ഇന്ന് വിപണിയിൽ കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ കൂടുതൽ ശ്രദ്ധ നേടും. കാരണം, 2025-2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ, മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച്, ഏകദേശം 31% വരുമാന വളർച്ച കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് റിപ്പോർട്ട് ചെയ്തു. ഇത് സ്വർണ വിലയിലെ കുതിപ്പ് കാരണമാണ്. മാത്രമല്ല ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണ വിപണിക്ക് കരുത്തേകിയിട്ടുണ്ട്. ഇന്ന് കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ നേരിയ നേട്ടത്തിൽ കുതിച്ചിരുന്നെങ്കിലും ഇപ്പോൾ ചെറിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്. നിലവിലെ ഓഹരി വില 582.70 രൂപയാണ്.
അക്ഷയ തൃതീയ, വിവാഹ സീസൺ എന്നീ സമയങ്ങളിൽ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയരുകയും ഇത് കമ്പനിയുടെ പ്രകടനം കുതിക്കുന്നതിനും കാരണമായി. ഈ സമയങ്ങളിൽ ജ്വല്ലറികളിൽ പൊതുവേ തിരക്ക് വർദ്ധിക്കുന്നു. കല്യാൺ ജ്വല്ലേഴ്സ് എന്ന ബ്രാൻഡിനോടുള്ള ജനങ്ങളുടെ താത്പര്യവും കമ്പനിയുടെ വളർച്ചക്ക് പ്രധാന കാരണമായി മാറുന്നു.
കല്യാൺ ജ്വല്ലേഴ്സിൻ്റെ സാമ്പത്തിക പ്രകടനം
2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകദേശം 31% വർദ്ധനവുണ്ടാക്കി. അക്ഷയ തൃതീയയിലും, വിവാഹ സീസണിലും സംഭവിച്ച ശക്തമായ ഡിമാൻഡാണ് ഇതിന് പ്രധാന കാരണം. ഈ പാദത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകദേശം 18% വിൽപ്പന വളർച്ചയും രേഖപ്പെടുത്തി.
അന്താരാഷ്ട്ര വിപണികളിൽ 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മിഡിൽ ഈസ്റ്റ് മേഖല ഏകദേശം 26% വരുമാന വളർച്ച രേഖപ്പെടുത്തി. അവസാനം ക്ലോസ് ചെയ്ത പാദത്തിൽ കമ്പനിയുടെ ഏകീകൃത വരുമാനത്തിൽ അന്താരാഷ്ട്ര വിപണികൾ മൊത്തത്തിൽ ഏകദേശം 15% സംഭാവന നൽകി.

കമ്പനിയുടെ ആദ്യ ഡിജിറ്റൽ-ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാൻഡെർ അപ്രതീക്ഷിത പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വർഷത്തെ ഈ പാദത്തിൽ ഏകദേശം 67% വരുമാന വളർച്ച രേഖപ്പെടുത്തി. 2025 മെയ് രണ്ടാം പകുതിയിലാണ് കാൻഡെർ തങ്ങളുടെ ബ്രാൻഡ് കാമ്പെയ്‌ൻ ആരംഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ഷോറൂമിലെ ആളുകളുടെ എണ്ണം, വെബ് ട്രാഫിക്, പ്രചാരണം ആരംഭിച്ചതിന് ശേഷമുള്ള വരുമാന വളർച്ച എന്നിവയിൽ വലിയ നേട്ടം കമ്പനിക്ക് സ്വന്തമായി.
കമ്പനിയുടെ വളർച്ച
2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, കല്യാൺ ജ്വല്ലേഴ്‌സ് വിവിധ ഫോർമാറ്റുകളിലായി പുതിയ ഷോറൂമുകൾ ആരംഭിച്ചു. ഇന്ത്യയിൽ 10 പുതിയ കല്യാൺ ഷോറൂമുകൾ കമ്പനി ഉദ്ഘാടനം ചെയ്തു. ഇത് ഇന്ത്യയിൽ കല്യാൺ ജ്വല്ലേഴ്സിൻ്റെ സാന്നിധ്യം കൂടുതൽ വർദ്ധിക്കാൻ കാരണമാവും. ഇതിനു പുറമേ യുഎസിൽ ഒരു കല്യാൺ ഷോറൂം ആരംഭിച്ചുകൊണ്ട് അന്താരാഷ്ട്ര സാന്നിധ്യവും വിപുലീകരിച്ചു. ഡിജിറ്റൽ മേഖലയിലെ ആദ്യ ബ്രാൻഡായ കാൻഡെരെ ഇപ്പോൾ ഇന്ത്യയിൽ പുതിയ 8 ഷോറൂമുകൾ തുറന്നു. ഇതും കമ്പനിയുടെ വളർച്ചക്ക് കൂടുതൽ കരുത്തേകും.
2025 ജൂൺ 30 വരെയുള്ള കണക്ക് പരിശോധിച്ചാൽ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുടനീളമുള്ള കല്യാൺ ജ്വല്ലേഴ്‌സിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 406 ആയിരുന്നു. ഇതിൽ ഇന്ത്യയിൽ 287 കല്യാൺ ഷോറൂമുകളും, മിഡിൽ ഈസ്റ്റിൽ 36 കല്യാൺ ഷോറൂമുകളും, യുഎസ്എയിൽ 2 കല്യാൺ ഷോറൂമുകളും, 81 കാൻഡെരെ ഷോറൂമുകളും ഉൾപ്പെടുന്നു.
ഈ പാദത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് മികച്ച പ്രകടനം കാഴ്ചവെച്ചു. 2026 സാമ്പത്തിക വർഷത്തിൽ കല്യാൺ, കാൻഡെർ എന്നീ രണ്ട് ബ്രാൻഡുകളിലും ആകെ 170 ഷോറൂമുകൾ ആരംഭിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിൽ 75 കല്യാൺ ഷോറൂമുകളും ദക്ഷിണേന്ത്യയിൽ ആയിരിക്കില്ല. 5 എണ്ണം വലിയ ഫോറൂമായിട്ടായിരിക്കും ആരംഭിക്കുന്നത്. കൂടാതെ, 15 കല്യാൺ ഷോറൂമുകൾ ദക്ഷിണേന്ത്യയിലും അന്താരാഷ്ട്ര വിപണികളിലുമായി ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയിലുടനീളം 80 പുതിയ കാൻഡെർ ഷോറൂമുകൾ തുറന്ന് കാൻഡെറിന്റെ സാന്നിധ്യം ഗണ്യമായി വികസിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
