കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരിയില്‍ വന്‍ ഇടിവ്, ഇത് ഒരു വാങ്ങല്‍ അവസരമോ?
കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി ബുധനാഴ്ച ഏതാണ്ട് 14 ശതമാനം ഇടിവ് നേരിട്ട് 52 ആഴ്ച താഴ്ചയായ 390 രൂപയിലെത്തി. തുടര്‍ച്ചയായ ഒന്‍പതാം സെഷനിലും ഓഹരി നെഗറ്റീവ് ടെറിറ്ററിയിലാണ്. ഈ കാലയളവില്‍ ഓഹരി ഏതാണ്ട് 25 ശതമാനം പൊഴിച്ചു.

ഓഹരികള്‍ ഇടിയുന്നത് എന്തുകൊണ്ട്?
നെഗറ്റീവ് ഘടകങ്ങളൊന്നും കമ്പനിയെക്കുറിച്ച് പറയാനില്ല. വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്
സ്വര്‍ണ്ണ വിലയിലെ ചാഞ്ചാട്ടം കാരണം ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ അടിസ്ഥാനകാര്യങ്ങള്‍ സ്ഥിരമായി തുടരുന്നു. ഫെബ്രുവരി 6, വെള്ളിയാഴ്ചയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഡിസംബര്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നത്.
കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഇന്ത്യയിലെ ബിസിനസ്സ് ശക്തമായി വളരുമെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രതീക്ഷ പ്രകടിപ്പിച്ചു. വില്‍പനയും ഔട്ട്‌ലെറ്റുകളും വര്‍ദ്ധിക്കുന്നതും കാരണം വരുമാനം 38 ശതമാനം ഉയരും. കഴിഞ്ഞവര്‍ഷം തുറന്ന സ്റ്റോറുകള്‍ തങ്ങളുടെ വില്‍പന 25 ശതമാനം ഉയര്‍ത്തിയേക്കും.
കാന്‍ഡെരെ ഔട്ട്ലെറ്റുകളും മിഡില്‍ ഈസ്റ്റിലെ സ്റ്റോറുകളും ഉള്‍പ്പെടെ 47 പുതിയ സ്റ്റോറുകള്‍ കൂടി ചേര്‍ക്കാന്‍ കല്യാണ്‍ ജ്വല്ലേഴ്സ് പദ്ധതിയിടുന്നു. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം മൂന്നാംപാദത്തില്‍ 483 ആകും.പ്രമോഷണല്‍ പദ്ധതികള്‍ കാരണം ഇന്ത്യയിലെ മൊത്ത ലാഭ മാര്‍ജിന്‍ 12.2 ശതമാനമായി കുറഞ്ഞേക്കാമെന്ന് ബ്രോക്കറേജ് നിരീക്ഷിച്ചു. ഇബിറ്റ മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ബിപിഎസ് കുറഞ്ഞ് 6.5 ശതമാനമായി മാറും.
മിഡില്‍ ഈസ്റ്റില്‍ 9 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ച മോതിലാല്‍ പ്രതീക്ഷിക്കുന്നു. ഇബിറ്റ മാര്‍ജിന്‍ ഇവിടെ സ്ഥിരമായി തുടരും. ഒരു കമ്പനിയുടെ കോര്‍ ബിസിനസ് എത്രത്തോളം ലാഭകരമാണെന്ന് അളക്കുന്ന അളവുകോലാണ് ഇബിറ്റ മാര്‍ജിന്‍. അസംസ്‌കൃത വസ്തുക്കള്‍, ശമ്പളം, വാടക തുടങ്ങിയ പതിവ് പ്രവര്‍ത്തന ചെലവുകള്‍ക്ക് ശേഷവും പലിശ പേയ്മെന്റുകള്‍, നികുതികള്‍, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ പോലുള്ള ചെലവുകള്‍ കണക്കാക്കുന്നതിന് മുന്‍പുമുള്ള വരുമാനത്തിന്റെ ശതമാനം ഇത് കാണിക്കുന്നു. ലളിതമായി പറഞ്ഞാല്‍, ഒരു കമ്പനി അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം കാര്യക്ഷമമായി നടത്തുന്നുവെന്നും ഓരോ രൂപ വരുമാനത്തിനും അതിന്റെ പ്രധാന ബിസിനസില്‍ നിന്ന് എത്രമാത്രം വരുമാനം നേടുന്നുവെന്നും ഇബിറ്റ മാര്‍ജിന്‍ സൂചിപ്പിക്കുന്നു.
ഓഹരികള്‍ വാങ്ങാനുള്ള സമയം ഇതാണോ?
ഓഹരിയുടെ ശരിയായ റേറ്റിംഗ് മൂന്നാംപാദ പ്രവര്‍ത്തന ഫലങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മോതിലാല്‍ ഓസ്വാള്‍ 650 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവന്നാല്‍ ഇത് തിരുത്തപ്പെടാന്‍ സാധ്യതയുണ്ട്.
ആനന്ദ് രതി ഷെയര്‍ ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ ഇക്വിറ്റി ടെക്നിക്കല്‍ റിസര്‍ച്ച് സീനിയര്‍ മാനേജര്‍ ജിഗര്‍ എസ്. പട്ടേല്‍ പറയുന്നതനുസരിച്ച്, കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി 200 DEMA യ്ക്ക് താഴെ ബെയറിഷ് പ്രവണത നേരിടുന്നു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദുര്‍ബലമായ പ്രവണതയെ ആണ് കാണിക്കുന്നത്. വില്‍പന സമ്മര്‍ദ്ദം രൂക്ഷമാണ്.
മാത്രമല്ല, ഓഹരി വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുമില്ല. അത് അമിത വില്‍പന ഘട്ടത്തിലാണ്. 430 രൂപയിലേയ്ക്ക് ഓഹരി എത്തുന്നത് വില്‍പനയ്ക്കുള്ള അവസരമായി കാണാനാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ദീര്‍ഘകാല നിക്ഷേപകര്‍ ഈ സാഹചര്യത്തില്‍ ഓഹരി വില്‍ക്കുകയോ എക്‌സ്‌പോഷ്വര്‍ കുറയ്ക്കുകയോ വേണം. പ്രധാന മൂവിംഗ് ആവറേജുകള്‍ വീണ്ടെടുക്കുന്നത് വരെ സൂക്ഷ്മത പാലിക്കാനാണ് ട്രേഡര്‍മാര്‍ ശ്രമിക്കേണ്ടത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.


Click it and Unblock the Notifications


