പഞ്ഞമാസം എന്നും, രാമായണ മാസമെന്നും അറിയപ്പെടുന്ന മലയാള മാസമാണ് കർക്കിടകം. ഹൈന്ദവ വിശ്വാസികൾ ഏറെ ഭക്തിയോടെയാണ് കർക്കിടക മാസത്തെ കാണുന്നത്. ഹിന്ദു ആചാരപ്രകാരം, കർക്കിടകത്തിലാണ് പിതൃക്കൾക്ക് ബലിയിടുന്നത്. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കിടക വാവ് ആചരിക്കുന്നത്. ഈ വർഷം ജൂലൈ 24 വ്യാഴാഴ്ച, അതായത് നാളെയാണ് വാവു ബലി നടക്കുന്നത്. കർക്കിടക വാവ് ദിവസമായ നാളെ സ്കൂളുകൾക്ക് അവധിയാണോ? എങ്ങനെ അറിയാം?
ജൂലൈ 17നായിരുന്നു ഈ വർഷത്തെ കർക്കിടക മാസം ആരംഭിച്ചത്. ഭൂമിയിലെ ഒരു വര്‍ഷം, പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി ദിനത്തിലാണ് വാവ് ബലി നടക്കുന്നത്. അതിനാലാണ് കര്‍ക്കിടക വാവുബലി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്.
നാളെ സ്കൂളുകൾക്ക് അവധിയുണ്ടോ?
കേരളത്തിലെ എല്ലാ ജില്ലകളിലും വാവു ബലി നടക്കും. കര്‍ക്കിടക വാവ് ആഘോഷിക്കുന്നതിനാൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്. ഇത് എല്ലാ വർഷവും കർക്കിടക വാവിന് അവധി പ്രഖ്യാപിക്കാറുണ്ട്. ആദ്യകാലത്ത് വാവു ബലി ദിവസം ഉച്ചവരെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. എന്നാൽ ഉച്ചക്കു ശേഷം സ്കൂളുകൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിലെ ഒരു പൊതു അവധിയായി ഈ ദിവസം പ്രഖ്യാപിച്ചു.
കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും, സമുദ്ര തീരത്തും, നദീ തീരത്തും വാവു ബലി നടക്കാറുണ്ട്. മരിച്ചു പോയ മാതാപിതാക്കൾക്കു വേണ്ടിയാണ് സാധാരണയായി ബലി തർപ്പണം നടത്തുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് ബലി തർപ്പണം ചെയ്യുന്നത്.

വാവു ബലിയിടുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
എള്ള്, അരി, തുളസിപ്പൂവ്, ചെറൂള, പവിത്ര മോതിരം, കുറുമ്പുല്ല്, ചന്ദനം, കിണ്ടിയിൽ വെള്ളം, വാഴയില വിളക്ക്, കര്‍പ്പൂരം, ദര്‍ഭപ്പുല്ല്, എന്നിവയാണ് വാവ് ബലിക്ക് ആവശ്യമുള്ള സാധനങ്ങള്‍. ബലിതർപ്പണം നടത്തുന്നവർ പ്രത്യേക ചിട്ടവട്ടങ്ങൾ അനുഷ്ഠിക്കേണ്ടതുണ്ട്. ബലിയിടുന്നതിനു മുന്നേ ഇവർ മനസ്സും ശരീരവും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കണം. തലേദിവസം മുതൽ ഒരിക്കൽ വൃതം എടുക്കാനും ശ്രമിക്കണം. മത്സ്യ, മാംസങ്ങൾ കഴിക്കാൻ പാടില്ല.
കേരളത്തിലെ പ്രധാന ബലിതർപ്പണ സ്ഥലങ്ങൾ
തിരുവന്തപുരത്തു തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, തിരുവില്ല്വാമല, ആറന്മുള എന്നിവയെല്ലാം കേരളത്തിലെ പ്രധാന ബലിതർപ്പണ സ്ഥലങ്ങളാണ്. ഇതിനു പുറമേ നിരവധി മറ്റു ക്ഷേത്രങ്ങളിലും ബലിതർപ്പണം നടക്കുന്നുണ്ട്.
സ്കൂളുകൾക്ക് മാത്രമല്ല അവധി
സ്കൂളുകൾ പോലെ തന്നെ നാളെ ബാങ്കുകൾക്കും മറ്റു സർക്കാർ സ്ഥാപനങ്ങൾക്കും അവധി ദിവസമാണ്. സ്കൂളുകൾക്ക് സത്യത്തിൽ തുടർച്ചയായ അവധിയാണ്. കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദൻ അന്തരിച്ചതിനെ തുടർന്ന് ഇന്നലെ കേരളത്തിലെ എല്ലാ സ്കൂളുകൾക്കും അവധിയായിരുന്നു. ഇന്ന് ആലപ്പുഴയിലെ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്. അതിനു പിന്നാലെയാണ് നാളെയും അവധി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications