കേരള ബജറ്റ് 2020: എല്ലാ ക്ഷേമ പെൻഷനിലും 100 രൂപ വർദ്ധനവ്, പ്രവാസി ക്ഷേമത്തിന് 90 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തവണ സംസ്ഥാന ബജറ്റിൽ പ്രതീക്ഷിച്ചതു പോലെ തന്നെ ക്ഷേമ പെൻഷൻ 100 രൂപ വർദ്ധിപ്പിച്ചു. ഇതോടെ 1300 രൂപയായി ക്ഷേമ പെൻഷൻ തുക വർദ്ധിച്ചു. തീരദേശ വികസനത്തിനായി 1000 കോടി രൂപയും സർക്കാർ പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമത്തിനായി 90 കോടി രൂപ അനുവദിച്ചു. ഗ്രാമീണ റോഡ് വികസനത്തിന് 1800 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് 12074 കോടി രൂപ നൽകും. മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്

 
കേരള ബജറ്റ് 2020: എല്ലാ ക്ഷേമ പെൻഷനിലും 100 രൂപ വർദ്ധനവ്, പ്രവാസി ക്ഷേമത്തിന് 90 കോടി
 • നെൽകൃഷി വികസനത്തിന് റോയലിറ്റി നൽകുന്നതിന് 40 കോടി രൂപ അനുവദിച്ചു.
 • 2020 -21 കിഫ്ബി വഴി 20000 കോടി രൂപയുടെ പദ്ധതി, കിഫ്ബി കേരളത്തിന്റെ മുഖച്ഛായ മാറ്റിയെന്നും മന്ത്രി ബജറ്റിൽ പറഞ്ഞു
 • ലൈഫ് മിഷന് കീഴിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കും
 • 500 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കും
 • റോഡ് വികസനത്തിന് 1000 കോടി രൂപ
 • കുടിവെള്ള വിതരണത്തിന് 4384 കോടി, രണ്ടര ലക്ഷം പുതിയ കുടിവെള്ള കണക്ഷൻ നൽകും.
 • 10 ബൈപാസുകളും 74 പാലങ്ങളും നിർമ്മിക്കും, 53 കിലോ മീറ്ററിലാണ് 74 പാലങ്ങൾ പണിയുക, 43 കിലോമീറ്ററിലാകും 10 ബൈപാസുകൾ
 • പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1500 കോടി രൂപ
 • സ്റ്റാർട്ട് അപ്പുകൾക്ക് 10 കോടി രൂപ അനുവദിച്ച്, 10 ശതമാനം പലിശയ്ക്ക് വായ്പയും അനുവദിക്കും.
 • നിർഭയ ഹോമുകൾക്ക് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
 • മത്സ്യത്തൊഴിലാളികൾക്ക് 40000 വീടുകൾ നിർമ്മിച്ച് നൽകും

English summary

കേരള ബജറ്റ് 2020: എല്ലാ ക്ഷേമ പെൻഷനിലും 100 രൂപ വർദ്ധനവ്, പ്രവാസി ക്ഷേമത്തിന് 90 കോടി

As expected in the state budget, the welfare pension has been increased by Rs 100. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X