിലാളികളെ കമ്പനിക്കും പ്രയോജനപ്പെടുത്തേണ്ട സാഹചര്യം ഉരുത്തിരിഞ്ഞു.

Also Read: ഇഷ്യൂ വിലയില്‍ കിട്ടും; മികച്ച ആല്‍ഫയും; ഇനി 50% കുതിപ്പ്Also Read: ഇഷ്യൂ വിലയില്‍ കിട്ടും; മികച്ച ആല്‍ഫയും; ഇനി 50% കുതിപ്പ്

കമ്പനികളിലും പ്രതിസന്ധി

കമ്പനികളിലും പ്രതിസന്ധി

ഇതോടെ പഴയ കമ്പനിയിലെ രാജി സമര്‍പ്പിച്ചതിനു ശേഷം, അവിടെയുള്ള ഔപചാരിക വിടുതല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കും മുമ്പെ തന്നെ തങ്ങളുടെ കമ്പനിയിലേക്ക് തൊഴിലാളികളെ പ്രവേശിപ്പിക്കുന്ന രീതിയും ഇപ്പോള്‍ വിരളമല്ല. എങ്ങനെയും പ്രതിഭാധനരായ തൊഴിലാളികളെ ഉള്‍പ്പെടുത്തി കരാറുകള്‍ പൂര്‍ത്തീകരിക്കാനും ബിസിനസ് മെച്ചപ്പെടുത്താനും അതാത് കമ്പനികള്‍ ശ്രമിക്കുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. തങ്ങള്‍ ഏല്‍പ്പിച്ച ദൗത്യവും ഉത്തരവാദിത്തവും ഫലപ്രദമായി കൈമാറുന്നതിന് മുമ്പേ ഇത്തരത്തില്‍ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കമ്പനികളേയും പ്രതിസന്ധിയിലാക്കുന്നു.

Also Read: ലോകം ക്രിപ്‌റ്റോയിലേക്കെത്തും; ബിറ്റ്‌കോയിന്‍ 5 ലക്ഷം ഡോളറുമാകും; സംശയമുണ്ടോ?Also Read: ലോകം ക്രിപ്‌റ്റോയിലേക്കെത്തും; ബിറ്റ്‌കോയിന്‍ 5 ലക്ഷം ഡോളറുമാകും; സംശയമുണ്ടോ?

പുതിയ ഉത്തരവ്

പുതിയ ഉത്തരവ്

അങ്ങനെ, സമാന വിഷയത്തില്‍, ധനമന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസിന്റെ ''അഥോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ്ങ് (AAR)'' അടുത്തിടെ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഭാരത് പെട്രോളിയത്തിന്റെ ഉപകമ്പനിയായ ഭാരത് ഒമാന്‍ റിഫൈനറീസ് നല്‍കിയ പരാതിയിലായിരുന്നു ഉത്തരവ്. ഇതുപ്രകാരം വിടുതല്‍ നടപടി ക്രമം പൂര്‍ത്തിയാക്കുന്നതിനു (Notice Period) മുമ്പെ കമ്പനിയില്‍ നിന്നും വിട്ടു പോകുന്നവര്‍ക്ക് ലഭിക്കാനുള്ള ശമ്പളത്തില്‍ നിന്നും ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ടെലിഫോണ്‍ ബില്‍ പോലെയുള്ള സേവനങ്ങള്‍ക്കും നല്‍കുന്ന തുകയ്ക്കുള്ള ജിഎസ്ടി (GST) അടയ്ക്കണമെന്നാണ് ഉത്തരവ്. കമ്പനി തൊഴിലാളിക്ക് നല്‍കുന്നത് ''സേവനം'' ആണെന്ന വ്യാഖ്യാനത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Also Read: വരുമാനത്തിലും സുരക്ഷയിലും സര്‍ക്കാരിന്റെ ഉറപ്പ്; ആര്‍ഡിജി അക്കൗണ്ട് തുടങ്ങിയില്ലേ?Also Read: വരുമാനത്തിലും സുരക്ഷയിലും സര്‍ക്കാരിന്റെ ഉറപ്പ്; ആര്‍ഡിജി അക്കൗണ്ട് തുടങ്ങിയില്ലേ?

വിവിധ അഭിപ്രായങ്ങള്‍

വിവിധ അഭിപ്രായങ്ങള്‍

അതേസമയം, ഈ ഉത്തരവിനെ സംബന്ധിച്ച് നികുതി സേവനങ്ങള്‍ നല്‍കുന്നവരും അഭിഭാഷകരും വിവിധ അഭിപ്രായങ്ങള്‍ പങ്കുവച്ചു. മുംബൈയിലെ നികുതി വിദഗ്ധന്‍ ബല്‍വന്ത് സിങ് ഉത്തരവിനെ അനുകൂലിച്ച് നടത്തിയ അഭിപ്രായ പ്രകാരം ''തൊഴിലാളികള്‍ ജിഎസ്ടി കൊടുക്കേണ്ടവരല്ല. എന്നാല്‍ നോട്ടീസ് പിരീയഡില്‍ കൊടുക്കുന്ന ശമ്പളത്തിന് 18 ശതമാനം ജിഎസ്ടി നല്‍കാന്‍ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം വഴി കമ്പനി ബാധ്യസ്ഥരുമാണ്''.

Also Read: വിദേശ സ്ഥാപനങ്ങള്‍ക്ക്‌ വന്‍ നിക്ഷേപമുള്ള ഫിനാന്‍സ് സ്റ്റോക്ക് വാങ്ങാം; 21% ലാഭം നേടാംAlso Read: വിദേശ സ്ഥാപനങ്ങള്‍ക്ക്‌ വന്‍ നിക്ഷേപമുള്ള ഫിനാന്‍സ് സ്റ്റോക്ക് വാങ്ങാം; 21% ലാഭം നേടാം

ജിഎസ്ടി എന്തിന് നല്‍കണം

ജിഎസ്ടി എന്തിന് നല്‍കണം

അതേസമയം, മറ്റു ചില നികുതി വിദഗ്ധര്‍ ഈ ഉത്തരവ്, നിയമത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നില്ലെന്ന അഭിപ്രായം പങ്കുവച്ചു. ''വിടുതല്‍ നേടുന്ന തൊഴിലാളിയോട് കമ്പനി ഉടമസ്ഥര്‍ അനുകൂലമായി പെരുമാറുന്നില്ലെങ്കില്‍ ഈ ഉത്തരവിന്റെ വ്യാഖ്യാനത്തിന് പുറത്താകും ആ സാഹചര്യം. അത്തരം സന്ദര്‍ഭത്തില്‍ ഈ ജിഎസ്ടി എന്തിന് നല്‍കണം എന്ന ചോദ്യം അവശേഷിക്കുന്നു'' തത്വം അഡൈ്വസേര്‍സിന്റെ എക്‌സിക്യൂട്ടീവ് പാര്‍ട്ട്ണര്‍ സിഎ ഗീതിക ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

Also Read: 30% വിലക്കുറവില്‍ 4 ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികള്‍; വാങ്ങുന്നോ?Also Read: 30% വിലക്കുറവില്‍ 4 ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികള്‍; വാങ്ങുന്നോ?

Read more about: company salary
English summary

Job Change Without Serving Notice Period May Attract 18 Percent GST On Salary

Job Change Without Serving Notice Period May Attract 18 Percent GST On Salary
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X