ഇന്ത്യയിലുടനീളം 250ലധികം ഷോറൂമുകളുമായി വിജയഗാഥ തുടരുന്ന ബിസിനസ് ഗ്രൂപ്പാണ് കല്യാൺ ജ്വല്ലേഴ്സ്. ഈ പേര് സുപരിചിതമല്ലാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. വിശ്വാസം അതല്ലെ എല്ലാം എന്ന ടാഗ് ലൈനും വളരെ പ്രശംസ്തമാണ്. ടി.വിയിൽ വരുന്ന പരസ്യ ചിത്രങ്ങളിൽ പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ കല്യാൺ ജ്വല്ലേഴ്സ് എന്ന ബ്രാൻഡിന് 31 വയസ്സായി. 31 വർഷക്കാലമായി ഈ പേര് കേരളത്തിൽ നിന്ന് ഇന്ത്യയിലാകെ പടർന്നു പന്തലിച്ചു
ഈ ബ്രാൻഡിനു പിന്നിലെ ശക്തമായ സാന്നിധ്യമാണ് ഇതിന്റെ സൃഷ്ടാവായ ടി.എസ് കല്യാണ രാമൻ. പിതാവും ബിസിനസിൽ പ്രാവീണ്യം നേടിയ വ്യക്തിയാണ്. അതിനാൽ കല്യാണ രാമന്റെ ബിസിനസ് ഉയർച്ച അത്ഭുതകരമല്ല. ഇന്ന് കോടികൾ ആസ്തിയുള്ള കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യക്കു പുറമേ യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലുമുണ്ട്. ആരാണ് ടി.എസ് കല്യാൺ രാമൻ, അദ്ദേഹം എങ്ങനെ ജ്വല്ലറി ബിസിനസിലേക്ക് ചുവടു വെച്ചു. പരിശോധിക്കാം.
ടി.എസ് കല്യാൺ രാമൻ
തൃശൂരിൽ ജനിച്ച ടി.എസ് കല്യാണ രാമന്റെ പിതാവ് വസ്ത്ര വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കല്യാണ രാമന്റെ മുത്തച്ചൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. എന്നാൽ ആ മാർഗം സ്വീകരിക്കാതെ കല്യാണരാമന്റെ പിതാവ് ടി.ആർ.സീതാരാമയ്യർ ഒരു തുണിക്കട തുറന്നു. താമസിയാതെ, അദ്ദേഹത്തിൻ്റെ ബിസിനസ്സ് വളർന്നു. പിന്നീട് അദ്ദേഹം തൃശ്ശൂരിൽ ഒരു ടെക്സ്റ്റൈൽ ഫാക്ടറി ആരംഭിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഫാക്ടറി സംസ്ഥാന സർക്കാർ പിന്നീട് ഏറ്റെടുത്തു.
1947 ഏപ്രിൽ 23 നാണ് കല്യാണരാമൻ ജനിച്ചത്. ശ്രീ കേരള വർമ്മ കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കി. 12-ാം വയസ്സിൽ അദ്ദേഹം കുടുംബ ബിസിനസിൽ പിതാവ് സീതാരാമയ്യരെ സഹായിക്കാൻ തുടങ്ങി. . മകൻ വസ്ത്ര വ്യാപാരത്തിൽ തിളങ്ങണമെന്ന് സീതാരാമയ്യർ ആഗ്രഹിച്ചെങ്കിലും കല്യാണ രാമൻ ജ്വല്ലറി ബിസിനസിലേക്കാണ് മുന്നേറിയത്. അതൊരു ചരിത്രമായി മാറി.

കല്യാൺ ജ്വല്ലേഴ്സ്
1993-ൽ തൃശൂരിലാണ് ആദ്യത്തെ കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂം തുറക്കുന്നത്. തൻ്റെ മുഴുവൻ സമ്പാദ്യമായ 25 ലക്ഷം രൂപയും കല്യാൺ ജ്വല്ലേഴ്സ് എന്ന സ്വപ്നത്തിനു വേണ്ടി നിക്ഷേപിച്ചു. എന്നാൽ ആ തുക കൊണ്ട് മാത്രം ഈ ബ്രാൻഡ് ഉണ്ടാവില്ല. അതിനാൽ അദ്ദേഹം 50 ലക്ഷം രൂപ വായ്പയെടുക്കേണ്ടി വന്നു. അതായത് മൊത്തം 75 ലക്ഷം രൂപ വെച്ചാണ് തൃശ്ശൂരിൽ ആദ്യ ഷോറൂം തുറന്നത്. ഇത് തൃശൂരിലെ ജനങ്ങൾക്ക് പുതിയ അനുഭവമായിരുന്നു. വേറിയ ഡിസൈനുകളും നിരവധി ഓപ്ഷനുകളും കല്യാൺ ജ്വല്ലേഴ്സ് നൽകി.
ഇതോടെ കല്യാൺ ജ്വല്ലേഴ്സ് എന്ന ബ്രാൻഡ് ജനങ്ങൾക്കിടയിൽ ജനകീയമായി മാറി. തൃശൂരിലെ വിജയത്തിനു പിന്നാലെ പാലക്കാട് രണ്ടാമത്തെ ഷോറൂം തുറന്നു. എന്നാൽ തൃശൂരിൽ നിന്നും ലഭിച്ച സ്വീകാര്യത പാലക്കാടുള്ള ഷോറൂമിൽ നിന്നും ലഭിച്ചില്ല. ഈ പ്രശ്നം പരിഹരിക്കാനായി അദ്ദേഹം തൻ്റെ മകൻ രമേഷ് കല്യാണരാമനെ മാർക്കറ്റ് പഠിക്കാൻ പാലക്കാട്ടേക്ക് അയച്ചു. ആഴ്ചകളോളം പാലക്കാട് താമസിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കിയ ശേഷം രമേഷ് പാലക്കാടുള്ള സേവനങ്ങൾ പരിഷ്കരിച്ചു.
മൊത്തം ആസ്തി
ഫോർബ്‌സിൻ്റെ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ടി.എസ് കല്യാണരാമൻ്റെ ആസ്തി 4,53,97,49,29,020.00 രൂപയാണ്. കല്യാൺ ജ്വല്ലേഴ്സിന്റെ വിപണി മൂല്യം ഇപ്പോൾ 75,000 കോടി രൂപയിലധികമാണ്.
ബിസിനസ്
വിശ്വാസം അതല്ലേ എല്ലാം... ഇതിൽ കൂടുതൽ മറ്റൊരു ബിസിനസ് ഐഡിയ സ്വപ്നങ്ങളിൽ മാത്രം. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നായി ഓരോ ബ്രാൻഡ് അംബാസിഡർമാരുണ്ട്. അവരുടെ പരസ്യങ്ങൾക്ക് വലിയ സ്വീകാര്യതയുമുണ്ട്. സാധാരണക്കാരന്റെ വിശ്വാസം ഉറപ്പിക്കുന്ന തരം സ്റ്റൈലിലാണ് ഈ പരസ്യങ്ങൾ ചെയ്തിരിക്കുന്നത്.
മറ്റു ബിസിനസുകൾ
- കല്യാൺ സിൽക്സ്
- കല്യാണ് ഡെവലപേഴ്സ്
- കല്യാൺ സാരീസ്
- കല്യാൺ കളക്ഷൻസ്


Click it and Unblock the Notifications