സംസ്ഥാനത്ത് ചിങ്ങം പിറന്ന് കഴിഞ്ഞു. ഇനി ഓണത്തിനായുള്ള കാത്തിരിപ്പാണ്. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില കത്തിക്കയറുന്നത് മലയാളികളുടെ ഓണാഘോഷത്തിന് മങ്ങൽ ഏൽപ്പിക്കുന്നുണ്ട്. അരിക്കും വെളിച്ചെണ്ണയ്ക്കും റെക്കോർഡ് വിലയാണ്. പച്ചക്കറികളുടെ കാര്യം പറയുകയേ വേണ്ട. കാണം വിറ്റും ഓണം ഉണ്ണേണ്ട അവസ്ഥയിലാണ് ഭൂരിപക്ഷം ആളുകളും. എന്നാൽ സർക്കാർ തലത്തിൽ ചില ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്.
1000 രൂപ ധനസഹായം
സംസ്ഥാനത്ത് ഉത്സവബത്ത നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. പട്ടികവർഗ കുടുംബങ്ങളിലെ 60 വയസ് കഴിഞ്ഞവർക്കാണ് ഉത്സവബത്ത നൽകുക. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് 1000 രൂപ നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ, 60 വയസ്സിന് മുകളിലുള്ള 52,864 അർഹരായ വ്യക്തികൾക്ക് ഈ ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആകെ 5.28 (₹5,28,64,000) കോടി രൂപ അനുവദിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസ്
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. 2024-25 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങളാകും പുറപ്പെടുവിക്കുക. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദ്ദേശം തയ്യാറാക്കുക.

ഓണത്തിന് ചിലവ് കൂടും
സംസ്ഥാനത്ത് കാലവർഷം കലി തുള്ളിയതോടെ വ്യാപക കൃഷി നാശമാണുണ്ടായത്. കോടിക്കണക്കിന് രൂപയാണ് മഴ വെള്ളത്തിൽ ഒഴുകി പോയത്. ഒരുകാലത്തും ഇല്ലാത്ത വിധത്തിലാണ് ഈ വർഷം മഴയെത്തിയത്. മേയ് മാസം പകുതിയോടെ തുടങ്ങിയ മഴ ഒരു ശമനവും ഇല്ലാതെയാണ് ഓരോ ദിവസവും തിമിർത്ത് പെയ്തത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പച്ചക്കറികൾക്ക് തീ വിലയാണ്. ഒരുമാസം കൊണ്ട് പച്ചക്കറികളുടെ വില 20 മുതല്‍ 60 ശതമാനം വരെയാണ് ഉയര്‍ന്നത്. വെളിച്ചെണ്ണയ്ക്ക് പിന്നാലെ പച്ചക്കറി വിലകള്‍ കൂടി ഉയര്‍ന്നതോടെ മലയാളിയുടെ അടുക്കള ബജറ്റ് താളം തെറ്റി.
ജൂലൈയിൽ ചില്ലറ വിപണയില്‍ കിലോയ്ക്ക് 55 രൂപയുണ്ടായിരുന്ന ഇഞ്ചി വില ഒരുമാസം കൊണ്ട് 80 -100 രൂപയിലേക്കും ഉയര്‍ന്നു. വെളുത്തുള്ളി വിലയും മുന്നേറുകയാണ്. കിലോയ്ക്ക് 120 -140 രൂപയിലാണ് വ്യാപാരം. കാരറ്റിന് 20 ശതമാനം വില ഉയര്‍ന്ന് 80 രൂപയിലെത്തി. തക്കാളി കിലോയ്ക്ക് 40രൂപ ഉണ്ടായിരുന്നിടത്ത് ഒരുമാസം കൊണ്ട് 60 രൂപയിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications