ജനപ്രിയമാകുമോ ഈ ബജറ്റ്? രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ജനുവരി 29-ന്

കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ തന്നെ കേരളത്തിന്റെ സാമ്പത്തിക ദിശ നിർണ്ണയിക്കുന്ന സംസ്ഥാന ബജറ്റും അവതരണത്തിന് ഒരുങ്ങുകയാണ്. 2026 ഫെബ്രുവരി 1-ന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി, സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജനുവരി 29-ന് കേരള ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റിന് രാഷ്ട്രീയമായും സാമ്പത്തികമായും വലിയ പ്രാധാന്യമാണുള്ളത്.

15ാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം ജനുവരി 20-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അന്തരിച്ച പ്രമുഖർക്കും മുൻ നിയമസഭാംഗങ്ങൾക്കുമുള്ള ചരമോപചാരവും നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകളും നടക്കും. ഇതിനുശേഷമാണ് ജനുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്.

2026ലെ ബജറ്റിൽ ചില മാറ്റങ്ങളുണ്ട്

സർക്കാരിന്റെ കാലാവധി കഴിയുന്ന സാഹചര്യമായതിനാൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചേക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാവുമെന്ന കാരണത്താൽ ഈ വർഷത്തെ ബജറ്റ് നടപടിക്രമങ്ങളിൽ ചില മാറ്റങ്ങൾക്കും സാധ്യതയുണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ജനുവരി 29-ന്

അതായത് ഒരു പൂർണ്ണ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പിന്നീട് സഭയിൽ നടക്കേണ്ടത്. എന്നാൽ ഇത്തവണ സഭയിൽ ഈ ചർച്ചകൾ നടത്തി അത് പാസാക്കുന്നതിന് മുൻപ് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, മുഴുവൻ ബജറ്റ് പാസാക്കുന്നതിന് പകരം ആദ്യത്തെ നാലോ ആറോ മാസത്തെ ചെലവുകൾക്കായി 'വോട്ട് ഓൺ അക്കൗണ്ട്' പാസാക്കി സഭ പിരിയാനാണ് സാധ്യത.

2021ലും ബജറ്റ് അവതരണം വ്യത്യസ്തമായിരുന്നു

2021-ലും ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ വർഷം ഫെബ്രുവരി 26-നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാത്രമല്ല ഏപ്രിൽ 6-ന് വോട്ടെടുപ്പ് നടന്ന്, മെയ് 2ന് വോട്ടെണ്ണലും നടന്നു. ഇത്തവണയും സമാനമായ ടൈംലൈൻ തന്നെയാകും സർക്കാർ പിന്തുടരുക. ഒരുപക്ഷേ മൂന്നാം തവണയും പിണറായി സർക്കാർ തന്നെ അധികാരത്തിലെത്തിയാൽ പൂർണ്ണ ബജറ്റും നടപ്പിലാക്കും.

ബജറ്റിലെ പ്രധാന ഹൈലൈറ്റ്

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമ പെൻഷനുകൾ, കാർഷിക മേഖലയ്ക്കുള്ള ആനുകൂല്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കെല്ലാം ഈ വർഷത്തെ ബജറ്റിൽ മുൻഗണന ലഭിച്ചേക്കാം. കേന്ദ്ര വിഹിതം കുറയുന്നതിനെതിരെയുള്ള പരാതികൾക്കിടയിൽ അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റിൽ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കാനുള്ള കർശനമായ നിർദ്ദേശങ്ങളും ഉൾപ്പെട്ടേക്കാം.

കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ വർഷവും സമാനമായ സാഹചര്യം ഉണ്ടാവുമോ? കേന്ദ്ര വിഹിതത്തിലുണ്ടായ കുറവും കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങളും സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാണ്. ഈ പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ആവശ്യമായ തുക ബജറ്റിൽ മാറ്റിവെക്കേണ്ടതുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X