തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു കേരള ബാങ്ക് എന്നത്. സംസ്ഥാന സഹകരണ ബാങ്കും മറ്റ് 13 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചിട്ടുള്ളത്.
കേരള ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം 374.75 കോടി രൂപയാണ് ലാഭം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രമാണ് കേരള ബാങ്കില്‍ ലയിക്കാതിരുന്നത്. വിശദാംശങ്ങള്‍...
ലാഭം 374 കോടി രൂപ
കേരള ബാങ്കിന്റെ ലാഭം 374.75 കോടി രൂപയാണ് എന്നാണ് ബാലന്‍സ് ഷീറ്റ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇത്രയും ലാഭമുണ്ടാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാരിന്റെ പിന്തുണയും ഇടപാടുകാരുടേയും സഹകാരികളുടേയും സഹകരണവും ആണ് നേട്ടത്തിന് പിന്നിലെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
സഞ്ചിത നഷ്ടം കുറഞ്ഞു
2019 നവംബര്‍ 29 ന് ആയിരുന്നു ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ചത്. അന്ന് സഞ്ചിത നഷ്ടം 1150.75 കോടി രൂപയായിരുന്നു. കേരള ബാങ്ക് രൂപീകരണത്തിന് ശേഷം ലാഭമുണ്ടായ സാഹചര്യത്തില്‍ സഞ്ചിത നഷ്ടം കുറഞ്ഞു. നിലവില്‍ 776 കോടി രൂപ മാത്രമാണ് സഞ്ചിത നഷ്ടമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
കൊവിഡ് പ്രതിസന്ധി
കൊവിഡ് വ്യാപനം ബാങ്കിനെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവ് ഏറ്റവും സജീവമായി ഉണ്ടാകുന്ന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇത്തവണ അത് കുറവായിരുന്നു. കൊവിഡ് തന്നെയാണ് കാരണം. ഇതോടെ ബാങ്കിന് നിഷ്ക്രിയ ആസ്തിയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
കരുതല്‍ ധനം
കേരള ബാങ്കിന്റെ നിലവിലെ കരുതല്‍ ധനം 1524.45 കോടി രൂപയാണെന്ന് മന്ത്രി പറയുന്നു. നിഷ്ക്രിയ ആസ്തി പ്രശ്നം പരിഹരിക്കുന്നതിനാണിത്. എന്തായാലും നിലവിലെ ബാങ്കിന്റെ കരുതല്‍ ധനം, സഞ്ചിത നഷ്ടത്തിന്റെ ഇരട്ടിയിലധികമുണ്ട്.
1,01,194.40 കോടിയുടെ ബിസിനസ്
കേരള ബാങ്ക് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഉണ്ടാക്കിയത് 1,01,194.40 കോടി രൂപയുടെ ബിസിനസ് ആണ്. ഇതില്‍ 61,037.39 കോടി രൂപ നിക്ഷേപവും 40,156.81 കോടി രൂപയുടെ വായ്പയും ആണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications