മദ്യത്തിന് നികുതി ചുമത്തുന്ന രീതി കര്‍ണ്ണാടകം മാറ്റി.സിദ്ദരാമയ്യ സര്‍ക്കാര്‍ ഇന്ന് നിയമസഭയിലവതരിപ്പിച്ച പുതിയ ബജറ്റ് പ്രകാരമാണിത്.

എന്താണ് മാറ്റം
മുന്‍പ് സ്ലാബുകളുടെ അടിസ്ഥാനത്തിലായിരുന്നു നികുതിയെങ്കില്‍ ഏപ്രില്‍ തൊട്ട് ഓരോ പാനീയത്തിലേയും ആല്‍ക്കഹോള്‍ അളവിനായിരിക്കും നികുതി.
ഉദാഹരണത്തിന് 5 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ബിയറിനെ അപേക്ഷിച്ച് 40% ആല്‍ക്കഹോള്‍ അടങ്ങിയ വിസ്കിയ്ക്ക് നികുതി കൂടും. 2026 ഏപ്രില്‍ മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.
ദൈനംദിന ഉപഭോക്താക്കളെ എങ്ങിനെ ബാധിക്കും
ബിയറിന്റേയും ലഘു പാനീയങ്ങളുടേയും (കുറഞ്ഞ മദ്യം ഉള്ളത്) വിലകുറഞ്ഞേയ്ക്കും.
വിസ്കി, റം, ബ്രാണ്ടി, വോഡ്ക, മറ്റ് ആല്‍ക്കഹോള്‍ കൂടിയ മദ്യത്തിന്റെ വില കൂടും.
വിലകള്‍ ഒറ്റരാത്രികൊണ്ട് മാറില്ല - സമയമെടുത്ത് 2-4 വര്‍ഷങ്ങളില്‍ ക്രമേണയായിരിക്കും മാറ്റം.പെട്ടെന്നുള്ള ആഘാതം ഒഴിവാക്കാനാണിത്.
എന്തുകൊണ്ട് മാറ്റം
മദ്യം ഒരു പ്രധാന ആരോഗ്യ, സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആല്‍ക്കഹോള്‍ അളവിന് നികുതി ചുമത്തുക എന്നത് അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട രീതിയാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്പന നടത്തുന്ന സംസ്ഥാനമാണ് കര്‍ണ്ണാടക.
വ്യവസായം
ഇതുവരെ സ്ലാബുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറാണ് മദ്യത്തിന് വില നിശ്ചയിച്ചിരുന്നത്. പുതിയ നയം ഈ രീതി മാറ്റി. പകരം വിപണിയിലെ ആവശ്യകതയെ അടിസ്ഥാനമാക്കി ഉല്‍പ്പാദകര്‍ക്ക് വില നിര്‍ണ്ണയിക്കാം.
അതുകൊണ്ടുതന്നെ മദ്യ കമ്പനികള്‍ നീക്കത്തെ സ്വാഗതം ചെയ്തു.വില നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത് വിപണിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് അവര്‍ കരുതുന്നു. പ്രഖ്യാപനത്തിന് ശേഷം യുണൈറ്റഡ് ബ്രൂവറീസിന്റെയും യുണൈറ്റഡ് സ്പിരിറ്റിന്റെയും ഓഹരികള്‍ കുത്തനെ ഉയര്‍ന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
