കേരളത്തിൻ്റെ സ്വന്തം കല്യാൺ ജ്വല്ലേഴ്സിൻ്റെ ഓഹരികൾ ഇന്ന് 3.68% വരെ ഇടിഞ്ഞു. ഇന്ന് മാർച്ച് 10 തിങ്കളാഴ്ച വിപണി ആരംഭിച്ചതു മുതൽ ഓഹരികൾക്ക് തളർച്ചയാണ്. നിലവിൽ കല്യാൺ ജ്വല്ലേഴ്സ് ഓഹരി വില 418.45 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നിങ്ങളും കല്യാണിൽ ഓഹരികൾ വാങ്ങിയിട്ടുണ്ടോ? ഇന്നത്തെ തളർച്ച സ്വർണ വ്യാപാരത്തിനും ക്ഷീണം ഉണ്ടാക്കുമോ? ഓഹരിയിൽ ഇടിവുണ്ടായിട്ടും ഓഹരികൾക്ക് വാങ്ങൽ റേറ്റിംഗാണ് നൽകിയിരിക്കുന്നത്.
അടുത്തിടെയായി കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ ഇടിയുന്നുണ്ടായിരുന്നു. എങ്കിലും ഇതുവരെ ശക്തമായ പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ഇന്ന് 439.95 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അത് 439.95 രൂപ എന്ന ഉയർന്ന വിലയിലെത്തിയ ശേഷം താഴേക്ക് വീഴുകയായിരുന്നു. കല്യാൺ ജ്വല്ലേഴ്സിൻ്റെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില നിരക്ക് 794.60 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 337 രൂപയുമാണ്.
2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ പ്രകടനം
2024 ഡിസംബറിൽ അവസാനിച്ച പാദത്തിലെ കണക്ക് പ്രകാരം കമ്പനിയുടെ വരുമാനത്തിൽ 39.51 ശതമാനം വർധനവ് രേഖപ്പെടുത്തി. അതായത് 2024 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ 5,223 കോടി രൂപയിൽ നിന്ന് ഇത് 7,287 കോടി രൂപയായി ഉയർന്നു. ഈ പോസിറ്റീവ് പ്രകടനം ഉണ്ടായിരുന്നിട്ടും, EBITDA മാർജിനുകൾ വാർഷികാടിസ്ഥാനത്തിൽ (YoY) 7.1% ൽ നിന്ന് 6% ആയി ചുരുങ്ങി. നിലവിലെ കണക്ക് പ്രകാരം ത്രൈമാസ അടിസ്ഥാനത്തിൽ, പ്രവർത്തന വരുമാനം 20.14 ശതമാനം വർദ്ധിച്ചു, ഇത് 2025 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ 6,065 കോടി രൂപയിൽ നിന്ന് ഉയർന്നിട്ടുണ്ട്.
2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 21.66 ശതമാനം വർധിച്ച് 219 കോടി രൂപയായി. എന്നാൽ 2024ൽ ഇതേ കാലയളവിൽ 180 കോടി രൂപയായിരുന്നു.

സ്വർണത്തിൽ നിന്നുള്ള വരുമാനം...
2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ സ്വർണത്തിൽ നിന്നുള്ള വരുമാനം 37 ശതമാനം വർദ്ധിച്ച് 4,405.9 കോടി രൂപയായി. സ്റ്റഡഡ് വരുമാനം 54 ശതമാനം വർദ്ധിച്ച് 1,883.8 കോടി രൂപയായി. കണക്ക് പ്രകാരം സ്റ്റഡഡ് ആഭരണങ്ങൾ പ്ലെയിൻ സ്വർണാഭരണങ്ങളേക്കാൾ ഉയർന്ന മാർജിൻ കൈവശം വയ്ക്കുന്നു. അതിനാലാണ് ഉയർന്ന നേട്ടം കൈവരിക്കുന്നത്.
കല്യാൺ ജ്വല്ലേഴ്സ്....
കേരളത്തിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡാണ് കല്യാൺ ജൂവലേഴ്‌സ്. 1993-ൽ ടി.എസ്. കല്യാണരാമൻ സ്ഥാപിച്ചതാണ് കല്യാൺ ജ്വല്ലേഴ്‌സ്. ഇന്ത്യയിലും പശ്ചിമേഷ്യയിലുമായി 140-ലധികം ഷോറൂമുകൾ പ്രവർത്തിപ്പിക്കുന്നു. വൈവിധ്യമാർന്ന സ്വർണവും സ്റ്റഡഡ് ആഭരണ ഉൽപ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നു. 2025 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ കണക്ക് പ്രകാരം കല്യാണിന് ഏകദേശം 253 ഷോറൂമുകൾ ഉണ്ട്. MOFSL പ്രകാരം സംഘടിത ആഭരണങ്ങളിൽ കല്യാണിന് ഏകദേശം 7 ശതമാനം വിപണി വിഹിതമുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ 200+ ഷോറൂമുകൾ എന്ന ലക്ഷ്യത്തോടെ ഫ്രാഞ്ചൈസി മോഡലിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി.
കമ്പനിയുടെ വളർച്ച...
നിലവിലെ കമ്പനിയുടെ മൊത്തം വിറ്റുവരവ് 21.23 കോടിയാണ്. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കനുസരിച്ച് PAT കണക്ക് 217.96 കോടിയാണ്. കല്യാൺ ജ്വല്ലേഴ്സ് 2024ൽ 1.20 രൂപയാണ് ലാഭവിഹിതം നൽകിയത്. ഒരു തവണയാണ് ലാഭ വിഹിതം കൊടുത്തത്. 2023ലും ഒറ്റത്തവണയായിരുന്നു. അന്ന് 0.50 രൂപയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തെ കമ്പനിയുടെ വരുമാനം അൽപം തളർച്ചയിലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications