ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് ജയപ്രകാശ് അസോസിയേറ്റ്‌സ്. എന്നാൽ കമ്പനി കടം കേറി ഇന്ന് പാപ്പരത്ത നടപടികൾ നേരിടുകയാണ്. ഏകദേശം 57,185 കോടി രൂപയുകെ ബാധ്യതകള്‍ സ്ഥാപനത്തിനുണ്ട്. അതേസമയം ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ അദാനി എന്‍റർപ്രൈസസ് ലിമിറ്റഡിനെ തിരഞ്ഞെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജയപ്രകാശ് പവർ വെഞ്ച്വേഴ്‌സിന്റെ ഓഹരികൾ കുതിച്ചുയർന്നു.
നേട്ടം 14 ശതമാനം
ബുധനാഴ്ച 14.14 ശതമാനം മുന്നേറ്റമാണ് ജയപ്രകാശ് പവർ ഓഹരി നേടിയത്. അതോടെ ഓഹരി വില വീണ്ടും 20 രൂപ കടന്നു. നിലവിൽ 20.14 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.9 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 10.9 ശതമാനവും 2025-ൽ ഇതുവരെ 11.5 ശതമാനം വളർച്ചയുമാണ് ജയപ്രകാശ് പവർ വെഞ്ച്വേഴ്‌സ് ഓഹരി നേടിയത്. 27.7 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
സാമ്പത്തിക കാര്യങ്ങൾ
2025 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജയപ്രകാശ് പവറിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 0.3% കുറഞ്ഞ് 1,821 മില്യൺ രൂപയായി . കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,827 മില്യൺ രൂപയായിരുന്നു. 2024 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഇത് 12,264 മില്യൺ രൂപയായിരുന്നു. ഈ കാലയളവിൽ അറ്റ വിൽപ്പന 17.3% ഉയർന്ന് 14,383 മില്യൺ രൂപയായി.

2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ , ജയ്പ്രകാശ് പവറിന്റെ അറ്റാദായം 20.4% കുറഞ്ഞ് 8,136 മില്യൺ രൂപയായി. 2024 സാമ്പത്തിക വർഷത്തിൽ ഇത് 10,220 മില്യൺ രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 19.2% കുറഞ്ഞ് 54,622 മില്യൺ രൂപയായി. 12 മാസത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ, ജയ്പ്രകാശ് പവറിന്റെ നിലവിലെ വിലയും വരുമാനവും തമ്മിലുള്ള അനുപാതം 18.8 ആണ്.
കടം കേറി തകർന്ന ഭീമൻ
ഗ്രേറ്റര്‍ നോയിഡയിലെ ജെപി ഗ്രീന്‍സ്, നോയിഡയിലെ ജെപി ഗ്രീന്‍സ് വിഷ് ടൗണ്‍, ജെവാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ജെപി ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സിറ്റി തുടങ്ങിയ പ്രധാന റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകൾ തുടങ്ങിയ ജയപ്രകാശ് അസോസിയേറ്റ്‌സിന് കീഴിലാണ്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അലഹബാദ് ബെഞ്ച് വിധിയെ തുടര്‍ന്ന് 2024 ജൂണ്‍ 3 മുതല്‍ ജയ്പ്രകാശ് അസോസിയേറ്റ്സ് പാപ്പരത്ത നടപടികളിലേയ്ക്ക് കടന്നു. കടങ്ങള്‍ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടതായിരുന്നു പ്രധാന പ്രശ്‌നം.
കമ്പനിയുടെ കടക്കാർ വേദാന്ത ലിമിറ്റഡിന്റെ ഉയർന്ന ലേലത്തേക്കാൾ അദാനിയുടെ 13,500 കോടി രൂപയുടെ ഏറ്റെടുക്കൽ നിർദ്ദേശത്തെ ഏകകണ്ഠമായി പിന്തുണച്ചതായി ബുധനാഴ്ച നേരത്തെ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. വേദാന്തയുടെ ലേലത്തിന് അഞ്ച് വർഷത്തെ പേയ്‌മെന്റ് സമയപരിധി ഉണ്ടായിരുന്നു, ഇത് അദാനി നിർദ്ദേശിച്ച 1.5-2 വർഷത്തേക്കാൾ വളരെ കൂടുതലാണ്, ഇത് കടക്കാരുടെ മുൻഗണനകളെ സ്വാധീനിച്ചുവെന്ന് സൂചന.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications