തെന്നിന്ത്യൻ നടി കാജൽ അഗർവാൾ മുംബൈ ആസ്ഥാനമായുള്ള ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ഓക്കി ഗെയിമിംഗിൽ നിക്ഷേപം നടത്തിതായി റിപ്പോർട്ട്. അഗർവാൾ കമ്പനിയിൽ 15% ഓഹരികൾ സ്വന്തമാക്കിയതായാണ് വിവരം. ഇതോടെ നടി ഓക്കി ഗെയിമിംഗിൽ ബോർഡ് അംഗമായി ചേരും. ജിതിൻ മസന്ദ് സ്ഥാപിച്ച ഓക്കി ഗെയിമിംഗ് ഓക്കി വെൻചേഴ്സിന് കീഴിലുള്ള ഒരു സ്വയം ധനസഹായ കമ്പനിയാണ്. കാജൽ അഗർവാൾ ആണ് ആദ്യമായി കമ്പനിയുടെ ബ്രാൻഡ് അംബാസഡറാകുന്ന വ്യക്തി.
ഗെയിമിംഗ് വ്യവസായം ഇപ്പോൾ കുതിച്ചുയരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ മേഖലയുടെ ഭാഗമാകാനുള്ള ശരിയായ സമയമാണിതെന്നും ഗെയിം ഇഷ്ടപ്പെടുന്ന ആളെന്ന നിലയിൽ നൂതനവും മികച്ചതുമായ ഗെയിമുകൾ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാജൽ അഗർവാൾ പറഞ്ഞു. ഓക്കി ഗെയിമിംഗിലൂടെ, ഇന്ത്യയിലെ വനിതാ ഗെയിം കളിക്കാരെ സ്വാധീനിക്കാനും പുതിയ വഴികൾ തുറക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കാജൽ അഗർവാൾ പറഞ്ഞു.

ബിസിനസ് പങ്കാളിയായി കാജലിനെ ഓക്കി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ഓക്കി വെൻചേഴ്‌സ് എംഡി മസന്ദ് പറഞ്ഞു. ഗെയിമിംഗ് വ്യവസായത്തിൽ കാജലിന്റെ വ്യക്തിപരമായ താൽപ്പര്യം ബ്രാൻഡ് സ്കെയിലിനെ ഉയർന്ന തലത്തിലേക്ക് ഉയർത്താൻ സഹായിക്കുമെന്നും ഒകീ ഗെയിമിംഗിലേക്ക് മികച്ച ആശയങ്ങളും കാഴ്ച്ചപ്പാടുകളും കൊണ്ടുവരുന്ന ഒരു നിക്ഷേപകയാണ് കാജലെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ അവസാനത്തോടെ 25 ഗെയിമുകൾ കമ്പനി പുറത്തിറക്കുമെന്നും മസന്ദ് പറഞ്ഞു. അപ്പോഴേക്കും ഒരു മില്യൺ ഡൗൺലോഡുകളും ഒരു ലക്ഷം ഉപയോക്താക്കളെയും പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട് ഹൌസി, ഫാന്റസി ക്രിക്കറ്റ്, സ്മാർട്ട് നമ്പർ ക്വിസ്, ലുഡോ, ക്രിക്കറ്റ്, സ്മാർട്ട് വേഡ്സ്, അതുപോലെ തന്നെ ജനപ്രിയ പ്രാദേശിക കായിക വിനോദങ്ങളായ വള്ളം കളി (ബോട്ട് റേസിംഗ്, കേരളം), ഡാഹി ഹാൻഡി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ദേശി സ്പോർട്സ് ലീഗ്' എന്നിവയിലാണ് കമ്പനി നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 10 മുതൽ 25 രൂപയ്ക്ക് വരെ ഗെയിമുകൾ കളിക്കാനും 5,000 രൂപ വരെ നേടാനും കഴിയും.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications