ഐ പി എൽ സീസണുകൾ എപ്പോഴും ക്രിക്കറ്റ് എന്ന ഭ്രാന്തിനും അപ്പുറത്തേക്ക് നയന മനോഹരമായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയുമെല്ലാം ദൃശ്യങ്ങളും കഥകളും പലപ്പോഴും നമ്മളിലേക്ക് പങ്കു വയ്ക്കാറുണ്ട്. പ്രീതി സിന്റയുടെ ടീം ആയത് കൊണ്ട് മാത്രം, വലിയ താരനിരകൾ ഇല്ലാത്തിരുന്നിട്ടും പതിയെ പതിയെ പഞ്ചാബ് കിങ്സ് ഇലവനെ ഇഷ്ടപ്പെട്ടു തുടങ്ങിയവരാണ് നമ്മൾ. ഇപ്പോഴിതാ കാവ്യ മാരൻ എന്ന ഓറഞ്ചു നിറമുള്ള ജെഴ്സി അണിഞ്ഞ സൺറൈസ് ഹൈദരാബാദിന്റെ സിഇഒയും,സംരംഭകയുമായി മലയാളികളുടെ മനസിലേക്ക് ഓടിക്കയറിയിരിക്കുകയാണ് കാവ്യാ മാരൻ.
ക്രിക്കറ്റ് താരങ്ങളെക്കാൾ മത്സര വേദിയിൽ പ്രാധാന്യം ലഭിക്കുന്ന കാവ്യയെ കുറിച്ചുള്ള ധാരാളം വാർത്തകൾ അനുദിനം സമൂഹ മാധ്യമങ്ങളിലും മറ്റും വന്നുകൊണ്ടിരിക്കാറുണ്ട്. ഒരു ബിസിനസുകാരി എന്നതിനേക്കാൾ ക്രിക്കറ്റിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് കാവ്യ. അതുകൊണ്ടുതന്നെ നമുക്ക് കാവ്യ മാരന്റെ ആസ്തിയെക്കുറിച്ചും, അവർ കടന്നുവന്ന ജീവിതത്തിലെ വഴികളെക്കുറിച്ചും ആഴത്തിൽ ഒന്ന് പരിശോധിക്കാം.
ശക്തമായ കുടുംബ പശ്ചാത്തലം
1992 ആഗസ്റ്റ് 6-ന് ചെന്നൈയിൽ ജനിച്ച കാവ്യാ, മാരൻ കുടുംബത്തിലെ അംഗമാണ്. ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലും മാധ്യമരംഗത്തും വലിയ സ്വാധീനമുള്ള കുടുംബമാണ് ഇവരുടേത്. കാവ്യയുടെ അച്ഛൻ കലാനിധി മാരൻ, ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ കമ്പനികളിലൊന്നായ സൺ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. 2.3 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള കലാനിധി, ഇന്ത്യയിലെ സമ്പന്നരിൽ പ്രമുഖൻ കൂടിയാണ്. ഈ കലാനിധ്യനെ കുറിച്ച് നമ്മൾ മുൻപും ഒരുപാട് തവണ കേട്ടിട്ടുണ്ട്. കാരണം നമ്മുടെ പ്രിയപ്പെട്ട തമിഴ് നടന്മാരുടെ എല്ലാം സിനിമകൾ രംഗത്തിറക്കുന്നത് ഈ കലാ നിധി മാരൻ ആണ്.
കാവേരി മാരൻ ആണ് കാവ്യയുടെ മാതാവ്, സൺ ടി.വി നെറ്റ്‌വർക്കിന്റെ സിഇഒയായി ഇവർ പ്രവർത്തിക്കുന്നു. അവർ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള വനിതാ എക്സിക്യുട്ടീവുകളിലൊരാൾ കൂടിയാണ്. ഈ ബിസിനസ് പശ്ചാത്തലമാണ് കാവ്യയെ വളർത്തിയെടുത്തത്. മാത്രമല്ല, കുടുംബത്തിന്റെ രാഷ്ട്രീയത്തിലുള്ള ഉജ്വലമായ ഇടപെടലുകളും കാവ്യയെ സ്വാധീനിച്ചിട്ടുണ്ട്. കാവ്യയുടെ അമ്മാവനായ ദയാനിധി മാരൻ, മുൻ കേന്ദ്രമന്ത്രി കൂടിയായ ഡിഎംകെ നേതാവാണ്.
ഉന്നത വിദ്യാഭ്യാസം, കരിയർ തിരഞ്ഞെടുക്കാനെടുത്ത പാതകൾ
കാവ്യയുടെ വിദ്യാഭ്യാസം അതീവ ശ്രദ്ധേയമാണ്. ചെന്നൈയിലെ സ്റ്റെല്ല മേരിസ് കോളേജിൽ ബിരുദം പൂർത്തിയാക്കിയ ശേഷം, അവർ യു കെ യിലെ, പ്രശസ്തമായ വാർവിക് ബിസിനസ് സ്കൂളിൽ നിന്ന് എം.ബി.എ നേടിയെടുത്തു. ഇവിടെ നിന്ന് മാനേജ്മെന്റിൽ നേടിയ വൈദഗ്ധ്യമാണ് ബിസിനസ്സ് നയിക്കാനായുള്ള ആത്മവിശ്വാസം കാവ്യക്ക് നൽകിയിരിക്കുന്നത്.
2018-ൽ എസ് ആർ എച്ച് ടീമിന്റെ കാര്യക്ഷമമായ നേതൃത്വം ഏറ്റെടുത്ത ശേഷം, ലേലങ്ങൾ മുതൽ ടീമിന്റെ ഓപ്പറേഷൻസിൽ വരേക്കും വരേയ്ക്കും കാവ്യ തന്റെ നിർണായക പങ്ക് ഉറപ്പാക്കിയിട്ടുണ്ട്. ഓരോ ഐ പി എൽ ലേലത്തിലും കാവ്യയുടെ സാന്നിധ്യം ഇപ്പോള്‍ ഉണ്ടാകാറുണ്ട്. അതുതന്നെയാണ് ഐപിഎൽ ലേലത്തിന്റെ ഏറ്റവും ആകർഷണീയമായ വസ്തുതയും. താരങ്ങൾക്കായി എങ്ങനെ കൃത്യമായ ആസൂത്രണങ്ങൾ ഒരുക്കാമെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ടുതന്നെയാണ് കാവ്യയുടെ ഈ ഇടപെടൽ.

സൺറൈസേഴ്സ് ഹൈദരാബാദ്: കാവ്യയുടെ നേതൃത്വത്തിൽ
സൺ ടി വി നെറ്റ്‌വർക്ക് 2012-ൽ ഡെക്കാൻ ചാർജേഴ്സിനെ പിൻവലിച്ചപ്പോൾ എസ് ആർ എച്ച് ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നു. ബി സി സി ഐയുമായി 85.05 കോടി രൂപയ്ക്ക് പ്രതിവർഷം കരാർ ഒപ്പിട്ടാണ് ഈ ടീം രൂപംകൊണ്ടത്. ഉടമസ്ഥാവകാശത്തിന്റെ കൃത്യമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും, സി ഇ ഓ എന്ന നിലയിൽ കാവ്യയുടെ പങ്ക് വളരെ ശക്തവും നിശ്ചയമുള്ളതുമാണ്.
2024-ലെ ഐ പി ലേലങ്ങളിളും, മത്സരങ്ങൾക്കിടയിലും കാവ്യയുടെ കണ്ണിലെ വിസ്മയം നിറഞ്ഞ ആവേശം ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുണ്ട്. പ്രത്യേകിച്ച് മലയാളി ആരാധകരുടെ. ടീമിന്റെ പ്രകടനം മോശമായപ്പോൾ കാവ്യയുടെ മുഖത്തെ നിരാശയും, സങ്കടവും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായത് ആരാധകരും നെറ്റിസൺസും അവരെ കുറേക്കൂടി ഗൗരവമായി കാണുന്നു എന്നതിന്റെ അടയാളം തന്നെയാണ്.
വ്യക്തിപരമായ ആസ്തിയും ജീവിതശൈലിയും
റിപ്പോർട്ടുകൾ പ്രകാരം കാവ്യ മാരന്റെ വ്യക്തിഗത ആസ്തി ഏകദേശം 409 കോടി രൂപയാണ്. മാരൻ കുടുംബത്തിന്റെ ആകെ ആസ്തി 19,000 കോടി രൂപയുടെ മീതെയാണ്. കാവ്യാ മാരന് വ്യക്തമായ സമ്പത്ത് ഉറപ്പുള്ളതിനൊപ്പം തന്നെ, അവരുടെ ജീവിതശൈലി ആഡംബരം നിറഞ്ഞത് തന്നെയാണ്.
ലക്ഷ്വറി കാറുകളുടെ ശേഖരവും, ബ്രാൻഡഡ് വസ്ത്രങ്ങളോടും, ഹൈ-പ്രൊഫൈൽ ഇവന്റുകളോടും ഉള്ള താൽപര്യവും കാവ്യയുടെ ജീവിതരീതി വ്യക്തമാക്കുന്നു. എന്നാൽ, ബിസിനസ്സിലും സ്പോർട്സിലും അതേ സമയം തുല്യമായി കൈകാര്യം ചെയ്യുന്നത് അവരുടെ വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.
ആവേശം നിറഞ്ഞ കായിക പ്രേമം
കാവ്യ മാരന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം, ക്രിക്കറ്റിനോടുള്ള അതീവ സ്‌നേഹമാണ്. ഓരോ മാച്ചിനും സ്റ്റേഡിയത്തിൽ ആവേശത്തോടെ എത്തുന്ന അവർ മത്സരം മുഴുവൻ ഒന്നു വിടാതെ നിരീക്ഷിക്കും. ടീമിന്റെ ഓരോ അവസ്ഥയിലും കാവ്യയുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ ആരാധകരെ ഏറെ ആകർഷിക്കുന്നു. ടീമിന്റെ വിജയം ആഘോഷിക്കുകയും തോൽവിയിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്യുന്ന കാവ്യയെ ആരാധകർ "ഓറഞ്ച് ആർമി ക്വീൻ " എന്നാണ് വിളിക്കുന്നത്. പൊളിറ്റിക്കലി ഇത് തെറ്റാണെങ്കിലും, കാവ്യാമാരന്റെ സൗന്ദര്യം കേരളത്തിൽ മുഴുവൻ ഫേമസ് ആണ്.
ഒരു സമ്പന്ന കുടുംബത്തിലെ അംഗം എന്നതിനേക്കാൾ വലിയൊരു പ്രതിഛായയാണ് ഇപ്പോൾ കാവ്യ നേടിയിരിക്കുന്നത്. യുവത്വത്തിനും വനിതാ നേതൃത്വത്തിനും ക്രിക്കറ്റിലേക്കുള്ള ഒരുപാട് സാധ്യതകൾ കാവ്യ കാണിച്ചുതന്നിരിക്കുന്നു. ആ വഴിയെ നിങ്ങൾക്കും നടക്കാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications