കുട്ടികളുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം നിങ്ങളെ അലോസപ്പെടുത്താറുണ്ടോ? ഈ ആശങ്കയ്ക്കൊരു പരിഹാരവുമായി എത്തിയിരിക്കയാണ് കര്‍ണ്ണാടക സര്‍ക്കാര്‍. 16 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു.

സ്ക്കൂളുകളിലും കോളേജുകളിലും മൊബൈല്‍ ഫോണ്‍ വിലക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ അഭിപ്രായം അദ്ദേഹം തേടി. പല സ്ഥാപനങ്ങളും ഗൃഹപാഠം നല്‍കുന്നത് മൊബൈല്‍ ഫോണ്‍ വഴിയായതിനാല്‍ തീരുമാനം കൈക്കൊള്ളുക എളുപ്പമാകില്ല.
വര്‍ദ്ധിച്ചുവരുന്ന സോഷ്യല്‍ മീഡിയ ആസക്തി, വിദ്യാര്‍ത്ഥികളെ പഠനത്തില്‍ പിന്നിലാക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മൊബൈല്‍ ഫോണ്‍, മയക്കുമരുന്നുപയോഗം വര്‍ദ്ധിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ മാനസികമായി തകര്‍ക്കുകയും ചെയ്യുന്നു.
ഓസ്ട്രേലിയ മാതൃക
ഇക്കാര്യത്തില്‍ ഓസ്ട്രേലിയയെയാണ് സംസ്ഥാനം മാതൃകയാക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്.ടിക് ടോക്ക്, എക്സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ്, സ്നാപ്പ്ചാറ്റ്, ത്രെഡുകള്‍ എന്നിവ ഉപയോഗിക്കാനാണ് വിലക്ക്. സ്ക്രീന്‍ സമയം കുറച്ച്, മാനസികാരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
.
കൃത്രിമബുദ്ധിയുടെയും സോഷ്യല്‍ മീഡിയയുടെയും ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുമെന്ന് കര്‍ണാടക ഇലക്ട്രോണിക്സ്, ഐടി/ബിടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ നിയമസഭയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വേയും ഇക്കാര്യം പറയുന്നു.
നേരത്തെ ആന്ധ്രാപ്രദേശും സമാന നടപടി സ്വീകരിക്കാനൊരുങ്ങിയിരുന്നു. "ഒരു നിശ്ചിത പ്രായം കവിയാത്ത കുട്ടികള്‍ക്ക് പല ഉള്ളടക്കങ്ങളും പൂര്‍ണ്ണമായി മനസ്സിലാകില്ല. ഇത് തെറ്റായ വഴിയിലേയ്ക്ക് അവരെ നയിക്കാന്‍ കാരണമാകും", സ്ഥാന ഐടി മന്ത്രി നര ലോകേഷ് ബ്ലുംബര്‍ഗിനോട് പറഞ്ഞു. ഇക്കാര്യം പഠിക്കുകയാണെന്നും തീരുമാനം ഉടനെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
