കേരള ബജറ്റ് 2025: പ്രഖ്യാപനങ്ങളിൽ ശ്രദ്ധേയമായി ‘കെ ഹോംസ്’ ടൂറിസം: വീടുകളിലൂടെ വരുമാനം ഉറപ്പാക്കാം

കേന്ദ്ര ബജറ്റിനു ശേഷം കേരള ബജറ്റ് പ്രഖ്യാപനങ്ങൾ എത്തിയിരിക്കുന്നു. ധനമന്ത്രി കെ.എൻ ബാല​ഗോപാൽ വിവിധ പ്രഖ്യാപനങ്ങൾ നടത്തി. ശമ്പള പരിഷ്ക്കരണം, കിഫ്ബി, പെൻഷൻ എന്നിവയായിരുന്നു ബജറ്റിലെ പ്രധാന ആകർഷകങ്ങൾ. സാധാരണ ജനങ്ങൾക്കു വേണ്ടി നിരവധി പ്രഖ്യാപനങ്ങൾ നടത്തി. എങ്കിലും അപ്രതീക്ഷിതമായ പ്രഖ്യാപനങ്ങളൊന്നും തന്നെ ഇത്തവണ ഉണ്ടായിരുന്നില്ല.

കേന്ദ്രത്തിനോട് 2400 കോടി ധനസഹായം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അത് പരി​ഗണിച്ചിരുന്നില്ല. കേരളത്തിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നായിരുന്നു അത്. അനവസാനം ഇന്നത്തെ കേരള ബജറ്റിൽ വയനാട് പുനരധിവാസത്തിനായി ആദ്യ ഘട്ടത്തിൽ 750 കോടി പ്രഖ്യാപിച്ചു. ഇത് വയനാടിലെ ജനങ്ങൾക്ക് വലിയ ആശ്വാസ വാർത്തായാകും. 1202 കോടിയാണ് വയനാട് ദുരന്തത്തിന്റെ ആഘാതം. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 2025-26 വര്‍ഷം 700 കോടി രൂപ അനുവദിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മാത്രമല്ല കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 3967.3 കോടി രൂപ ഇതിനകം നല്‍കിയതായും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി.

കേരള ബജറ്റ് 2025: പ്രഖ്യാപനങ്ങളിൽ ശ്രദ്ധേയമായി  ‘കെ ഹോംസ്’ ടൂറിസം: വീടുകളിലൂടെ വരുമാനം ഉറപ്പാക്കാം

ആരോഗ്യ ടൂറിസത്തിന് 50 കോടി രൂപ അനുവദിച്ചു. ഇത് ഇന്നത്തെ ബജറ്റിലെ സുപ്രധാന പ്രഖ്യാപനമാണ്. വയോജന പരിചരണത്തിനു വേണ്ടി 50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നഗര-ഗ്രാമങ്ങളില്‍ ഭവന നിര്‍മാണ പദ്ധതിക്കായി ബജറ്റില്‍ 20 കോടി രൂപയാണ് പ്രഖ്യാപിച്ചത്.

കിഫ്ബിയിലൂടെ ഉൾനാടൻ ജലഗതാഗത വികസനത്തിന് 500 കോടി രൂപ പ്രഖ്യാപിച്ചു. ഇതിനൊപ്പം തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി വകയിരുത്തിയത്.

എന്താണ് കെ.ഹോംസ്..?

ഇത്തവണ കേരള ബജറ്റിൽ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ സംസ്ഥാനത്ത് ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ട് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ്. 'കെ ഹോംസ്' ടൂറിസം എന്നാണ് പദ്ധതിയുടെ പേര്. ഇത് ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. 

ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ടൂറിസത്തിനു വേണ്ടി നൽകാം. ഈ സ്കീമിൻ്റെ കീഴിൽ രജിസ്ട്രർ ചെയ്യുന്ന ഉടമകളുടെ വീടുകൾ ടൂറിസത്തിൻ്റെ ഭാഗമായി വാടകക്ക് നൽകുന്നു. ഇതിലൂടെ വീട്ടുടമകൾക്ക് നല്ലൊരു വരുമാനം ഉറപ്പാക്കാം. ഇതിനായി 5 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ നിരവധി വീടുകളാണ് ആളുകളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത്.  ഭൂരിഭാഗം കുടുംബങ്ങളും വിദേശത്തേക്ക് കുടിയേറുന്നതിനാൽ പല വീടുകളും അടഞ്ഞ് കിടക്കുന്നു. കെ.ഹോംസ് പദ്ധതിയിലൂടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവുന്നു. 

ഈ പദ്ധതിയിൽ ഉൾപ്പെടുന്ന വീടുകൾക്ക് സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താമെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിൽ ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ആദ്യം പദ്ധതി ആരംഭിക്കുക. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X