രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 2 മണിക്കൂർ 50 മിനുട്ടിലധികം ബജറ്റ് പ്രസംഗം നീണ്ടു നിന്നു. മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളം പുതിയ പാതയില്‍ കുതിക്കുകയാണ് എന്നും ധനമന്ത്രി പറഞ്ഞു. ജനകീയ പ്രഖ്യാപനങ്ങളുമായാണ് രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് അവസാനിച്ചത്. പദ്ധതികൾക്കായി വാരിക്കോരി പണം വകയിരുത്തി. അതേസമയം അനാവശ്യ രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ വിശ്വാസ്യത കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് വിമർശിച്ചു.
ഇത്തവണ ബജറ്റിലെ പ്രഖ്യാപനങ്ങൾ എന്തൊക്കെ..? വിശദമായി നോക്കാം
Jan 29, 2026, 3:39 pm IST
കേരള ബജറ്റ് 2026: വിമർശനവുമായി ബിജെപി
സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മറയ്ക്കാൻ കേന്ദ്രത്തെ പഴിചാരുകയാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചെയ്തതെന്ന് ബിജെപി. യുപിഎ നൽകിയതിനേക്കാൾ നാലരയിരട്ടിയിലധികം പണം മോദി സർക്കാർ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാർ നടത്തുന്ന ഈ നുണപ്രചരണം കേരള ജനത തിരിച്ചറിയുന്നുണ്ടെന്നും ബിജെപി.
Jan 29, 2026, 2:17 pm IST
കേരള ബജറ്റ് 2026: ഭരണ പരാജയത്തിന്റെ രേഖ
ഭരണ പരാജയത്തിന്റെ രേഖയാണ് ഇത്തവണത്തെ ബജറ്റ് എന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അഞ്ചുവര്‍ഷം കൊടുത്തിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
Jan 29, 2026, 2:10 pm IST
കേരള ബജറ്റ് 2026: വിമർശനവുമായി പ്രതിപക്ഷം
പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിന്റെ സാമ്പത്തികരംഗമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ബജറ്റ് ജനങ്ങള്‍ വിശ്വസിക്കില്ല. അനാവശ്യ രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ വിശ്വാസ്യത കളഞ്ഞെന്നും സതീശന് വിമർശിച്ചു
Jan 29, 2026, 12:02 pm IST
കേരള ബജറ്റ് 2026 അവതരണം അവസാനിച്ചു. ബജറ്റ് നീണ്ട് നിന്നത് 2.50 മണിക്കൂർ. സംസ്ഥാന ചരിത്രത്തിലെ നാലാമത്തെ ദൈര്‍ഘ്യമേറിയ ബജറ്റ്
Jan 29, 2026, 11:56 am IST
കേരള ബജറ്റ് 2026: നവകേരളം 210 കോടി
നവകേരള സദസ്സ് വഴി ഉയർന്നുവന്ന അടിസ്ഥാന വികസന കാര്യങ്ങൾക്ക് 210 കോടി
Jan 29, 2026, 11:55 am IST
കേരള ബജറ്റ് 2026: കെ-റെയിലില്‍ നിന്ന് പിന്നോട്ടില്ല
'കെ-റെയില്‍ വരും കേട്ടോ' എന്ന് തന്നെയാണ് നിലപാട്. കേന്ദ്രത്തിന്റെ അനുമതിക്കായി ഇനിയും ശ്രമിക്കുമെന്നും മന്ത്രി
Jan 29, 2026, 11:52 am IST
കേരള ബജറ്റ് 2026: ശമ്പള പരിഷ്കരണ കമ്മീഷൻ
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷൻ. കമ്മീഷൻ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബജറ്റിൽ പ്രഖ്യാപനം
Jan 29, 2026, 11:46 am IST
കേരള ബജറ്റ് 2026: കുടിശ്ശിക തീർക്കും
സർക്കാർ ജീവനക്കാരുടെ DA കുടിശ്ശിക മാർച്ച് മാസത്തിനകം തീർക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി
Jan 29, 2026, 11:44 am IST
കേരള ബജറ്റ് 2026: ലൈഫ് മിഷൻ പദ്ധതി
ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി
Jan 29, 2026, 11:37 am IST
കേരള ബജറ്റ് 2026: മാലിന്യ നിർമ്മാർജ്ജനത്തിന് കോടികൾ -
ബജറ്റിൽ മാലിന്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകി ധനമന്ത്രി. ഖര മാലിന്യ സംസ്കരണത്തിനായി 537 കോടി. ശുചിത്വ കേരളത്തിന് 20 കോടി. തിരുവനന്തപുരത്തിന് പ്രത്യേക ഖരമാലിന്യ നിർമാർജന സംസ്കരണ പദ്ധതി പദ്ധതിക്ക് 9 കോടിയും ബജറ്റിൽ പ്രഖ്യാപിച്ചു.
ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ബജറ്റ് അവതരണം രണ്ടര മണിക്കൂർ പിന്നിട്ടു
Jan 29, 2026, 11:27 am IST
കേരള ബജറ്റ് 2026: അങ്കണവാടികളിൽ പാലും മുട്ടയും -
അങ്കണവാടികളിൽ എല്ലാ പ്രവര്‍ത്തി ദിവസവും പാലും മുട്ടയും നൽകും. അതിനായി 80.90 കോടി രൂപ ബജറ്റിൽ വകയിരുത്തി.
Jan 29, 2026, 11:24 am IST
കേരള ബജറ്റ് 2026: ജയിലുകൾ നവീകരിക്കും -
ജയിലുകളുടെ നവീകരണത്തിന് 47 കോടി രൂപയുടെ വിഹിതം അനുവദിക്കും
Jan 29, 2026, 11:21 am IST
കേരള ബജറ്റ് 2026: പെരളശ്ശേരിയിൽ സാംസ്കാരിക ഇടനാഴി -
കണ്ണൂര്‍ പെരളശ്ശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി നിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തളിപ്പറമ്പിൽ മൃഗശാല നിർമിക്കും. ഇതിനായി 4 കോടി രൂപ വകയിരുത്തി
Jan 29, 2026, 11:12 am IST
കേരള ബജറ്റ് 2026:
കെഎസ്ആർടിസി വർക്ക് ഷോപ്പുകൾ ഡിപ്പോകൾ എന്നിവ നവീകരിക്കാൻ 45 കോടിയും കെഎസ്ആർടിസി സോഫ്റ്റ്വെയർ ഹാർഡ്വെയർ നവീകരണത്തിന് 12 കോടിയും നീക്കി വെച്ചു. ഉൾനാടൻ ജലഗതാഗതത്തിന് 138 കോടി
Jan 29, 2026, 11:09 am IST
കേരള ബജറ്റ് 2026: സൗജന്യ യൂണിഫോം -
സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോമിന് 150 കോടി ബജറ്റിൽ പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി, ലൈബ്രേറിയന്മാര്ക്ക് ആയിരം രൂപയുടെ ശമ്പള വർധനയും ബജറ്റിൽ
Jan 29, 2026, 11:02 am IST
കേരള ബജറ്റ് 2026: സാസ്കാരിക മേഖല -
സാംസ്കാരിക മേഖലയ്ക്ക് 30 കോടി രൂപ വകയിരുത്തും. അന്തരിച്ച പ്രശസ്ത കലാകാരന്മാരുടെ സ്മരണയ്ക്കായി മ്യൂസിയം നിര്‍മിക്കും
Jan 29, 2026, 11:01 am IST
കേരള ബജറ്റ് 2026: പുതിയ ഐടി നയം ഉടൻ -
സംസ്ഥാനത്ത് പുതിയ ഐടി നയം ഉടൻ പുറത്തിറക്കുമെന്ന് ധനമന്ത്രി.
കേരള ബജറ്റ് 2026: കശുവണ്ടി മേഖലയ്ക്ക് കൈത്താങ്ങ് -
കശുവണ്ടി ബോര്‍ഡിന് 41 കോടി രൂപ, കശുവണ്ടി വ്യവസായ മേഖലയുടെ പുനരുജീവനത്തിന് 30 കോടി അധികം വകയിരുത്തും
Jan 29, 2026, 10:51 am IST
കേരള ബജറ്റ് 2026: വിനോദ സഞ്ചാരം -
ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി, വിനോദ സഞ്ചാരമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി വകയിരുത്തുന്നു എന്നും ധനമന്ത്രി
Jan 29, 2026, 10:44 am IST
കേരള ബജറ്റ് 2026: കാർഷിക മേഖലയ്ക്ക് 2024 കോടി രൂപ -
കാർഷിക മേഖലയ്ക്ക് ബജറ്റിൽ 2024 കോടി രൂപ പ്രഖ്യാപിച്ചു. കേര പദ്ധതിക്ക് 100 കോടി, നെല്ല് സംയോജിത പദ്ധതി - 150, കാർഷിക സർവകലാശാലയ്ക്ക് 72 കോടി, സമഗ്ര പച്ചക്കറി കൃഷി വികസനത്തിനായി 78.45 കോടി, ഹൈടെക് കൃഷിക്ക് 10 കോടി, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 5.25 കോടി
Jan 29, 2026, 10:41 am IST
കേരള ബജറ്റ് 2026: വിഴിഞ്ഞത്തിന് 1000 കോടി -
വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി
Jan 29, 2026, 10:39 am IST
കേരള ബജറ്റ് 2026: ലോട്ടറി തൊഴിലാളികൾക്ക് ഇൻഷുറൻസ് -
ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും ധനമന്ത്രി
Jan 29, 2026, 10:26 am IST
കേരള ബജറ്റ് 2026: ജനപ്രിയ പ്രഖ്യാപനങ്ങൾ -
ആർട്സ് ആന്റ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി. ഓട്ടോറിക്ഷ – ടാക്സി തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി. കാൻസർ, എയ്ഡ്സ് രോഗികളുടെ പ്രതിമാസ പെൻഷൻ 1000 രൂപ ഉയർത്തി
Jan 29, 2026, 10:19 am IST
കേരള ബജറ്റ് 2026: വമ്പർ പ്രഖ്യാപനം -
സംസ്ഥാനത്ത് റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ നൽകും. ഇതാനായി 15 കോടി വകയിരുത്തുന്നു എന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ
Jan 29, 2026, 10:13 am IST
കേരള ബജറ്റ് 2026: യുവജന ക്ലബുകള്‍ക്ക് ഗ്രാന്റ് -
യുവജന ക്ലബുകള്‍ക്ക് പ്രതിവര്‍ഷം 10000 രൂപ ഗ്രാന്റ് നല്‍കും. ഇതിനായി 10 കോടി രൂപ മാറ്റിവെക്കും
Jan 29, 2026, 10:10 am IST
കേരള ബജറ്റ് 2026: ലോഡ്ഷെഡ്ഡിംഗ് ഇല്ലാത്ത 10 വർഷം -
ലോഡ്ഷെഡ്ഡിംഗ് ഇല്ലാത്ത 10വർഷമാണ് കേരളത്തിൽ കടന്ന് പോയതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാലയളവിൽ 1551650 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകിയെന്നും ധനകാര്യ മന്ത്രി.
Jan 29, 2026, 10:05 am IST
കേരള ബജറ്റ് 2026: ആര്‍ആര്‍ടിഎസ് അതിവേഗ പാത -
കെ റെയിലിന് പകരം ആര്‍ആര്‍ടിഎസ് അതിവേഗ പാതയുമായി സര്‍ക്കാര്‍. നാലു ഘട്ടങ്ങളിലായി ആര്‍ആര്‍ടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് ധനമന്ത്രി. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രരാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി
Jan 29, 2026, 10:03 am IST
കേരള ബജറ്റ് 2026:മെഡി സെപ്പ് 2.0 -
മെഡി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ
Jan 29, 2026, 9:54 am IST
കേരള ബജറ്റ് 2026: വിഎസ് സെന്റർ -
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്ത് വിഎസ് സെന്റര്‍ സ്ഥാപിക്കും. അതിനായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. വിഎസിന്റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരുന്നതിനാണ് സെന്റര്‍ ആരംഭിക്കുന്നതെന്ന് കെഎൻ ബാലഗോപാൽ.
Jan 29, 2026, 9:52 am IST
കേരള ബജറ്റ് 2026: മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം -
മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ലെന്നും മതമല്ല, മതമല്ല മതമല്ല പ്രശ്നം എന്നാണ് സർക്കാരിനെ നയിക്കുന്നതെന്നും കെഎൻ ബാലഗോപാൽ. എരിയുന്ന വയറിലെ തീയാണ് പ്രശ്നമെന്നും ബജറ്റ് പ്രസംഗത്തിൽ കെഎൻ ബാലഗോപാൽ.
Jan 29, 2026, 9:50 am IST
കേരള ബജറ്റ് 2026: 1 ലക്ഷം പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു -
കേരളത്തിലെ ഒരു ലക്ഷത്തിലധികം ആളുകളെ അതിദാരിദ്രത്തിൽ നിന്ന് മോചിപ്പിച്ചു.
ലോകത്ത് ചൈന കഴിഞ്ഞാൽ ആദ്യമായാണ് ഒരു സർക്കാർ അതിദാരിദ്ര്യ നിർമാർജനം നടപ്പാക്കുന്നതെന്നും ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗത്തിൽ.
Jan 29, 2026, 9:42 am IST
കേരള ബജറ്റ് 2026: ക്ഷേമ പെൻഷനായി ചിലവഴിച്ചത് -
രണ്ടാം പിണറായി സർക്കാർ 54,000 കോടി രൂപ ക്ഷേമ പെൻഷനായി നൽകിയെന്ന് കെ എൻ ബാലഗോപാൽ. ഒരു കോടി മനുഷ്യർക്ക് സർക്കാർ സഹായം എത്തുന്നുവെന്നും ധനകാര്യ മന്ത്രി.
Jan 29, 2026, 9:35 am IST
കേരള ബജറ്റ് 2026: ഖരമാലിന്യ സംസ്കരണത്തിന് അധിക വിഹിതം -
ഖരമാലിന്യ സംസ്കരണത്തിന് അടക്കം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധിക വിഹിതം നൽകും.
Jan 29, 2026, 9:30 am IST
കേരള ബജറ്റ് 2026: ക്ഷേമനിധി ആരംഭിക്കും -
തദ്ദേശ ഭരണസ്ഥാപനങ്ങളിലെ മുന്‍ അംഗങ്ങള്‍ക്കായി ക്ഷേമനിധി ആരംഭിക്കും ഇതിനായി 250 കോടി രൂപ നീക്കിവെക്കും
Jan 29, 2026, 9:29 am IST
കേരള ബജറ്റ് 2026:
ഫെഡറിലസം ഇന്ത്യയുടെ ആത്മാവാണ്. അത് തകര്‍ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്നും ധനമന്ത്രി. സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളില്‍ കടന്നുകയറി ഫെഡറലിസം തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പ്രതിഷേധം ബജറ്റിൽ രേഖപ്പെടുത്തുകയാണെന്നും കെഎൻ ബാലഗോപാൽ.
Jan 29, 2026, 9:28 am IST
കേരള ബജറ്റ് 2026: നികുതിദായകര്‍ക്ക് പുരസ്കാരം -
നികുതിദായകര്‍ക്ക് പുരസ്കാരം നല്‍കും. ഇതിനായി 5 കോടി രൂപ മാറ്റിവെക്കും. പുരസ്കാരത്തിന്റെ ഘടനയും സ്വഭാവവും പിന്നീട് തീരുമാനിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം
Jan 29, 2026, 9:25 am IST
കേരള ബജറ്റ് 2026:
രാജ്യത്ത് വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ടെന്ന് ബജറ്റ് അവതരണത്തിൽ കെ എൻ ബാലഗോപാൽ
Jan 29, 2026, 9:21 am IST
കേരള ബജറ്റ് 2026: കേന്ദ്രസർക്കാറിന് വിമർശനം -
കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനങ്ങൾ.
Jan 29, 2026, 9:19 am IST
കേരള ബജറ്റ് 2026: കടം താങ്ങാനാവുന്ന പരിധിക്കുള്ളിൽ -
കേരളത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള ആനുപാതം കുറയ്ക്കാൻ കഴിഞ്ഞു.
Jan 29, 2026, 9:17 am IST
കേരള ബജറ്റ് 2026: കേന്ദ്ര അവഗണന -
കേന്ദ്ര സർക്കാർ അവഗണിക്കുമ്പോഴും കേരളം പിടിച്ചു നിന്നു എന്ന് ധനമന്ത്രി
Jan 29, 2026, 9:16 am IST
കേരള ബജറ്റ് 2026: വരുമാനത്തിൽ വളർച്ച -
വരുമാനത്തിൽ വളർച്ച - 1,52,645 കോടി രൂപ തനത് നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലുമായി അഞ്ചുവർഷംകൊണ്ട് പിരിച്ചെടുക്കാൻ കഴിഞ്ഞു.
Jan 29, 2026, 9:15 am IST
കേരള ബജറ്റ് 2026:
മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക് സ്കോളര്‍ഷിപ്പിന് 400 കോടി
Jan 29, 2026, 9:14 am IST
കേരള ബജറ്റ് 2026: ആശാ വർക്കർമാർക്ക് ആശ്വാസം -
ആശാ വർക്കർമാർക്ക് ആയിരം രൂപ കൂട്ടി. സാക്ഷരതാ പ്രേരകുമാർക്ക് പ്രതിമാസം 1000 രൂപ കൂട്ടി. അങ്കണവാടി വർക്കർമാർക്ക് 1000 രൂപ കൂട്ടി.
Jan 29, 2026, 9:10 am IST
കേരള ബജറ്റ് 2026: കേരളത്തെ തകർക്കാൻ ശ്രമം -
കേരളത്തെ തകര്‍ക്കാൻ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. എന്നാൽ അതിനെ ഫലപ്രദമായി കേരളം പ്രതിരോധിക്കുകയാണെന്നും കെഎൻ ബാലഗോപാൽ.
Jan 29, 2026, 9:06 am IST
കേരള ബജറ്റ് 2026: ഇതുവരെ പറഞ്ഞതെല്ലാം നടപ്പാക്കി -
ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്ന് ധനമന്ത്രി. 10 വർഷം മുൻപുള്ള കേരളമല്ല ഇന്ന്. ഇത് ന്യൂ നോർമൽ കേരളം
Jan 29, 2026, 9:03 am IST
കേരള ബജറ്റ് 2026: ബജറ്റ് അവതരണം തുടങ്ങി -
രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി
Jan 29, 2026, 9:00 am IST
കേരള ബജറ്റ് 2026: മന്ത്രി നിയമസഭയിൽ -
ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ എൻ നിയമസഭയിൽ എത്തി. ബജറ്റ് അവതരണം അൽപ്പസമയത്തിനകം
Jan 29, 2026, 8:54 am IST
കേരള ബജറ്റ് 2026: മന്ത്രി നിയമസഭയിലേക്ക് -
ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഔദ്യോഗിക വസതിയില്‍ നിന്നും നിയമസഭയിലേക്ക് പുറപ്പെട്ടു.
Jan 29, 2026, 8:37 am IST
കേരള ബജറ്റ് 2026: എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റ് -
സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുക. എന്നാൽ, എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
Jan 29, 2026, 8:30 am IST
കേരള ബജറ്റ് 2026: വികസന രേഖ -
എൽഡിഎഫ് സർക്കാർ കേരളത്തിന് അനുഭവേദ്യമാക്കിയ വികസന വിപ്ലവത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാലഗോപാൽ.
Jan 29, 2026, 8:16 am IST
കേരള ബജറ്റ് 2026: രേഖകൾ കൈമാറി -
ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ബജറ്റ് രേഖകള്‍ ധനവകുപ്പ് മന്ത്രിയുടെ വസതിയില്‍ എത്തി കൈമാറി
Jan 29, 2026, 8:02 am IST
കേരള ബജറ്റ് 2026: അതിവേഗ പാത -
അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ
Jan 29, 2026, 7:47 am IST
കേരള ബജറ്റ് 2026: ശമ്പള പരിഷ്കരണം ഉണ്ടായേക്കും -
ശമ്പള പരിഷ്കരണം സംബന്ധിച്ച പ്രഖ്യാപനമാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ഡിഎ കൂട്ടിയേക്കും. ഡിഎ കുടിശിക സംബന്ധിച്ചുള്ള പ്രഖ്യാപനവുമുണ്ടാകും.
Jan 29, 2026, 7:32 am IST
കേരള ബജറ്റ് 2026: ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചേക്കും -
ക്ഷേമ പെൻഷൻ തുക 2500 രൂപയായി ഉയർത്താനും പുതിയ സാർവത്രിക പെൻഷൻ പദ്ധതി കൊണ്ടുവരാനും സാധ്യതയുണ്ട്.
Jan 29, 2026, 7:24 am IST
കേരള ബജറ്റ് 2026: വികസനത്തിനും ക്ഷേമത്തിനും ഊന്നൽ -
വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നൽകുന്ന സൂചന.
Jan 29, 2026, 7:16 am IST
കേരള ബജറ്റ് 2026:
രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. ഇന്നലെ ധനവകുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.