ഇന്ന് ഓഹരി വിപണി പോസിറ്റീവ് വികാരത്തിലാണ്. അതിനാൽ ഇന്ന് കെഇസി ഇന്റർനാഷണൽ ഓഹരികൾ കുതിച്ചുയരുന്നു. നിലവിൽ 4 ശതമാനത്തിലധികം കുതിപ്പാണ് ഓഹരി വിലയിൽ പ്രകടമാവുന്നത്. സിവിൽ ബിസിനസിൽ 1,236 കോടി രൂപയുടെ പുതിയ ഓർഡർ നേടിയതിനെത്തുടർന്നാണ് ഇന്ന് ജൂൺ 25 ബുധനാഴ്ച ഈ ഓഹരി വില ഉയർന്നത്. പൊതുവേ കെഇസി ഇന്റർനാഷണൽ ഓഹരി വില മെച്ചപ്പെട്ട നിലയിലാണ്. അതിനാൽ ഇന്ന് നിക്ഷേപകർ ഈ ഓഹരികളിൽ കൂടുതൽ ശ്രദ്ധ നൽകും.
ഇന്നത്തെ ഓഹരി വില
ഇന്ന് കെഇസി ഇന്റർനാഷണൽ ഓഹരികൾ 906.50 രൂപയിലാണ് ആരംഭിച്ചത്. നിലവിൽ ഓഹരി വില 4.36 ശതമാനം ഉയർന്ന് 927 രൂപ എന്ന നിരക്കിലേക്ക് എത്തി. എന്നാൽ രാവിലെ 938 രൂപ എന്ന ഇൻട്രാഡേയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഓഹരി വില ഉയർന്നിരുന്നു. കെഇസി ഇൻ്റർനാഷണൽ ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 1,312 രൂപയിലും, 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 605.05 രൂപയിലുമാണ്.
നിലവിലെ ഓഹരി വില മെച്ചപ്പെട്ടതാണ്. പക്ഷേ സമീപ കാലങ്ങളിലായി ആഗോള പ്രതിസന്ധികൾ മൂലം ഈ കമ്പനിയുടെ ഓഹരികൾ അസ്ഥിരമായി തുടരുന്നു. കെഇസി ഇന്റർനാഷണൽ ഓഹരികൾ ആറ് മാസത്തിനുള്ളിൽ 21 ശതമാനത്തിലധികം ഇടിഞ്ഞു. പക്ഷേ, കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഏകദേശം 8 ശതമാനമാണ് ഓഹരി ഉയർന്നത്.

കെഇസി ഇന്റർനാഷണലിന്റെ പുതിയ ഓർഡർ
കെഇസി ഇന്റർനാഷണൽ ഇന്ത്യയിലെ സിവിൽ പദ്ധതികൾക്കായി 1,236 കോടിയുടെ പുതിയ ഓർഡറുകൾ നേടിയതായി ഇന്ന് ജൂൺ 25-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇത് കെട്ടിടങ്ങളും ഫാക്ടറികളും നിർമ്മിക്കുന്നതിനുള്ള ഏറ്റവും വലിയ ഓർഡറാണെന്ന് പറയപ്പെടുന്നു. ഇതോടെയാണ് ഇന്ന് കെഇസി ഇൻ്റർനാഷണൽ ഓഹരികൾ പോസിറ്റീവ് നേട്ടത്തോടെ കുതിച്ചത്.
പശ്ചിമ ഇന്ത്യയിലെ ഉയർന്ന നിലവാരമുള്ള റെസിഡൻഷ്യൽ പ്രോജക്ടുകൾക്കായുള്ള ഓർഡർ പ്രശസ്ത റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ നിന്ന് കമ്പനി നേടിയിട്ടുണ്ട്. 50 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണ്ണമുള്ള റെസിഡൻഷ്യൽ കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനം ഇതിൽ ഉൾപ്പെടുന്നു.
"സിവിൽ ബിസിനസിൽ നേടിയ പ്രീമിയം ഓർഡറുകളിൽ ഞങ്ങൾ സന്തുഷ്ടരാണ്. പ്രീമിയം ഹൈ-റൈസ് റെസിഡൻഷ്യൽ വിഭാഗത്തിലേക്കുള്ള നിർമ്മാണത്തിൻ്റെ ഒരു നാഴികക്കല്ലായി ഈ ഓർഡറിനെ കണക്കാക്കാം. ഈ ഓർഡറുകളിലൂടെ, രാജ്യത്തുടനീളമുള്ള മാർക്യൂ ക്ലയന്റുകൾക്കായി കെഇസി ഇപ്പോൾ 70-ലധികം ഹൈ-റൈസ് കെട്ടിടങ്ങൾ നിർമ്മിക്കുന്നു." കെഇസി ഇന്റർനാഷണൽ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ വിമൽ കെജ്‌രിവാൾ ഈ പ്രസ്താവനയിൽ പറഞ്ഞു.
കമ്പനിയുടെ വാർഷിക ഓർഡർ ഇൻടേക്ക് (YTD) 5,500 കോടി കവിഞ്ഞു എന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 35 ശതമാനം ആരോഗ്യകരമായ വളർച്ചയുണ്ടായെന്നും കമ്പനി തുറന്നു പറഞ്ഞു.
കെഇസി ഇന്റർനാഷണൽ കമ്പനിയെ കുറിച്ച്...
കെഇസി ഇന്റർനാഷണൽ ഒരു പ്രമുഖ ആഗോള ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കമ്പനിയാണ്.
പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ, സിവിൽ, ട്രാൻസ്പോർട്ടേഷൻ, റിന്യൂവബിൾസ്, ഓയിൽ & ഗ്യാസ് പൈപ്പ്‌ലൈനുകൾ, കേബിളുകൾ എന്നീ മേഖലകളിൽ കെഇസി ഇന്റർനാഷണൽ പ്രവർത്തിക്കുന്നുണ്ട്. ഇപിസി പ്രോജക്ടുകളിലൂടെയും ടവറുകളുടെയും കേബിളുകളുടെയും വിതരണത്തിലൂടെ 110ലധികം രാജ്യങ്ങളിൽ കെഇസി ഇൻ്റർനാഷണലിന് സാന്നിധ്യമുണ്ട്. കെഇസി ഇന്റർനാഷണൽ കമ്പനിയുടെ വിപണി മൂല്യം 24,715 കോടിയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications