മലയാള സിനിമയുടെ കാവ്യ ഭംഗി എന്ന് വിശേഷിപ്പിച്ച നായികയാണ് കാവ്യാ മാധവൻ. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും കാവ്യാ മാധവനോളം മുഖശ്രീയുള്ള നായിക വേറെയില്ല എന്നാണ് ഇപ്പോഴും ആരാധകരുടെ അഭിപ്രായം. സിനിമയിൽ നിന്നും മാറി നിന്നെങ്കിലും തൻ്റെ ബിസിനസും കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം.
നടി കാവ്യാ മാധവന്റെ വ്യക്തിജീവിതത്തിലെ നിർണ്ണായക സംഭവങ്ങൾ പൊതുശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. നടൻ ദിലീപുമായി ബന്ധപ്പെട്ട വിവാഹമോചനവും തുടർന്നുള്ള രണ്ടാം വിവാഹവും, അതുപോലെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസും താരത്തിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാവ്യാ മാധവനെതിരെ വിമർശനങ്ങളും ട്രോളുകളും ഉയർന്നു വന്നിരുന്നു.
സിനിമാ രംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും, ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യമായി മാറാൻ കാവ്യാ മാധവന് സാധിച്ചിട്ടുണ്ട്. സിനിമാ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി, സ്വന്തമായി ഒരു സംരംഭക എന്ന നിലയിൽ താരം വലിയ വിജയമാണ് കൈവരിച്ചത്. അതിനാൽ തന്നെ, ഭർത്താവ് ദിലീപിന്റെ സമ്പത്തിനെ ആശ്രയിക്കാതെ തന്നെ കാവ്യയ്ക്ക് സ്വന്തമായി നല്ലൊരു സാമ്പത്തിക അടിത്തറയുണ്ടെന്ന പൊതുസംസാരം നിലനിൽക്കുന്നുണ്ട്. വ്യക്തിജീവിതത്തിലെ വെല്ലുവിളികൾക്കിടയിലും പ്രൊഫഷണൽ രംഗത്ത് തന്റേതായ ഇടം കണ്ടെത്താൻ കാവ്യാ മാധവന് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം.

കരിയർ
ബാലതാരമായിട്ടാണ് കാവ്യാ മാധവൻ തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് ലാൽജോസിൻ്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. അതിനു ശേഷം മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളിലൂടെ കാവ്യാ മാധവൻ തിളങ്ങി. അന്യ ഭാഷയിൽ അധികമായി സാന്നിധ്യം അറിയിച്ചില്ലെങ്കിലും വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ തമിഴിലും ചെയ്തു.
വ്യക്തി ജീവിതം
കരിയറിൻ്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു ആദ്യ വിവാഹം. അന്ന് ഏകദേശം 500 പവന് മുകളിൽ സ്വർണാഭരണങ്ങൾ കാവ്യ ധരിച്ചിട്ടുണ്ടെന്നാണ് ആരാധകർ പറഞ്ഞത്. അത് സത്യമാവാനും സാധ്യത കൂടുതലാണ്. വിവാഹത്തിന് സർവ്വാഭരണ വിഭൂഷിതയായിട്ടാണ് കാവ്യ എത്തിയത്. എന്നാൽ ആ വിവാഹം ഉടൻ തന്നെ വിവാഹ മോചനത്തിലേക്ക് എത്തി. പിന്നീട് വർഷങ്ങൾക്കു ശേഷം ദിലീപിനെ വിവാഹം ചെയ്തു. അന്ന് ആഭരണം കുറവായിരുന്നെങ്കിലും വലിയ രണ്ട് സ്വർണ മാലകളായിരുന്നു താരം അണിഞ്ഞിരുന്നത്.
ആസ്തി
റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 100 കോടിയുടെ ആസ്തിയുണ്ട് കാവ്യയ്ക്ക്. ചെന്നൈ, കാസർഗോഡ്, കൊച്ചി എന്നിവിടങ്ങളിലായി കോടികൾ വിലവരുന്ന ഫ്ലാറ്റുകളും താരത്തിനുണ്ട്. ലക്ഷ്യ എന്ന പേരിൽ കാവ്യ നടത്തുന്ന വസ്ത്ര ബിസിനസ് ഏറെ ശ്രദ്ധേയമാണ്. ഇതിന് വലിയ വരുമാനമുണ്ട്. കണക്കുകൾ അനുസരിച്ച് ദിലീപിന്റെ ആകെ ആസ്തിയുടെ മൂന്നിലൊന്ന് കാവ്യക്കും ഉണ്ടെന്നാണ് വ്യക്തമാവുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications