ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി എത്തുന്ന 'കാന്താര ചാപ്റ്റർ 1'. 2022-ൽ തരംഗം സൃഷ്ടിച്ച 'കാന്താര'യുടെ ആദ്യ ഭാഗമായ ഈ ചിത്രം, ഒടുവിൽ ഒക്ടോബർ 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വൻ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രത്തിന്മേലുള്ള ഹൈപ്പ് റിലീസിന് മുൻപ് തന്നെ പ്രേക്ഷകർക്കിടയിൽ വൻ സ്വാധീനമുണ്ടാക്കിയിരുന്നു.
റെക്കോർഡ് കളക്ഷനിലേക്ക് അതിവേഗം
ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ചിത്രം പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ്. വലിയ ക്യാൻവാസിൽ നിർമ്മിച്ചതും, പാൻ ഇന്ത്യൻ റിലീസ് പ്രഖ്യാപിച്ചതുമെല്ലാം കാന്താര ചാപ്റ്റർ 1 കാണാനുള്ള മോഹം ആളുകൾക്കിടയിൽ വർദ്ധിപ്പിച്ചു.
റിലീസിന് തലേദിവസം അതായത് ഒക്ടോബർ 1ന് വൈകുന്നേരം 'കാന്താര ചാപ്റ്റർ 1'-ന്റെ ഹിന്ദി പതിപ്പിന് ഏകദേശം 75,000 ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയിരുന്നത്. അതിനാൽ തന്നെ ആദ്യ ദിനം ഏകദേശം 12-15 കോടി മൊത്തം കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വ്യാഴാഴ്ച രാവിലെ ഷോ ആരംഭിച്ചതോടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിഞ്ഞു. ഇത് അപ്രതീക്ഷിതമായിരുന്നു.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഋഷഭ് ഷെട്ടിയുടെ ഈ കന്നഡ ചിത്രം ഹിന്ദി പതിപ്പിൽ മാത്രം ആദ്യ ദിവസം ഏകദേശം 20 കോടി രൂപയുടെ കളക്ഷൻ നേടി എന്നത് ശ്രദ്ധേയമായ കാര്യമായി.

അവധി ദിനങ്ങൾ ആശ്വാസമായി
ഗാന്ധി ജയന്തി, നവരാത്രി തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങൾ ചിത്രത്തിൻ്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്നും അഭിപ്രായങ്ങളുണ്ട്. അവധി ദിനങ്ങളെ ആഘോഷമാക്കി മാറ്റാൻ കുടുംബ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയതോടെ 'കാന്താര ചാപ്റ്റർ 1' അതിഗംഭീരമായ ബോക്സ് ഓഫീസിന് തുടക്കിമിട്ടു. ഇതിനു പുറമേ ചിത്രത്തിന്റെ മേക്കിംഗും, കഥയും, താരങ്ങളുടെ പ്രകടനങ്ങളുമെല്ലാം പ്രേക്ഷകർക്ക് ആവേശമുണ്ടാക്കിയിട്ടുണ്ട്.
അഞ്ച് ഭാഷകളിലും ശക്തമായ ഓപ്പണിംഗ്
ഋഷഭ് ഷെട്ടി ഒരുക്കിയ 'കാന്താര ചാപ്റ്റർ 1' ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിയുന്നു. 2022ൽ കാന്താര എന്ന കന്നട ചിത്രം ഏറെ വൈകിയായിരുന്നു മലയാളത്തിൽ റിലീസ് ചെയ്തത്. എന്നാൽ അത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലം നൽകി. ഇത്തവണ കാന്താരയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുമ്പോഴും അതേ വരവേൽപ്പാണ് മലയാളം ഉൾപ്പെടെയുള്ള മറ്റു ഭാഷകളിലും ലഭിച്ചത്.
കന്നടയേക്കാൾ ഏറ്റവും വലിയ ആദ്യ ദിന ഓപ്പണിംഗ് ഹിന്ദി പതിപ്പിലായിരുന്നു. ആദ്യ ദിനം ഏകദേശം 18 കോടിയോളം കളക്ഷൻ നേടി. തെലുങ്ക് പതിപ്പിന് 12.5 കോടിയും, തമിഴ് പതിപ്പിന് 5 കോടിയുമാണ് ഓപ്പണിംഗ് നേടിയത്. മലയാളത്തിലും ആദ്യ ദിനം 5 കോടി കളക്ഷൻ നേടാൻ കാന്താര ചാപ്റ്റർ 1ന് സാധിച്ചു.
വാർ 2നെ പിന്തള്ളി കാന്താര
ലോകമെമ്പാടുമുള്ള കണക്ക് പരിശോധിച്ചാൽ 100 കോടിയുടെ ഓപ്പണിംഗാണ് "കാന്താര ചാപ്റ്റർ 1" നേടിയിരിക്കുന്നത്. അതായത് ഇതുവരെ ഏറ്റവും മികച്ച മൂന്നാമത്തെ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയുണ്ടായിരുന്ന "വാർ 2" നെ പിന്തള്ളി കാന്താര ചാപ്റ്റർ 1 ഈ വർഷത്തെ മികച്ച മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുന്നു.
ഈ വർഷത്തെ കണക്ക് അനുസരിച്ച് റിലീസ് ദിവസം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച റെക്കോർഡ് അല്ലു അർജുന്റെ 'പുഷ്പ 2' എന്ന ചിത്രത്തിനാണ്. റിലീസ് ദിവസം ഈ ചിത്രത്തിന്റെ 1.75 ദശലക്ഷം ടിക്കറ്റുകൾ വിറ്റു. റിലീസ് ദിവസം 1.14 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ഷാരൂഖ് ഖാന്റെ ജവാൻ എന്ന ചിത്രമാണ് രണ്ടാം സ്ഥാനത്തുള്ളത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications