വരിക്കാരുടെ എണ്ണത്തിൽ ഏറെ മുന്നിലെത്തി ജിയോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ടായ്) പ്രകാരം 2020 ജൂലൈയിൽ ദില്ലി എൻസിആർ മേഖലയിൽ മൊത്തം 2.34 ലക്ഷം വരിക്കാരുണ്ടെന്ന് റിലയൻസ് ജിയോ അറിയിച്ചു. ദില്ലിയിൽ സ്ഥിരമായി ഒന്നാം സ്ഥാനം നിലനിർത്തുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. റിലയൻസ് ജിയോയ്ക്ക് നിലവിൽ 40 കോടി വരിക്കാരുണ്ടെന്ന് ട്രായ് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വിപണി വിഹിതത്തിന്റെ 35.03% വരും.

 

ജൂലൈയിൽ ആകെ 35,54,415 വരിക്കാരെ ജിയോ നേടി. ഭാരതി എയർടെല്ലിന് 27.96% ഓഹരിയുമുണ്ട്. ജൂലൈയിൽ 32,60,536 വരിക്കാരെയാണ് എയർടെൽ നേടിയത്. മൊത്തം 26.34% വിപണി വിഹിതമുള്ള വിഐയ്ക്ക്, ജൂലൈയിൽ 37,26,121 വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു. 10.37 ശതമാനമാണ് ബിഎസ്എൻഎല്ലിന്റെ വിപണി വിഹിതം. ജൂലൈയിൽ 3,58,326 വരിക്കാരെ നേടാനും ബിഎസ്എൻഎല്ലിനായി. 0.29 ശതമാനം മാത്രമുള്ള വിപണി വിഹിതമുള്ള എംടിഎല്ലിന് ജൂലൈയിൽ 5,457 വരിക്കാരെ നഷ്ടപ്പെടു.

വരിക്കാരുടെ എണ്ണത്തിൽ ഏറെ മുന്നിലെത്തി ജിയോ

0.002% മാത്രം വിപണി വിഹിതമുള്ള റിലയൻസ് കമ്മ്യൂണിക്കേഷന്, ജൂലൈയിൽ ഇത് 561 വരിക്കാരെയും നേടാൻ കഴിഞ്ഞു. സ്വകാര്യ ആക്സ്സ് സേവനദാതാക്കൾ വിപണി വിഹതത്തിന്റെ 89.33 ശതമാനം കൈവശം വയ്ക്കുന്നുണ്ടെന്ന് ട്രായ് പറയുന്നു. അതേസമയം, രണ്ട് പൊതുമേഖലാ ആക്സസ് സേവന ദാതാക്കളായ ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ എന്നിവയുടെ വിപണി വിഹിതം 10.67 ശതമാനം മാത്രമാണ്. ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെ 114 കോടിയിൽ നിന്ന് 114.4 കോടിയായി ഉയർന്നു.

ഇതിനർത്ഥം രാജ്യത്തിന് 0.30 ശതമാനം പ്രതിമാസം വളർച്ച നിരക്കുണ്ടെന്നാണ്. ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലികോം വരിക്കാരുടെ എണ്ണവും ജൂൺ അവസാനത്തിൽ 116 കോടിയിൽ നിന്ന് ജൂലൈ അവസാനം 116.4 കോടിയായി ഉയർന്നു. ഇതിനുപുറമേ ഇന്ത്യയിൽ 40 കോടി ഉപഭോക്തക്കളെന്ന നഴികക്കല്ല് മറികടന്ന ആദ്യത്തെ ടെലികോം സേവനദാതാവായി റിലയൻസ് ജിയോ മാറി.

English summary

Just In: reliance jio becomes largest subscriber gainer telecom company in the month of july 2020 | വരിക്കാരുടെ എണ്ണത്തിൽ ഏറെ മുന്നിലെത്തി ജിയോ

Just In: reliance jio becomes largest subscriber gainer telecom company in the month of july 2020
Story first published: Thursday, October 15, 2020, 17:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X