ഈ മാസം 29 ആം തീയ്യതിയാണ് കേരള ബജറ്റ്. രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ അവസാന ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ഇത്തവണത്തെ ബജറ്റിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ബജറ്റിന് മുന്നോടിയായി നിയമ സഭയിൽ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചു. കഴിഞ്ഞ 10 വർഷ കാലയളവിൽ സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങൾ ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗത്തിലൂടെ അവതരിപ്പിച്ചു. അതിദാരിദ്ര്യ നിർമാർജ്ജനം നടപ്പിലാക്കാനും, ക്രമസമാധാനം നിലനിർത്താനും സാധിച്ചുവെന്നും കേരളം ഇപ്പോൾ വികസനത്തിന്റെ പാതയിലാണ് എന്നും ഗവർണർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ടുതന്നെ വലിയ ജനകീയ പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കണോ..? അതോ ധനപ്രതിസന്ധി ചൂണ്ടിക്കാട്ടി ധനമന്ത്രി വലിയ പ്രഖ്യാപനങ്ങൾ ഒഴിവാക്കുമോ..? ചർച്ചകൾ നിരവധിയാണ്. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും എന്നാണ് ഭൂരിപക്ഷം ആളുകളും പ്രതീക്ഷിക്കുന്നത്.
ബജറ്റിൽ എന്തൊക്കെ..?
ക്ഷേമപെന്‍ഷന്‍ ഒരു തവണ കൂടി വര്‍ധിപ്പിക്കുന്നതടക്കം സജീവ പരിഗണനയിലാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുന്നത് ബജറ്റിലുണ്ടാവും. ശമ്പളപരിഷ്ക്കരണ പ്രഖ്യാപനവും ബജറ്റിനോട് അനുബന്ധിച്ചുണ്ടാവുമെന്നാണ് സൂചന. വ്യവസായം. ഐടി, പൊതുമരാമത്ത് വകുപ്പുകള്‍ വലിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ശ്രമിക്കും. ഒപ്പം പുതിയവയുടെ ഉദ്ഘാടനത്തിനും മുന്‍ഗണന നല്‍കും. ആരോഗ്യം സാമൂഹികക്ഷേമം , വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ ജനക്ഷേമത്തിന് കൂടുതല്‍ശ്രദ്ധ എന്ന രീതിയില്‍ പുതിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകാനാണ് സാധ്യത.
അതുകൊണ്ടുതന്നെ അതിനെ മറികടക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെട്ടേക്കും. ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ പ്രതീക്ഷിക്കാം. രണ്ടാം പിണറായി സർക്കാർ ഏറ്റവും വലിയ പഴി കേട്ടത് അവശ്യ സാധനങ്ങളുടെ വില വർദ്ധനവാണ്. വില പിടിച്ച് നിർത്താൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല എന്ന ചീത്തപ്പേരും സർക്കാറിനുണ്ട്. അത് മറികടക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലൂടെ ജനങ്ങൾ കാത്തിരിക്കുന്നു.

സഭ ചേരുന്നത് 32 ദിവസം
ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച സഭാ സമ്മേളനത്തില്‍ 22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. 29ന് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. അഞ്ചിന് 2025 26 വര്‍ഷത്തെ ബജറ്റിലെ അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പ് നടക്കും. മറ്റ് ചില ദിവസങ്ങളിലും വിവിധ കാര്യ പരിപാടികൾക്കായി സഭ ചേരുന്നുണ്ട്. നിശ്ചയിച്ച നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 26-ന് സഭ പിരിയും.
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം
കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നയപ്രഖ്യാപന പ്രസംഗം. കഴിഞ്ഞ 10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനം വികസന പാതയിൽ കുതിക്കുന്നു. ശിശു മരണനിരക്ക് വികസിത രാജ്യങ്ങളെക്കാൾ കുറവാണെന്നും നയപ്രഖ്യാപന പ്രസംഗം. ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കി എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത നൽകി. ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കിയെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ക്രമസമാധന പരിപാലനം മെച്ചപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടെ ലോഡ് ഷെഡിംഗ് ഉണ്ടായിട്ടില്ല. മനുഷ്യ വന്യജീവി സംഘർഷങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications