ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിലാണ് വിമാന താവളം അറിയപ്പെടുന്നത്. ജനുവരിയിലെ അവസാന വാരാന്ത്യത്തിൽ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി ബെംഗളൂരുവിലേക്ക് വരികയും പോകുകയും ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്.
ജനുവരി 24-ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം 1.4 ലക്ഷം യാത്രക്കാരാണ് എത്തിയത്. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ യാത്രക്കാരുടെ എണ്ണമാണിത്. ഇതിൽ ബെംഗളൂരു നഗരത്തിൽ നിന്ന് വരുന്നവരും പോകുന്നവരുമായ ആഭ്യന്തര, അന്തർദേശീയ യാത്രക്കാരും ഉൾപ്പെടുന്നു. വിശദാംശങ്ങൾ പ്രകാരം, ജനുവരി 24 ന് ടെർമിനൽ -1 (T1) വഴി 83,494 യാത്രക്കാർ യാത്ര ചെയ്തു, അതേസമയം ടെർമിനൽ -2 (T2) വഴി 55,593 യാത്രക്കാർ യാത്ര ചെയ്തു.
സാധാരണ ദിവസങ്ങളിൽ, കെഐഎയിൽ പ്രതിദിനം ശരാശരി 1.2 ലക്ഷം യാത്രക്കാരുണ്ട്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 20 മുതൽ 30 വരെ വിമാനത്താവളത്തിൽ അതീവ ജാഗ്രതയിലായിരുന്നു.
ഡിജി സംവിധാനം നേട്ടമായി
ടെർമിനൽ -1 ലെ ഭൂരിഭാഗം യാത്രക്കാരും ഡിജി യാത്ര സംവിധാനത്തിലൂടെയാണ് സഞ്ചരിച്ചത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഈ ഡിജിറ്റൽ സംരംഭം ഉപയോഗിച്ച് ഏകദേശം 40 മുതൽ 50 ശതമാനം വരെ യാത്രക്കാർ വിമാനത്താവള നടപടിക്രമങ്ങൾ വേഗത്തിലും സുഗമമായും പൂർത്തിയാക്കി. വിമാന താവള അധികൃതർ പറഞ്ഞു. വിമാനത്താവളങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പേപ്പർ രഹിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം ഉറപ്പാക്കുന്ന കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പദ്ധതിയാണ് ഡിജി യാത്ര (DigiYatra). ഡിജി യാത്ര ആപ്പ് വഴി ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്താൽ, സെക്യൂരിറ്റി ചെക്ക്-ഇൻ, ബോർഡിംഗ് ഗേറ്റുകൾ എന്നിവയിൽ ക്യൂ നിൽക്കാതെ വേഗത്തിൽ കടന്നുപോകാം.

റിപ്പബ്ലിക് ദിനത്തിനായുള്ള ഉയർന്ന ജാഗ്രത ഉണ്ടായിരുന്നിട്ടും സിഐഎസ്എഫ് ഉദ്യോഗസ്ഥരും വിമാനത്താവള ഭരണകൂടവും വിമാനക്കമ്പനികളും തമ്മിലുള്ള മികച്ച ഏകോപനവും പ്രൊഫഷണലിസവും കാരണം യാത്രക്കാരുടെ നീക്കം വിജയകരമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.കെഐഎയിലെ ഈ റെക്കോർഡ് ട്രാഫിക് നിലവാരം വീണ്ടും തെളിയിക്കുന്നത് ബെംഗളൂരു രാജ്യത്തെ ഒരു പ്രധാന വ്യോമയാന കേന്ദ്രമായി വളർന്നുവരുന്നു എന്നാണ്.
കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
2008 മേയ് 24-നാണ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചത്. ബംഗളുരുവിലെ ദേവനഹള്ളിയുടെ പ്രാന്തപ്രദേശത്തിനടുത്താണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളവും ഏഷ്യയിലെ ഏറ്റവും തിരക്കേറിയ 25-മത്തെ വിമാനത്താവളം ആണിത്. ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനും നഗര സാമ്രാജ്യത്തിന്റെ അധിപനുമാണ് കെമ്പെ ഗൗഡ ഒന്നാമൻ.
ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിയിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം. കൂടാതെ കർണാടകയിലെ ആദ്യത്തെ സൗരോർജ്ജ വിമാനത്താവളം കൂടെയാണ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.
1,620,570 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമിച്ച ടെർമിനൽ ഒന്നിൽ പ്രതിവർഷം 35 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. ടെർമിനൽ 2 ബെംഗളൂരുവിന്റെ "ഗാർഡൻ സിറ്റി" എന്ന പദവിക്ക് ആദരസൂചകമായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 2022 നവംബർ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മെട്രോ പാത 2027 അവസാനത്തോടെ പൂർത്തിയാകുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിമാനത്താവള ടെർമിനലിനുള്ളിൽ തന്നെ മെട്രോ സ്റ്റേഷൻ സജ്ജീകരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications