റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പണവും പണമിടപാടുമായും ബന്ധപ്പെട്ട പൊതുജന അവബോധം വ്യാപിപ്പിക്കാനുള്ള ഒരു വലിയ ഡിജിറ്റൽ ചുവടുവയ്പ്പായി, തങ്ങളുടെ ഔദ്യോഗിക വാട്സ്ആപ് ചാനൽ അവതരിപ്പിച്ച വിവരം നിങ്ങൾ അറിഞ്ഞിരുന്നോ? ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സന്ദേശവിനിമയ പ്ലാറ്റ്ഫോമുകളിൽ ഒന്നായ വാട്സ്ആപ് മുഖേന ജനങ്ങളുമായി നേരിട്ട് വിവരങ്ങൾ പങ്കുവയ്ക്കാനും, തീരുമാനങ്ങൾ അറിയിക്കാനും ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ പുതിയ സംരംഭം.
ആർ ബി ഐ വാട്സ്ആപ്പ് ചാനലിന്റെ പ്രധാന ലക്ഷ്യങ്ങൾ
*ബാങ്കിംഗ് സുരക്ഷ, നാണ്യ നയങ്ങൾ, പൊതു വിവരങ്ങൾ എന്നിവ പൊതുജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കൽ
*സാമ്പത്തിക വിദ്യാഭ്യാസം സാധാരണക്കാർക്കിടയിലേക്കെത്തിക്കൽ
*വ്യാജ സന്ദേശങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും എതിരെ പ്രതിരോധബോധം വളർത്തൽ
*ആർ ബി ഐയുടെ ഔദ്യോഗിക നിലപാടുകൾ നിക്ഷിപ്തമായി ജനങ്ങളിലേക്കെത്തിക്കൽ
ആർ ബി ഐ വാട്സ്ആപ് ചാനലിന്റെ ഗുണങ്ങൾ
1. ലളിതമായ ആക്‌സസ്:
ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ വെറും സെക്കന്റുകൾക്കുള്ളിൽ ഈ ചാനലിൽ ചേരാം.
2. 24x7 ലഭ്യത:
സമയം പരിധികളില്ലാതെ ആവശ്യമുള്ള സമയത്ത് വിവരങ്ങൾ പരിശോധിക്കാം.
3. വെരിഫൈഡ് സ്രോതസ്സ്:
വ്യാജവിവരങ്ങളുടെയും തട്ടിപ്പുകളുടെയും കാലത്ത്, നേരിട്ട് ആർ ബി ഐയിൽ നിന്നുള്ള ശരിയായ വിവരങ്ങൾ ലഭ്യമാകും.
4. ഭാഷാസൗഹൃദം:
വിവരങ്ങൾ ലളിതമായ ഭാഷയിൽ, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു.
5. ഡിജിറ്റൽ പ്രതിരോധശേഷി:
സാമ്പത്തിക തട്ടിപ്പുകൾ തിരിച്ചറിയാനും, അവയിൽ നിന്നു രക്ഷപ്പെടാനും സഹായിക്കും.
6. ഫ്രീ സേവനം:
രജിസ്ട്രേഷൻ ഫീസോ ചാർജ്ജുകളോ ഇല്ല - എല്ലാം സൗജന്യമാണ്.
ഇനി ഈ ചാനലിലേക്ക് എങ്ങനെ ആക്‌സസ് ചെയ്യാം എന്ന് നോക്കാം
*വാട്സ്ആപ്പ് വഴി ആർ ബി ഐയുടെ ഔദ്യോഗിക ചാനലിൽ ചേരാൻ, QR കോഡ് സ്‌കാൻ ചെയ്യുക.
*അല്ലെങ്കിൽ, അവരുടെ ബിസിനസ് നമ്പറായ 9999 041 935 എന്നതിലൂടെ ചാനലിൽ നേരിട്ട് പോവാവുന്നതാണ്.

ആർ ബി ഐയുടെ ഡിജിറ്റൽ സാന്നിധ്യം ശക്തമാകുന്നു
ഇതുവരെ ടെക്‌സ്റ്റ് സന്ദേശങ്ങൾ, ടിവി പരസ്യങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങിയവ വഴിയാണ് ആർ ബി ഐ ജനങ്ങളിൽ അവബോധം വർധിപ്പിച്ചത്. ഇപ്പോൾ വാട്സ്ആപ് പോലുള്ള വ്യക്തിഗതവും ഉടനടി പ്രതികരിക്കാവുന്നതുമായ മീഡിയത്തിലേക്കാണ് കടക്കുന്നത്, ഇത് വലിയ രീതിയിൽ ഇപ്പോൾ തന്നെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ വാട്സ്ആപ് ചാനൽ മുഖേന, പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്കു നേരിട്ട് തന്നെ വരും. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇന്ന് തന്നെ ആർ ബി ഐ യുടെ ഭാഗമാകൂ, സാമ്പത്തിക ബോധവത്കരണത്തിന്റെ ഭാഗമാകൂ!
ആർ ബി ഐ യുടെ ഈ നീക്കം ഡിജിറ്റൽ തട്ടിപ്പുകൾ അതിജീവിക്കാൻ ഉപകരിക്കുമോ?
*തത്സമയ അവബോധം:
വാട്സ്ആപ് മുഖേന നേരിട്ട് ആർ ബി ഐ നൽകുന്ന സൂചനകൾ, മുന്നറിയിപ്പുകൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവ ലഭിക്കും.
*നമ്മളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നു:
ഫിനാൻഷ്യൽ തട്ടിപ്പുകളെയും സൈബർ ക്രൈമുകളെയും കുറിച്ച് ആർ ബി ഐ നേരിട്ട് മുന്നറിയിപ്പുകൾ നൽകുന്നു, അതിലൂടെ ഉപയോക്താക്കൾക്ക് തദ്ദേശീയമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും.
*തെറ്റായ വാർത്തകൾ തിരിച്ചറിയാം:
ആർ ബി ഐയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലോ മറ്റൊ വരുന്ന വ്യാജവാർത്തകൾക്ക് നേരിട്ട് മറുപടി ചാനലിൽ ലഭിക്കും.
*മൂല്യവത്തായ ഉപദേശങ്ങൾ ലഭിക്കും:
പണമിടപാടുകൾ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, പാസ്‌വേഡുകളും ഒടിപിയും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് തുടങ്ങിയ നിർദേശങ്ങൾ അറിയാൻ ഈ ചാനൽ സഹായിക്കുന്നു.
ആർ ബി ഐ വാട്സ്ആപ് ചാനൽ ഒരു ഡിജിറ്റൽ സുരക്ഷാ ഷീൽഡ് പോലെയാണ്. വിവരങ്ങൾ ശരിയായ സമയത്ത് ശരിയായ രീതിയിൽ ലഭിക്കുന്നത് നമ്മളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നു. ചാനലിൽ ചേരുന്ന ഓരോരുത്തർക്കും ധാരാളം പ്രായോഗിക വിജ്ഞാനം നേടാനാകും. അതുപോലെ സ്വന്തം പണം എങ്ങനെ സുരക്ഷിതമാക്കാമെന്നും മനസ്സിലാക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications