ഓരോ ദിവസവും ബെംഗളൂരു നഗരം വികസിച്ചു കൊണ്ടിരിക്കുന്നു. മികച്ച വിമാനത്താവള സൗകര്യങ്ങളുടെ കാര്യത്തിലും ബെംഗളൂരു പിന്നിലല്ല്. ഇപ്പോഴിതാ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഒരു പ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. 'മൊബിലിറ്റി അസിസ്റ്റ്' എന്ന നൂതന സംവിധാനമാണ് ഈ വിമാനത്താവളത്തിൽ ആരംഭിച്ചിരിക്കുന്നത്. ഇത് വൈകല്യമുള്ള യാത്രക്കാരെ ലക്ഷ്യമിട്ടു കൊണ്ട് ആരംഭിച്ച സംവിധാനമാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ഉപകരണം ഒരു വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നത്.
വൈകല്യമുള്ള യാത്രക്കാർക്ക് തടസ്സമില്ലാത്ത രീതിയിൽ എയർപോർട്ടിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സംവിധാനമാണ് 'മൊബിലിറ്റി അസിസ്റ്റ്'. ഈ ഉപകരണം ഉപയോഗിച്ച്, യാത്രക്കാർക്ക് സ്വന്തം വീൽചെയർ ഉപേക്ഷിക്കാതെ ടെർമിനലിൽ നിന്ന് വിമാനത്തിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും സാധിക്കും.
"ഇത് ശാരീരിക ബുദ്ധിമുട്ട് കുറയ്ക്കുകയും അപകടസാധ്യത കുറയ്ക്കുകയും യാത്രക്കാർക്കും ജീവനക്കാർക്കും കൂടുതൽ സുഖകരമായ യാത്രാനുനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു. എയർലൈൻ കോർഡിനേഷൻ വഴി ഈ സേവനം ലഭ്യമാകും. ചലനശേഷി കുറഞ്ഞ യാത്രക്കാർക്ക് അവരുടെ ആവശ്യങ്ങൾക്കനുസൃതമായി വ്യക്തിഗത സഹായം ഉറപ്പാക്കും" ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) പറഞ്ഞു.

ഹെൽത്ത്കെയർ ഗ്ലോബൽ എന്റർപ്രൈസസിന്റെ (എച്ച്സിജി) സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ബി.എസ്. അജയ്കുമാർ തന്റെ മകൻ ആദർശ് അജയ്കുമാറിന്റെ സ്മരണയ്ക്കായി ഈ ഉപകരണം സംഭാവന ചെയ്തു."ഈ സംഭാവന തികച്ചും വ്യക്തിപരമായ ഒന്നാണ്. യാത്രയ്ക്കിടെ, ഉചിതമായ സഹായ ഉപകരണങ്ങളുടെ അഭാവം മൂലം ആദർശിന് ആവശ്യത്തിന് സഹായം ലഭിച്ചിരുന്നില്ല. പലപ്പോഴും യാത്രകൾ അവന് ദുരനുഭവം സമ്മാനിച്ചു. അജയ്കുമാർ പറഞ്ഞു.
തന്റെ മകൻ നേരിട്ട പ്രതിസന്ധികൾ മറ്റൊരു യാത്രികനും നേരിടരുത് എന്ന ചിന്തയിൽ നിന്നാണ് 'മൊബിലിറ്റി അസിസ്റ്റ്' എന്ന ആശയം ഉണ്ടായതും, അത് യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചതും. ഇത തീർച്ചയായും ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങൾക്ക് സ്വീകരിക്കാൻ കഴിയുന്ന ഒരു മാതൃകയായി മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഡോ. അജയ്കുമാർ പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു ഈ 'മൊബിലിറ്റി അസിസ്റ്റ്' ഉദ്ഘാടനം ചെയ്തത്.
ഉപകരണം എങ്ങനെ പ്രവർത്തിക്കുന്നു
1) ഓൺലൈൻ ബുക്കിംഗ് സമയത്തോ വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറിലോ വീൽചെയർ സഹായത്തിനായി അഭ്യർത്ഥിക്കുക.
2) വിമാനത്താവള ജീവനക്കാർ ആവശ്യമായ സപ്പോർട്ട് ടീമിനൊപ്പം ഈഗിൾ ലിഫ്റ്ററും കൊണ്ടുവരുന്നു
3) യാത്രക്കാരൻ അവരുടെ സ്വകാര്യ വീൽചെയറിൽ ഇരിക്കുന്നു, അത് ലിഫ്റ്ററിൽ സുരക്ഷിതമായി ഉറപ്പിക്കും.
4) വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണം വീൽചെയറിനെ എയർബ്രിഡ്ജ് ലെവലിലേക്കോ നേരിട്ട് വിമാനത്തിലേക്കോ ഉയർത്തുന്നു.
5) ലാൻഡിംഗിന് ശേഷം അതേ പ്രക്രിയ വിപരീതമായി പിന്തുടരുന്നു.
ഈ സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ യാത്രികരെ ഇടുങ്ങിയ കസേരകളിലേക്ക് മാറ്റുകയോ, ഒന്നിലധികം ജീവനക്കാരെ ആശ്രയിക്കുകയോ വേണ്ട. മുഴുവൻ പ്രക്രിയയും സുരക്ഷിതമായ രീതിയിൽ പൂർത്തിയാക്കും. യാത്രക്കാരന് മറ്റു ശാരീരിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ല. കൂടുതൽ എളുപ്പത്തിൽ വിമാനത്തിലേക്ക് പ്രവേശിക്കാനും സാധിക്കും. ഇത് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്ക് ഉടൻ എത്തുന്നതും നല്ലതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
