ദില്ലി: മലയാളിയായ കെ മാധവന് വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്റ് സ്റ്റാന്‍ ഇന്ത്യയുടെ പ്രസിഡന്റ് ആയി നിയമിതനായി. ആദ്യമായാണ് ഒരു മലയാളി ഈ പദവിയില്‍ എത്തുന്നത്. ഡിസ്നി ഇന്ത്യയുടേയും സ്റ്റാര്‍ ഇന്ത്യയുടേയും കണ്ട്രി മാനേജര്‍ ആയിരുന്നു കെ മാധവന്.
ഉദയ് ശങ്കര്‍ ആയിരുന്നു നേരത്തേ ഈ പദവിയില്‍ ഉണ്ടായിരുന്നത്. അദ്ദേഹം കഴിഞ്ഞ ഒക്ടോബറില്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കെ മാധവന്റെ നിയമനം. വിശദാംശങ്ങള്‍...
വാള്‍ട്ട് ഡിസ്നി ഇന്ത്യ ആന്റ് സ്റ്റാര്‍ ഇന്ത്യ
എട്ട് ഭാഷകളില്‍ സാന്നിധ്യമുണ്ട് വാട്ട് ഡിസ്നി ഇന്ത്യയ്ക്കും സ്റ്റാര്‍ ഇന്ത്യയ്ക്കും. വിനോദമേഖലയില്‍ ലോകത്തിലെ തന്നെ വമ്പന്മാരാണ് വാള്‍ട്ട് ഡിസ്നി. ഇനി ഇന്ത്യയിലെ ഇവരുടെ വിനോദ ഉള്ളടക്കത്തിന്റെ ചുമതല കെ മാധവന് ആയിരിക്കും.
ഏഷ്യാനെറ്റ് എംഡി
ഇന്ത്യയിലെ തന്നെ ആദ്യ സ്വകാര്യ ചാനലുകളില്‍ ഒന്നായ ഏഷ്യാനെറ്റിന്റെ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു കെ മാധവന്. ഏഷ്യാനെറ്റില്‍ നിന്ന് പിന്നീട് വാര്‍ത്താ വിഭാഗം ഏഷ്യാനെറ്റ് ന്യൂസ് എന്ന പേരില്‍ പ്രത്യേക സ്ഥാപനമായി. പിന്നീട് വിനോദ വിഭാഗം സ്റ്റാര്‍ ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പരന്നു കിടക്കുന്ന സാമ്രാജ്യം
ഡിസ്നി, സ്റ്റാര്‍, ഹോട്ട് സ്റ്റാര്‍ എന്നിവയെല്ലാം ഒരു കുടക്കീഴില് വരുന്നവയാണ്. ഇവയുടെ കീഴിലുള്ള വിനോദ, കായിക ഉള്ളടക്കങ്ങള്‍ എല്ലാം കെ മാധവന് കീഴിലാണ് ഇനി വരിക. കമ്പനിയ്ക്ക് കീഴിലുള്ള പ്രാദേശിക ചാനലുകളുടെ ചുമതലയും കെ മാധവന് തന്നെ ആയിരിക്കും.
ഒട്ടേറെ പദവികള്‍
ഏഷ്യാനെറ്റില്‍ കെ മാധവനുണ്ടായിരുന്ന ഓഹരി പങ്കാളിത്തം പിന്നീട് സ്റ്റാര്‍ ഇന്ത്യ വാങ്ങിയിരുന്നു എന്നാണ് വിവരം. അതിന് ശേഷം അദ്ദേഹം സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായി തുടരുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് പ്രസിഡന്റ് ആണ്. സിഐഐയുടെ മീഡിയ ആന്റ് എന്റര്ടെയ്ന്മെന്റ് നാഷണല്‍ കമ്മിറ്റിയുടെ ചെയര്‍മാനും ആണ് അദ്ദേഹം.
വടകര സ്വദേശി
കോഴിക്കോട് വടകര സ്വദേശിയാണ് കെ മാധവന്. ബാങ്കിങ് മേഖലയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം. പിന്നീട് ഓഹരി വിപണിയിലും അദ്ദേഹം സജീവമായിരുന്നു. ഏഷ്യാനെറ്റിന്റേയും ഏഷ്യാനെറ്റ് ന്യൂസിന്റേയും വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് കെ മാധാവന്.
പ്രഖ്യാപിച്ചത്
വാള്‍ട്ട് ഡിസ്നി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മേധാവി റെബേക്ക കാംപ്ബെല്‍ ആണ് മാധവന്റെ പുതിയ പദവി പ്രഖ്യാപിച്ചത്. കൊവിഡ് കാലത്തെ പ്രതിസന്ധികളില്‍ പോലും സ്റ്റാര്‍ നെറ്റ് വര്‍ക്കിനെ പുതിയ ഉയരങ്ങളില്‍ എത്തിച്ചത് കെ മാധവന് ആണെന്നും അവര്‍ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
