ആകെ 15 സ്ഥാപനങ്ങളാണ് കല്ല്യാണിൽ ആങ്കർ നിക്ഷേപകരായി എത്തിയത്
കൊച്ചി: സ്വർണ വ്യാപര രംഗത്തെ പ്രമുഖരായ കല്ല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരി വിൽപ്പന (ഐപിഒ) ഇന്ന് മുതൽ ആരംഭിക്കും. ഇതിന് മുന്നോടിയായി ആങ്കർ നിക്ഷേപകരായ സിങ്കപ്പൂർ സർക്കാർ, മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂർ എന്നിവയിൽ നിന്നടക്കം 351.90 കോടി രൂപ സമാഹരിച്ചു. ആകെ 15 സ്ഥാപനങ്ങളാണ് കല്ല്യാണിൽ ആങ്കർ നിക്ഷേപകരായി എത്തിയത്. ഏറെ പ്രതീക്ഷയോടെയാണ് ഓഹരി വിപണി രംഗത്തുള്ളവർ കല്ല്യാൺ ജ്വല്ലേഴ്സിന്റെ പ്രഥമ ഐപിഒ(ഇനീഷ്യൽ പബ്ലിക് ഓഫറിങ്) നോക്കികാണുന്നത്.

ഐപിഒ വഴി 1,175 കോടി രൂപയാണ് കല്ല്യാൺ ജ്വല്ലേഴ്സ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 375 കോടി രൂപ നിലവിലെ ഓഹരി വിറ്റഴിക്കുന്നതാണ്. പ്രൊമോട്ടര്‍മാരായ ടിഎസ് കല്യാണരാമന് 125 കോടി രൂപയും നിക്ഷേപകരായ വാര്‍ബര്‍ പിങ്ക്‌സിന് 250 കോടി രൂപയും ലഭിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വാര്‍ബര്‍ പിങ്ക്‌സിന് മൊത്തം 24 ശതമാനം ഓഹരികളാണ് കല്യാണ്‍ ജ്വല്ലേഴ്‌സില്‍ ഉള്ളത്.
ഇന്ത്യയിലെ ജ്വല്ലറി റീട്ടെയില്‍ മേഖലയിലെ തന്നെ ഏറ്റവും വലിയ ഐപിഒ എന്നാണ് കല്യാണ് ജ്വല്ലേഴ്‌സ് ഐപിഒ വിശേഷിപ്പിക്കപ്പെടുന്നത്. കല്യാണിന്റെ 13 ശതമാനം ഓഹരികളാകും വിൽപ്പനയ്ക്കുണ്ടാവുക. 2018-ൽ ഐപിഒ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു. 800 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്.
മൂന്ന് ദിവസമാണ് കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ സ്വന്തമാക്കാനുള്ള സമയം. ഇന്ന് മുതൽ ആരംഭിക്കുന്ന ഐപിഒ മാർച്ച് 18ന് അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ ആണ് വില്‍ക്കുന്നത്. 86 മുതല്‍ 87 രൂപയ്ക്ക് വരെ ആയിരിക്കും ഇത് ഐപിഒ വഴി ലഭ്യമാവുക. ഏറ്റവും ചുരുങ്ങിയത് 172 ഓഹരികള്‍ എങ്കിലും വാങ്ങണം. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വില്‍ക്കുന്ന മൊത്തം ഓഹരികളുടെ 50 ശതമാനം നിശ്ചിത യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. അവശേഷിക്കുന്ന 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 15 ശതമാനം മറ്റുള്ളവർക്കും വാങ്ങാൻ സാധിക്കും.
പ്രമുഖ വ്യവസായി ടിഎസ് കല്യാണരാമന്റെ നേതൃത്വത്തിൽ തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജ്വല്ലേഴ്സ് പൂർണമായും കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരഭമാണ്. ഇപ്പോള്‍ ഇന്ത്യയിലും പുറത്തുമായി 137 ശാഖകളാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന് ഉള്ളത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും കല്യാണ്‍ ജ്വല്ലേഴ്‌സ് ഉണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
