കേരള ബജറ്റ് 2025: ബജറ്റിനു മുന്നേ ധനമന്ത്രി പറഞ്ഞതു പോലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളൊന്നും തന്നെ ഇത്തവണ ഉണ്ടായിരുന്നില്ല. കെ.ഹോം, സഹകരണ ഭവന പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങൾ ശ്രദ്ധേയമായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് കാര്യമായ അത്ഭുതങ്ങൾ ഒന്നും തന്നെ സൃഷ്ടിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ 2025 ബജറ്റ് ഏറെക്കുറേ പരാജയമായി.
സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും സംഭവിച്ചില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല എന്നത് ദുഖകരം. കേന്ദ്ര ബജറ്റിൽ കേരളത്തെ കൈയൊഴിഞ്ഞെന്ന് പറയുമ്പോഴും കേരള സർക്കാരിന് കാര്യമായ പ്രതീക്ഷകളൊന്നും കേരളത്തിലെ ജനങ്ങൾക്കു നൽകാനായില്ല. അനാവശ്യ കാര്യങ്ങളിൽ വില വർദ്ധനവും സംഭവിച്ചു. കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു.
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ കേരളം ഈ ഞെരുക്കത്തിലൂടെ അതിജീവിച്ചിരിക്കുന്നു എന്ന ആശ്വാസ വാർത്ത പങ്കിട്ടുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസനത്തിനും ക്ഷേമത്തിനും നിക്ഷേപ സമാഹരണത്തിനും ഊന്നൽ നൽകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതിനാൽ ഈ മേഖലകൾക്ക് ബജറ്റിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. അതിനൊപ്പം വിഴിഞ്ഞം പദ്ധതിക്കും ഊന്നൽ നൽകിയിട്ടുണ്ട്.
കേരളത്തിന്റെ ഉള്ളുലച്ച വയനാട് ദുരന്തത്തിനു കേന്ദ്ര ബജറ്റിൽ യാതൊരു ധനസഹായവും നൽകിയിരുന്നില്ല. എന്നാൽ കേരള ബജറ്റിൽ വയനാടിനെ സർക്കാർ മറന്നിട്ടില്ല. ആദ്യ ഘട്ടത്തിൽ 750 കോടിയാണ് വയനാട് പുനരധിവാസത്തിനായി വകയിരുത്തിയത്. രണ്ടര മണിക്കൂറായിരുന്നു ബജറ്റ് പ്രഖ്യാപനങ്ങളുടെ ദൈർഘ്യം.

എന്നാൽ സാമൂഹ്യ ക്ഷേമ പെൻഷൻ ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിൽ വലിയ തിരിച്ചടിയാണ് സംഭവിച്ചത്. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേർക്ക് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ട ചെലവ് 1100 കോടി രൂപയാണെന്നാണ് കണക്ക്.
ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങളൊന്നുമില്ല. നിലവിൽ ക്ഷേമ പെന്‍ഷന്‍ മൂന്ന് മാസമായി കുടിശികയാണ്. ഈ കുടിശ്ശിക മൂന്നെണ്ണവും കൃത്യമായി തീർക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി പറഞ്ഞിരിക്കുന്നത്.സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമുള്ള ശമ്പള, പെൻഷൻ പരിഷ്കരണങ്ങളും സംഭവിച്ചിട്ടില്ല. ഇതെല്ലാം കേരളം ഏറെ കാത്തിരുന്ന പ്രഖ്യാപനങ്ങളായിരുന്നു എന്നതാണ് ദുഖകരം.
ശമ്പള പരിഷ്ക്കരണമില്ലാത്തതിനാൽ ജീവനക്കാർ പ്രതിഷേധത്തിലാണ്. പക്ഷേ സർക്കാർ ജീവക്കാർക്കും, പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലിൽ ഇത് എല്ലാവർക്കും ലഭിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടിയും സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടിയും താമസമില്ലാതെ വിതരണം ചെയ്യുമെന്നും കെ.എൻ ബാലഗോപാൽ കൂട്ടിച്ചേത്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications