സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ജോലികൾ; ഈ ജോലിക്കാർ കൊറോണയെ പേടിക്കേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി മൂലം നിരവധി തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആഗോള സാമ്പത്തിക പ്രതിസന്ധികളാണ് പല കമ്പനികളെയും പിരിച്ചുവിടലിന്റെ വക്ക് വരെ എത്തിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ പ്രതിസന്ധിയെ അതിജീവിക്കുന്ന ചില ജോലികളുമുണ്ട്. അത്തരം സുരക്ഷിതമായ ജോലികൾ ഏതൊക്കെയാണെന്ന് നോക്കാം.

ഡോക്ടർ

ഡോക്ടർ

എക്കാലത്തേക്കാളും ഇപ്പോൾ ഡോക്ടർമാർക്ക് ആവശ്യക്കാർ കൂടുതലാണ്. യുകെയിൽ, വിരമിച്ച ഡോക്ടർമാരെ നാഷണൽ ഹെൽത്ത് സർവീസിലേക്ക് (എൻ‌എച്ച്എസ്) തിരികെ വിളിക്കുകയും കൊറോണ വൈറസിനെതിരെ പോരാടുന്നതിന് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ ഡിഗ്രി നേരത്തെ പൂർത്തിയാക്കുകയും ചെയ്തു. ഇറ്റലി 10,000 അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളെ ജോലിയ്ക്കെടുത്തു. അവരുടെ അവസാന വർഷ പരീക്ഷകൾ ഒഴിവാക്കി. ഇവർക്ക് ജോലി നഷ്ടപ്പെടില്ലെങ്കിലും പലരും ജീവൻ പണയം വച്ചാണ് കൊറോണ വൈറസ് മഹാമാരിയ്ക്ക് എതിരെ പോരാടുന്നത്. ചൈനയിലെ വുഹാനിൽ 3,000 ഡോക്ടർമാർ രോഗബാധിതരാണ്. സ്‌പെയിനിലെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളിൽ 14%വും മെഡിക്കൽ പ്രൊഫഷണലുകളാണ്.

നഴ്സ്

നഴ്സ്

മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കൊപ്പം, ലോകമെമ്പാടുമുള്ള നഴ്‌സുമാർ ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. അവർക്ക് ജോലികൾ തീർച്ചയായും നഷ്ട്ടപ്പെടില്ലെങ്കിലും നിരവധി നഴ്സുമാർക്ക് രോഗികളുമായുള്ള ഇടപഴകലിന്റെ ഭാഗമായി വൈറസ് ബാധിച്ചിട്ടുണ്ട്. ചില നഴ്‌സുമാർ ദാരുണമായി മരിക്കുകയും ചെയ്യുന്നുണ്ട്. അപകടകരമായ ഘടത്തിലൂടെയാണ് ആരോഗ്യ മേഖലയിലെ ജീവനക്കാർ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

അധ്യാപകർ

അധ്യാപകർ

റോമൻ, പുരാതന ഗ്രീക്ക് കാലഘട്ടം മുതലുള്ള ലോകത്തിലെ ഏറ്റവും പഴയ ജോലികളിൽ ഒന്നാണ്, അധ്യാപനം. ഓട്ടോമേഷൻ ഭീഷണികളിലും സുരക്ഷിതമായ ജോലിയാണിത്. പല രാജ്യങ്ങളും ലോക്ക്ഡൌണിലേക്ക് കടന്നതിനാൽ, അധ്യാപകർ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളും മറ്റുമാണ് എടുക്കുന്നത്.

ശാസ്ത്രജ്ഞർ

ശാസ്ത്രജ്ഞർ

ലോകമെമ്പാടും, ശാസ്ത്രജ്ഞർ കൊറോണ വൈറസിന് വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മഹാമാരിയ്ക്കിടയിലും ശാസ്ത്രജ്ഞരുടെ ജോലികളും ആവശ്യകതകളും നിലനിൽക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), റോബോട്ടിക്സ് എന്നിവ ഒരു വലിയ പങ്ക് വഹിക്കാൻ സാധ്യതയുണ്ടെങ്കിലും ശാസ്ത്രജ്ഞർ എല്ലായ്പ്പോഴും ആവശ്യമാണ്.

മന:ശാസ്ത്രജ്ഞർ

മന:ശാസ്ത്രജ്ഞർ

വ്യക്തിഗത കൂടിക്കാഴ്‌ചകൾ ഒഴിവാക്കി വീഡിയോ അല്ലെങ്കിൽ ഫോൺ അപ്പോയിന്റ്‌മെന്റുകൾ വഴി ആളുകൾ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന വിഭാഗമാണ് മന:ശാസ്ത്രജ്ഞരുടേത്. മന:ശാസ്ത്രർക്കുള്ള ആവശ്യം വളരെ കൂടുതലാണ്. സാമ്പത്തിക മാന്ദ്യം മൂലം കുടുംബങ്ങൾക്ക് ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും പെരുമാറ്റ, വൈകാരിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ മന:ശാസ്ത്രജ്ഞർ കൂടിയേ തീരൂ.

ഐടി ജോലിക്കാർ

ഐടി ജോലിക്കാർ

കമ്പ്യൂട്ടർ സിസ്റ്റം അനലിസ്റ്റുകൾ, നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർമാർ, ഡാറ്റാബേസ് അനലിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള ഐടി ജീവനക്കാർ സാമ്പത്തിക മാന്ദ്യകാലത്ത് സുരക്ഷിതരായിരിക്കും. കാരണം നെറ്റ്‌വർക്കുകൾ, ഡാറ്റാബേസുകൾ, വെബ്‌സൈറ്റുകൾ എന്നിവയ്ക്ക് ഇപ്പോഴും സ്ഥിരമായ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഇത് നിലവിലെ മഹാമാരി സമയത്ത് ഒരു നേട്ടമാണ്.

ഫാർമസിസ്റ്റ്

ഫാർമസിസ്റ്റ്

ലോക്ക്ഡൌണിനു കീഴിലുള്ള രാജ്യങ്ങളിൽ തുറന്നിരിക്കാൻ അനുവദിച്ചിരിക്കുന്ന അവശ്യ ബിസിനസുകളിൽ ഒന്നാണ് ഫാർമസികൾ. എന്തിനധികം, കൊറോണ വൈറസ് ഫാർമസികളിലെ പല ഉൽ‌പ്പന്നങ്ങൾക്കും, പ്രത്യേകിച്ച് തെർമോമീറ്ററുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, പാരസെറ്റമോൾ എന്നിവയ്ക്കുള്ള ആവശ്യം വർദ്ധിപ്പിച്ചു വരികയാണ്. മരുന്നുകൾ പോലുള്ള അവശ്യ ചെലവുകൾക്ക് മുൻഗണന നൽകുന്നതിനാൽ ഈ ജോലി പൊതുവേ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.

English summary

Jobs that are not affected by the economic downturn | സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ജോലികൾ; ഈ ജോലിക്കാർ കൊറോണയെ പേടിക്കേണ്ട

The coronavirus pandemic has caused many workers to lose their jobs. The global financial crisis has put many companies on the verge of sacking. But there are some jobs that will survive the current crisis. Read in malayalam.
Story first published: Saturday, April 18, 2020, 16:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X