തിരുവനന്തപുരം; ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോര്‍ ഉത്പാദന രംഗത്ത് ചുവടുവെയ്ക്കാന്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി (കെല്). 10 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ അറിയിച്ചു. മൂന്ന് കോടി രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മോട്ടോര്‍ പ്രൊഡക്ഷന്‍ യൂണിറ്റ് ആരംഭിക്കുന്നതോടെ കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ 40 കോടി രൂപയുടെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഇനിയുള്ള കാലം ഇലക്ട്രിക് വാഹനങ്ങളുടെതാകുമെന്ന വിലയിരുത്തലിലാണ് കെല് ഈ മേഖലയിലേക്ക് കടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കെല് 129 കോടിയിലധികം വിറ്റുവരവും 70 ലക്ഷം രൂപയുടെ ലാഭവും സ്വന്തമാക്കി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡിനും മറ്റും ട്രാന്‍സ്ഫോര്‍മര്‍ യൂണിറ്റുകള്‍ കെല് നല്‍കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആള്‍ട്ടര്‍നേറ്റുകളും വിതരണം ചെയ്യുന്നു. ടൂറിസം വകുപ്പുള്‍പ്പെടെയുള്ള സിവില്‍ നിര്‍മാണ പദ്ധതികളും കെഎല്‍ ഏറ്റെടുത്തിട്ടുണ്ട്. പവര്‍ ട്രാന്‍സ്ഫോര്‍മറിന്റെ വാണിജ്യ ഉത്പാദനം ഉടന്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications