തൊഴിൽ മേഖലകൾ പ്രതിസന്ധിയിൽ, മാർച്ചിൽ നിയമനങ്ങൾ 18% കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാർച്ചിൽ ഇന്ത്യയിൽ തൊഴിൽ നിയമനങ്ങൾ 18 ശതമാനം കുറഞ്ഞു. യാത്രാ, എയർലൈൻസ്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ വ്യവസായങ്ങൾ 2019 മാർച്ചിനെ അപേക്ഷിച്ച് 56 ശതമാനം ഇടിവ് രേഖപ്പെടുത്തി. പ്രമുഖ തൊഴിൽ പോർട്ടലായ നൌക്രി ഡോട്ട് കോം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2020 മാർച്ചിലെ ആദ്യ 20 ദിവസങ്ങളിൽ തന്നെ ജോലിക്കാരുടെ നിയമനങ്ങളിൽ അഞ്ച് ശതമാനം കുറവുണ്ടായതായി നൗക്രി ഡോട്ട് കോമിന്റെ ചീഫ് ബിസിനസ് ഓഫീസർ പവൻ ഗോയൽ പറഞ്ഞു.

വിവിധ മേഖലകൾ
 

വിവിധ മേഖലകൾ

റീട്ടെയിൽ മേഖലയിൽ നിയമനത്തിൽ 50 ശതമാനം കുറവുണ്ടായി. ഓട്ടോ / അനുബന്ധ മേഖലയിൽ നിയമനം 38 ശതമാനം കുറഞ്ഞു. ഫാർമ മേഖലയിൽ 26 ശതമാനം, ഇൻഷുറൻസ് മേഖലയിൽ 11 ശതമാനം, അക്കൌണ്ടിംഗ് / ഫിനാൻസ് മേഖലയിൽ 10 ശതമാനം, ഐടി-സോഫ്റ്റ്വെയർ മേഖലയിൽ 9 ശതമാനം ഇടിവുണ്ടായതാണ് 2020 മാർച്ചിലെ നൌക്രി ജോബ്‌സ്പീക്ക് സൂചിക വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായി ലോക്ക്ഡൌൺ കാരണം, കഴിഞ്ഞ 10 ദിവസങ്ങളിൽ നിയമന പ്രവർത്തനങ്ങളിൽ ഗണ്യമായ കുറവുണ്ടായി എന്നും ഇത് നിയമനത്തിൽ 18 ശതമാനം കുറവുണ്ടാക്കിയതായും ഗോയൽ പറഞ്ഞു.

ഈ വർഷം ആദ്യം മുതൽ

ഈ വർഷം ആദ്യം മുതൽ

നിയമനങ്ങളിൽ ഈ വർഷം ആദ്യം മുതൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ മാന്ദ്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ജനുവരിയിൽ സൂചിക 5.75 ശതമാനം മാത്രമേ വളർച്ച നേടിയിട്ടുള്ളൂ. ഫെബ്രുവരിയിൽ വളർച്ച നേടിയിട്ടുമില്ല. നഗരങ്ങളിലുടനീളം വിവിധ തൊഴിൽ മേഖലകളിൽ നിയമനങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെട്രോകളാണ് ഏറ്റവും കൂടുതൽ ഇടിവ് നേരിട്ടത്. ഡൽഹിയിൽ 26 ശതമാനവും ചെന്നൈയിലും ഹൈദരാബാദിലും നിയമനങ്ങൾ യഥാക്രമം 24 ശതമാനവും 18 ശതമാനവും കുറഞ്ഞു.

റിക്രൂട്ട്മെന്റുകൾ കുറഞ്ഞു

റിക്രൂട്ട്മെന്റുകൾ കുറഞ്ഞു

ഡൽഹി / എൻ‌സി‌ആർ‌ എന്നിവിടങ്ങളിൽ ഫാർമ മേഖലയിൽ യഥാക്രമം 66 ശതമാനവും 43 ശതമാനവും നിയമനം കുറഞ്ഞു. എല്ലാ മേഖലകളിലും റിക്രൂട്ട്‌മെന്റുകളും കുറഞ്ഞു. ഹോസ്പിറ്റാലിറ്റി (63 ശതമാനം), ബാങ്കിംഗ് (28 ശതമാനം), അക്കൌണ്ടിംഗ് (23 ശതമാനം), ഐടി-ഹാർഡ്‌വെയർ (22 ശതമാനം) എന്നിങ്ങനെ കുറവ് രേഖപ്പെടുത്തി. സീനിയർ എക്സ്പീരിയൻസ് വിഭാഗത്തിൽപ്പെടുന്നവരുടെ (13 വർഷത്തിലേറെ പരിചയമുള്ളവർ) നിയമനങ്ങളിൽ 29 ശതമാനം ഇടിവ് രേഖപ്പെടുത്തി. എൻട്രി ലെവൽ എക്സ്പീരിയൻസ് വിഭാഗത്തിൽപ്പെടുന്നവരുടെ (0 മുതൽ 7 വർഷം വരെ) നിയമനം 16 ശതമാനം ഇടിഞ്ഞു.

നിയമന ഇടിവ് കുറവ്

നിയമന ഇടിവ് കുറവ്

വൈറ്റ് കോളർ വിഭാഗത്തിലെ ഇന്ത്യയിൽ ജോലിയുടെ പ്രധാന അടിത്തറ സൃഷ്ടിക്കുന്ന ഐടി, ബിപിഒ / ഐടിഇഎസ്, ബിഎഫ്എസ്ഐ, അക്കൌണ്ടിംഗ് / ഫിനാൻസ് തുടങ്ങിയ ചില പ്രധാന മേഖലകളിൽ ഈ കാലഘട്ടത്തിൽ കുറഞ്ഞ നിയമന ഇടിവ് മാത്രമേ കാണിക്കുന്നുള്ളൂ. 2020 മാർച്ചിൽ മൊത്തത്തിലുള്ള 'ജോബ്‌സ്പീക്ക്' സൂചിക 18 ശതമാനത്തിന്റെ ഇടിവുമായി താരതമ്യം ചെയ്യുമ്പോൾ, ഐടി-സോഫ്റ്റ്വെയർ വ്യവസായത്തിലെ നിയമനം 9 ശതമാനവും ഐടി-ഹാർഡ്‌വെയർ 7 ശതമാനവും അക്കൌണ്ടിംഗ്, ഫിനാൻസ് മേഖല 10 ശതമാനവും ബിഎഫ്എസ്ഐ 9 ശതമാനവും ബിപിഒ / ഐടിഇഎസ് ഒരു ശതമാനവും നിയമന ഇടിവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

കനത്ത ഇടിവ്

കനത്ത ഇടിവ്

ഹോട്ടൽ, റെസ്റ്റോറന്റ് മേഖല, ടിക്കറ്റിംഗ്, ട്രാവൽ, എയർലൈൻസ് തുടങ്ങിയ മേഖല, മാർക്കറ്റിംഗ്, അഡ്വർടൈസിംഗ്, പിആർ ഈ മേഖലകളിൽ നിയമനങ്ങളിൽ യഥാക്രമം 51 ശതമാനം, 48 ശതമാനം, 33 ശതമാനം ഇടിവ് രേഖപ്പെടുത്തി. എച്ച്ആർ, അഡ്മിനിസ്ട്രേഷൻ (29 ശതമാനം), ബാങ്കിംഗ് / ഇൻഷുറൻസ് (23 ശതമാനം), വിൽപ്പന / ബിസിനസ് വികസനം (20 ശതമാനം), ഐടി-സോഫ്റ്റ്വെയർ (16 ശതമാനം) എന്നിങ്ങനെ നിയമനത്തിൽ കുറവ് രേഖപ്പെടുത്തി.

Read more about: job ജോലി
English summary

Job hiring in India declined by 18 per cent in March | തൊഴിൽ മേഖലകൾ പ്രതിസന്ധിയിൽ, മാർച്ചിൽ നിയമനങ്ങൾ 18% കുറഞ്ഞു

Overall hiring activity in India declined by 18 per cent in March, leading job portal Naukri.com said on Tuesday. Read in malayalam.
Story first published: Tuesday, April 7, 2020, 14:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X