കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറ്റവും അധികം ചർച്ചാ വിഷയമായത് ആധായ നികുതി നിയമത്തിലെ പരിഷ്കാരങ്ങളാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കൈത്താങ്ങ് നൽകിയ പ്രഖ്യാപനങ്ങളായിരുന്നു ഫെബ്രുവരി 1ന് നടന്നത്. പക്ഷേ കേരളത്തെ ഇത്തവണ കൈവിട്ടു എന്നു വേണം പറയാൻ. യാതൊരു ആവശ്യങ്ങളും നിറവേറ്റപ്പെടാതെ കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത നിരാശയായിരുന്നു. കേന്ദ്ര ബജറ്റിന് തൊട്ടുപിന്നാലെ ഫെബ്രുവരി 7 വെള്ളിയാഴ്ച കേരള ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 24,000 കോടി പ്രത്യേക സാമ്പത്തിക പാക്കേജായിരുന്നു പ്രധാനമായും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ കേരളത്തോടുള്ള കടുത്ത അവഗണയായിരുന്നു ഫെബ്രുവരി 1ന് പ്രകടമായത്. കേരളം ഏത് പ്രതിസന്ധിയിലും കരുത്തോടെ കുതിക്കുന്ന സംസ്ഥാനമാണ്. അതിനാൽ തന്നെ ഇത്തവണ സംസ്ഥാന ബജറ്റിൽ പല പരിഷ്കാരങ്ങളും പ്രഖ്യാപിക്കാനും സാധ്യതയേറെയാണ്.
ബജറ്റ് പ്രതീക്ഷകൾ, സൂചനകളുമായി ധനമന്ത്രി...
കേരള ബജറ്റിന് മുന്നേ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ധനമന്ത്രിയെന്ന നിലയിൽ താൻ സംതൃപ്തനാണെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു. വരും സാമ്പത്തിക വർഷത്തിൽ കേരളം മുന്നോട്ട് തന്നെ കുതിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കേരളത്തിന്റെ സാമ്പത്തിക ഘടന മാറി മറിയുന്നു. കോവിഡ് 19, പ്രളയം, തുടങ്ങി നിരവധി പ്രതിസന്ധികൾ നേരിട്ടപ്പോഴും പക്ഷേ കേരളം കിലുങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.
മൂലധന ചെലവുകളും ക്ഷേമ നടപടികൾക്കുള്ള ചെലവുകളും അടുത്ത വർഷം ബാധിക്കില്ലെന്നാണ് മന്ത്രി സൂചിപ്പിച്ചത്. ഇത്തവണ അസാധാരണമായ പദ്ധതികളൊന്നും തന്നെ ഉണ്ടായിരിക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്. എങ്കിലും നേരിയ പ്രതീക്ഷകളുണ്ട്.
2024-25 സാമ്പത്തിക വർഷത്തിലെ കേരള ബജറ്റിലും പ്രധാന ശ്രദ്ധ വിഴിഞ്ഞം തുറമുഖ പദ്ധതിയായിരുന്നു. എന്നാൽ ഈ ബജറ്റിലും വിഴിഞ്ഞം പദ്ധതിയെ കുറിച്ച് പരാമർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ബജറ്റിലും വിഴിഞ്ഞം പദ്ധതിയുടെ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

"ഈ സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതിയെന്ന സ്വപ്നം സാക്ഷാത്കരിച്ചത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഇത്," ധനമന്ത്രി പറഞ്ഞു. നിലവിലെ വികസന പാതയിലൂടെ മുന്നോട്ടേക്ക് കുതിച്ചാൽ, അടുത്ത പത്ത് വർഷത്തിനുള്ളിൽ സംസ്ഥാനം ഒരു വമ്പൻ തൊഴിൽ കേന്ദ്രമായി ഉയർന്നുവരുമെന്നും, നിക്ഷേപങ്ങളും പുതിയ വ്യവസായങ്ങളും വളർന്ന് പന്തലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ദുരന്തത്തോടും കണ്ണടച്ച് കേന്ദ്രം, കണ്ണ് തുറപ്പിക്കാൻ കേരളം...
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടവർക്കുള്ള ടൗൺഷിപ്പ് പദ്ധതികളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അതുമായി ബന്ധപ്പെട്ട പുനരധിവാസ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും, അതേസമയം കേന്ദ്ര സഹായം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വിഷയമാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം. വന്യജീവി ആക്രമണം തടയുന്നതിനായി ശാസ്ത്രീയമായ ഒരു സമീപനം സാധ്യമാക്കുന്നതിനായി കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഇടപെടൽ ആവശ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
പെൻഷൻ തുക ഉയരുമോ?
പെൻഷൻ തുക ഉയരുമോ എന്നത് വലിയ ചോദ്യമാണ്. എന്നാൽ ധനമന്ത്രി വ്യക്തമാക്കിയത് ഇത്തവണയും സാമൂഹിക സുരക്ഷാ പെൻഷനുകൾക്കായുള്ള നിലവിലെ ചെലവുകൾ നിലനിർത്തുമെന്നാണ്. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്ക് പ്രതിമാസം 1,600 രൂപ നിരക്കിലാണ് പെൻഷൻ നൽകുന്നത്. നിലവിലെ സർക്കാരിന്റെ അഞ്ച് വർഷ കാലാവധി അവസാനിക്കുമ്പോഴേക്കും ഇതിന്റെ മൊത്തം ചെലവ് 55,000 കോടി കവിയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ പെൻഷൻ 2,500 രൂപയായി ഉയർത്തുമെന്നായിരുന്നു എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം.
കഴിഞ്ഞ ജൂലൈ മാസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ റൂൾ 300 പ്രസ്താവനയിൽ സർക്കാർ ജീവനക്കാർക്കുള്ള വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞിരുന്നു. 'ഉറപ്പുള്ള' ഒരു പെൻഷൻ സംവിധാനമായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. പക്ഷേ അത് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.
മാത്രമല്ല ശമ്പളം, വേതനം, ഭക്ഷണം, സ്കോളർഷിപ്പുകൾ തുടങ്ങിയ പൊതുജനങ്ങൾക്ക് നിർണായകമായ മേഖലകളിലെ ചെലവുകൾ ബാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് പദ്ധതി ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഒഴിവാക്കാനും ബാലഗോപാൽ തീരുമാനിച്ചു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications