ഇന്ത്യ തിരിച്ചുവരവിന്റെ പാതയിൽ, തൊഴിലവസരങ്ങൾ കൂടി, ശമ്പളവും ഉയ‍രുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നഷ്ടങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കൽ നടത്തുന്നതിന്റെ സൂചനകളായി രാജ്യത്ത് തൊഴിലവസരങ്ങൾ ഉയരുന്നു. കമ്പനികൾക്ക് ജീവനക്കാരെ എത്തിച്ചു നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി എന്ന് അവകാശപ്പെടുന്ന ക്വെസ് കോർപ്പറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് ആരംഭിച്ചതിന് ശേഷം ആദ്യമായി ഒക്ടോബറിൽ തൊഴിൽ ശക്തി വർദ്ധിച്ചതായാണ് റിപ്പോ‍ർട്ട്.

തിരിച്ചുവരവ് പ്രതീക്ഷകൾ

തിരിച്ചുവരവ് പ്രതീക്ഷകൾ

തൊഴിൽ വിപണിയിൽ തീർച്ചയായും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് ക്വെസ് ചെയർമാൻ അജിത് ഐസക് തിങ്കളാഴ്ച ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ വർഷത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നിടത്ത് ഈ വർഷം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുതായും അദ്ദേഹം പറഞ്ഞു. ഇത് സമ്പദ്‌വ്യവസ്ഥ എങ്ങനെ പോകുന്നു എന്നതിന്റെ സൂചനയാണെന്നും മോശം അവസ്ഥ അവസാനിച്ചുവെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ പ്രതിസന്ധി

ലോക്ക്ഡൗൺ പ്രതിസന്ധി

ലോക്ക്ഡൗൺ കാരണം ഏപ്രിലിൽ 122 മില്യൺ ആളുകൾ തൊഴിലില്ലാത്തവരായി. ഇത് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിച്ചു. എന്നാൽ ഇപ്പോൾ രാജ്യം പുനരുജ്ജീവനത്തിന്റെ പാതയിലാണ്. ജൂലൈ-സെപ്റ്റംബർ മാസങ്ങളിലെ ആഭ്യന്തര ഉത്പാദന ഡാറ്റ സ‍ർക്കാ‍ർ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. സെൻട്രൽ ബാങ്ക് അടുത്തയാഴ്ച നയം അവലോകനം ചെയ്യും.

ഈ കോഴ്സുകൾ പഠിച്ചവർക്ക് ഇന്ത്യയിൽ വൻ ഡിമാൻഡ്, ജോലി ഉറപ്പ്ഈ കോഴ്സുകൾ പഠിച്ചവർക്ക് ഇന്ത്യയിൽ വൻ ഡിമാൻഡ്, ജോലി ഉറപ്പ്

തൊഴിലില്ലായ്മാ നിരക്ക്

തൊഴിലില്ലായ്മാ നിരക്ക്

സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി പ്രകാരം ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് ഒക്ടോബറിൽ 6.98 ശതമാനമായി കുറഞ്ഞു. ഏപ്രിലിൽ ഇത് 23.5 ശതമാനമായിരുന്നു. നിർമ്മാണ, റിയൽ എസ്റ്റേറ്റ് മേഖലകൾ ജോലികൾക്കായുള്ള ആവശ്യകത വർധിപ്പിച്ചതോടെ നിരക്ക് 6% -7% പ്രീ-കോവിഡ് നിലയിലേക്ക് മടങ്ങുമെന്ന് ഐസക് അഭിപ്രായപ്പെട്ടു.

32 ദിവസം, 14 ലക്ഷം ഇരുചക്ര വാഹനങ്ങള്‍; പുതിയ വില്‍പ്പന റെക്കോര്‍ഡുമായി ഹീറോ മോട്ടോകോര്‍പ്പ്32 ദിവസം, 14 ലക്ഷം ഇരുചക്ര വാഹനങ്ങള്‍; പുതിയ വില്‍പ്പന റെക്കോര്‍ഡുമായി ഹീറോ മോട്ടോകോര്‍പ്പ്

ശമ്പള വ‍ർദ്ധനവ്

ശമ്പള വ‍ർദ്ധനവ്

മോദി കർശനമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ 60 മില്യൺ ആളുകൾ അവരുടെ ജോലിസ്ഥലങ്ങളിൽ നിന്ന് മടങ്ങി, അല്ലെങ്കിൽ നഗരങ്ങളിൽ നിന്ന് സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് മടങ്ങി. തൊഴിൽ വെട്ടിക്കുറവ് വരുത്തിയ ഏതാണ്ട് 90% കമ്പനികളും ഇപ്പോൾ കൊവിഡിന് മുമ്പുള്ള ശമ്പളത്തിലേക്ക് തിരിയുകയാണ്. അടുത്ത നാല് പാദങ്ങളിൽ ഇന്ത്യയിൽ ഗണ്യമായ വളർച്ച കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിരീക്ഷക‌ർ പറയുന്നു.

കിടിലൻ ഓഫർ പ്രഖ്യാപിച്ച് കമ്പനി: രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് സമ്പൂർണ്ണ സൌജന്യംകിടിലൻ ഓഫർ പ്രഖ്യാപിച്ച് കമ്പനി: രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് സമ്പൂർണ്ണ സൌജന്യം

English summary

Jobs Are Rising In India And Wages Also Going Back To Pre-Covid Level | ഇന്ത്യ തിരിച്ചുവരവിന്റെ പാതയിൽ, തൊഴിലവസരങ്ങൾ കൂടി, ശമ്പളവും ഉയ‍രുന്നു

Jobs are rising in the country as a sign that the economy is recovering from the losses associated with the lockdown. Read in malayalam.
Story first published: Tuesday, November 24, 2020, 8:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X