കേരളത്തിൽ ക്രിസ്മസ് വിപണി സജീവമാവുന്നു. എല്ലാ വർഷവും ക്രിസ്മസ് ആഘോഷത്തിനുള്ള തയ്യാറെടുപ്പ് നേരത്തെ തുടങ്ങാറുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. നക്ഷത്രങ്ങളും, പുൽക്കൂട് നിർമ്മാണ സാധനങ്ങളും, ക്രിസ്മസ് പാപ്പായുടെ വേഷങ്ങളുമെല്ലാം വിപണിയിൽ നിറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം ക്രിസ്മസ് കേക്കുകളുടെ വിൽപ്പനയും തകൃതിയായി നടക്കുന്നുണ്ട്.
ക്രിസ്മസ് കേക്ക് എന്നാൽ ബ്ലാക്ക് ഫോറസ്റ്റോ, വൈറ്റ് ഫോറസ്റ്റോ ഒന്നുമല്ല. പ്ലം കേക്കുകൾ അല്ലെങ്കിൽ റം കേക്കുകളാണ്. ഡിസംബർ മാസത്തിൽ മറ്റു കേക്കുകളേക്കാൾ ഏറ്റവും ഡിമാൻഡ് കൂടുന്നത് ഇത്തരം കേക്കുകൾക്കാണ്. കേരളത്തിലെ വിപണിയിൽ മാത്രമല്ല, കേരളത്തിനു പുറത്തുള്ള വിപണിയിലും നിരവധി ബ്രാൻഡുകളിൽ ക്രിസ്മസ് കേക്കുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഓൺലൈൻ വഴി ബുക്ക് ചെയ്താൽ അന്യ സംസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ ഇത്തരം കേക്കുകൾ ഡെലിവറി ചെയ്യപ്പെടുന്നു.
ഇപ്പോൾ കേക്കുകളേക്കാൾ അവയുടെ പുറം മോഡിയിലാണ് ആളുകൾ ആകൃഷ്ടരാവുന്നത്. പണ്ട് വെറുമൊരു പ്ലാസ്റ്റിക് കവറിൽ പായ്ക്ക് ചെയ്ത് പ്ലം കേക്കുകൾ ഇപ്പോൾ മനോഹരമായ ടിന്നുകളിലും, കസ്റ്റമൈസ്ഡ് ഹാംപറുകളിലുമായി കാണാം. ഇവയ്ക്ക് പ്രത്യേക ആവശ്യക്കാരുണ്ട്. ഇവയുടെ വിലയിലും വ്യത്യാസമുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇനി വെറും 5 ദിവസം മാത്രമാണ് ബാക്കി. അതിനാൽ വരുന്ന ആഴ്ചയിലും വിൽപ്പന പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"പ്ലം കേക്കിനോടാണ് ആളുകൾക്ക് താത്പര്യം, കൂടുതൽ ചിലവാകുന്നത് അതാണ്. ശരാശരി ഒരാൾ 4 കിലോയുടെ എങ്കിലും കേക്ക് വാങ്ങുന്നുണ്ട്." കാഞ്ഞിരപ്പള്ളിയിൽ ഓൺലൈൻ ബിസിനസ് ചെയ്യുന്ന രശ്മി പറയുന്നു.

കേക്ക് വിലയിൽ കുറവുണ്ട്
സീസൺ അനുസരിച്ച് ക്രിസ്മസ് കേക്കുകൾക്ക് വില അൽപം കൂടുതലായിരിക്കും. എന്നാൽ ഇത്തവണ അൽപം കുറവുണ്ടായിട്ടുണ്ട്. അതിനു കാരണം സമീപകാലത്ത് ജിഎസ്ടിയിലുണ്ടായ പരിഷ്കരണമാണ്. മുൻ വർഷത്തേ അപേക്ഷിച്ച് കിലോഗ്രാമിന് 40 രൂപയോളമാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാർക്ക് ആശ്വാസമാവുന്നു.
പക്ഷേ പ്ലം കേക്ക് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്ന ഉണക്കമുന്തിരിക്കും മുട്ടയ്ക്കും വില ഉയർന്നിട്ടുണ്ട്. ഉണക്ക മുന്തിരിയുടെ വില കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇരട്ടിയിലേറെ ഉയർന്നു. മുട്ട വില ഒന്നിന് 7 രൂപയുമായി. ഇതിനാൽ 500 ഗ്രാം കേക്കുകൾക്ക് ശരാശരി വില 200-250 രൂപയും, ഒരു കിലോ കേക്കുകൾക്ക് 400-500 രൂപയുമാണ് വിപണി വില. പക്ഷേ കസ്റ്റമസൈഡ് കേക്കുകൾക്കും, റിച്ച് പ്ലം കേക്കുകൾക്കും, മറ്റു സ്പെഷ്യൽ ക്രിസ്മസ് കേക്കുകൾക്കും വിലയിൽ മാറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്.
കസ്റ്റമൈസ് കേക്കുകൾക്ക് പ്രിയമേറുന്നു
അതായത് പ്രീമിയം കേക്കുകൾക്ക് ഒരു കിലോയ്ക്ക് 1,000 രൂപയിലേറെ വില ഉയർന്നേക്കാം. ഹാംപറുകളിൽ കസ്റ്റമൈസ് ചെയ്ത കേക്ക് ബോക്സുകൾക്ക് ചിലപ്പോൾ അതിൻ്റെ സൈസും, ക്വാളിറ്റിയും അനുസരിച്ച് 1500 മുതൽ 5000 വരെ വില ഉയർന്നേക്കാം. ഇത്തരം കേക്കുകൾക്കും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. വിലയേക്കാൾ ഉപരി അതിൻ്റെ ക്വാളിറ്റിയിലാണ് പലരും പ്രാധാന്യം നൽകുന്നത്.
"ക്രിസ്മസിനൊപ്പം ക്രിസ്ത്യൻ വിവാഹങ്ങളുടെ സീസണും വരികയാണ്. അതിനാൽ കസ്റ്റമൈസ് ചെയ്ത കേക്കുകൾക്കുള്ള ആവശ്യക്കാർ വർദ്ധിക്കുന്നു. ഇവയ്ക്ക് വില അൽപം കൂടുതലാണ്. " പൂഞ്ഞാറിൽ കേക്ക് ബിസിനസ് നടത്തുന്ന ഉണ്ണിമായ പറയുന്നു.
വിൽപ്പന പൊടിപൊടിക്കുന്നു
ക്രിസ്മസ് സീസണിൽ കേരളത്തിലും പുറത്തുമായി 50 ലക്ഷം കിലോ മുതൽ 60 ലക്ഷം കിലോ വരെ കേക്കുകൾ വിപണിയിൽ എത്തുന്നു. ഇവയ്ക്കെല്ലാം ഡിമാൻഡും കൂടുതലാണ്. ഈ കേക്കുകളുടെ വിൽപ്പന മാത്രം 250 കോടി മുതൽ 600 കോടി രൂപ വരെയാണെന്ന് മലയാള മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വലിയ ബ്രാൻഡുകൾ മാത്രമല്ല, സീസണുകളിൽ മാത്രമായി പ്ലം കേക്ക് വിൽക്കുന്ന ചെറുകിട സംരംഭകരും കേരളത്തിലുണ്ട്. ഇവർ എത്ര രൂപയോളം സമ്പാദിക്കുന്നു എന്നതിന് കൃത്യമായി കണക്കില്ല. ഇത്തവണ എത്ര കോടിയോളം വിൽപ്പന രേഖപ്പെടുത്തുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം



Click it and Unblock the Notifications