കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള ഭാഷ ബിൽ വലിയ ചർച്ചയാണ്. കേരളവും കർണാടകവും തമ്മിലുള്ള പരസ്യപോരിലേക്ക് വരെ കാര്യങ്ങൾ നീങ്ങി. ബില്ലുമായി മുന്നോട്ട് പോകരുതെന്നും നീക്കത്തിൽ നിന്നും പിൻതിരിയണമെന്നും ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. നിയമനിർമ്മാണത്തിന് അംഗീകാരം നൽകുന്നത് തടയാൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനോട് ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ എന്താണ് മലയാള ഭാഷാ ബിൽ..? എന്തിനാണ് കർണ്ണാടകം ബില്ലിനെ എതിർക്കുന്നത്..? നമുക്ക് വിശദമായി പരിശോധിക്കാം.
മലയാള ഭാഷാ ബിൽ
ഇന്ത്യൻ ഭരണഘടനയുടെ 346, 347 അനുച്ഛേദങ്ങൾക്കു വിധേയമായി കേരളസംസ്ഥാനത്തെ എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കണം എന്നാണ് മലയാള ഭാഷാ ബില്ല് നിർദ്ദേശിക്കുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷഭാഷകളായ തമിഴ്, കന്നഡ അല്ലാതെയുള്ള മറ്റു ഭാഷക്കാരുമായുള്ള കത്തിടപാടുകളിലും ഇംഗ്ലീഷ് ഉപയോഗിക്കാവുന്നതാണ്. 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാകും.
കർണ്ണാടകയും എതിർപ്പ്
കാസർഗോഡ് അതിർത്തി ഗ്രാമങ്ങളിലെ കന്നഡ സംസാരിക്കുന്ന ന്യൂനപക്ഷങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് കർണ്ണാടക പറയുന്നത്. കർണാടകയോട് ചേർന്നുള്ള കേരളത്തിന്റെ വടക്കൻ അതിർത്തി ജില്ലയായ കാസർഗോഡ് കന്നഡയും മറ്റ് ഭാഷകളും നിരവധി സ്ഥലങ്ങളിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ബില്ല് വരുന്നതോടെ ഇവരുടെ ജീവിതം ബുദ്ധിമുണ്ടാകുമെന്നാണ് കർണ്ണാടക ഉയർത്തുന്ന വാദം.

കേരളത്തിന്റെ ഭരണപരമായ അധികാരപരിധിയിൽ വരുന്നതാണെങ്കിലും കാസർഗോഡിന്‍റെ ഭാഷാ സ്വഭാവം വ്യത്യസ്തമാണ്. മലയാളം ഭരണ ഭാഷയാണെങ്കിലും വീടുകൾ, വിപണികൾ, സ്കൂൾ എന്നിവയിലൂടെ കന്നഡ പ്രചരിക്കുന്നത് തുടരുന്നു. അതിർത്തി ജില്ലകൾ തലസ്ഥാനങ്ങളിൽ നിന്ന് മാത്രമായി ഭാഷ സ്വീകരിക്കുന്നത് അപൂർവമാണ്; റോഡുകൾ, കുടിയേറ്റം, ദീർഘകാലമായി സ്ഥിരതാമസമാക്കിയ സമൂഹങ്ങൾ എന്നിവയിൽ നിന്നാണ് അവർ അത് സ്വീകരിക്കുന്നത്.
കേരളത്തിന്‍റെ നിലപാട്
അതേസമയം സിദ്ധരാമയ്യയുടെ ആശങ്കകൾ വസ്തുതകൾ മനസിലാക്കാതെയാണ് എന്നാണ് കേരളം പറയുന്നത്. ബില്ലിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണമുണ്ട്.
ഭാഷാ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളില്‍ ഭരണഭാഷയും കോടതി ഭാഷയുമെല്ലാം അതത് ഭാഷകളിലാകണമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. സർക്കാർ അറിയിപ്പുകളും ബോർഡുകളും വരെ ഭാഷാ ന്യൂനപക്ഷ മേഖലയിൽ അതത് ഭാഷകളിലായിരിക്കണമെന്നുമുണ്ട്.
സംസ്ഥാന നിയമസഭ പാസാക്കിയ മലയാളഭാഷാ ബില്‍ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ ഉയരുന്ന എതിര്‍പ്പുകള്‍ ബില്ലിന്റെ ഉള്ളടക്കത്തിനോ വസ്‌തുതയ്‌ക്കോ നിരക്കുന്നതല്ല. ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ല. ഭാഷാ ന്യൂനപക്ഷങ്ങളായ കന്നഡ, തമിഴ് സമൂഹങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടന വാഗ്‌ദാനംചെയ്യുന്ന ഭാഷാപരമായ സ്വത്വം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
തമിഴ്നാട്ടിൽ നിന്ന് ഈ വിഷയത്തിൽ യാതൊരു എതിർപ്പും വരാതിരിക്കുകയും, കർണാടകയിൽ നിന്ന് മാത്രം എതിർപ്പ് വരികയും ചെയ്തതോടെ സിദ്ധരാമയ്യയുടെ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്.
More From GoodReturns

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

യാത്ര പോകുന്നവർ അറിയാൻ, ട്രെയിൻ സർവ്വീസുകളിൽ മാറ്റങ്ങളുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി

ഈദ്-ഉല്-ഫിതര് 2026: ഈദ് ഇന്ത്യയില്‍ എപ്പോള്‍? ഈ ദിനത്തില്‍ മാസപ്പിറവിയ്ക്ക് സാധ്യത

എളുപ്പത്തിൽ ഒരു ബിസിനസ്സ് തുടങ്ങാം; പക്ഷെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം



Click it and Unblock the Notifications