Christmas New Year Bumper 2026: ഭാഗ്യപരീക്ഷണത്തിന് തയ്യാറാകുന്നവർ ആദ്യം ചെയ്യുന്നത് ലോട്ടറി എടുക്കുക എന്നതാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ആഴ്ചയിൽ 7 ദിവസവും ലോട്ടറി നറുക്കെടുപ്പ് ഉണ്ട്. 1 കോടി രൂപയാണ് എല്ലാ ലോട്ടറികളുടേയും ഒന്നാം സമ്മാനം. 1 കോടി രൂപ മതിയാകാത്താവർക്ക് ബമ്പർ ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കാം. ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റിന്റെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. അതുകൊണ്ടുതന്നെ ഇനിയും ടിക്കറ്റ് എടുക്കാത്തവർ ഇന്ന് തന്നെ എടുക്കുന്നതാണ് നല്ലത്.
റെക്കോർഡ് വിൽപ്പന
ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചവരെ ആകെ 51,66,810 ടിക്കറ്റുകൾ വിറ്റുതീർന്നു. കഴിഞ്ഞ വർഷത്തെ 47,65,650 ടിക്കറ്റുകളുടെ വിൽപ്പനയെ മറികടന്നാണ് ഇത്.ആവശ്യം വർദ്ധിച്ചതോടെ ലോട്ടറി വകുപ്പ് 5 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ച് വിപണിയിൽ എത്തിച്ചു. 2026 ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക.
ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് മുന്നിൽ
ജില്ലകളിൽ പാലക്കാട് ആണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത്. 12,20,520 ടിക്കറ്റുകൾ ഇതുവരെ പാലക്കാട് ജില്ലയിൽ നിന്നും വിറ്റ് പോയി. തൃശ്ശൂർ ജില്ലയാണ് രണ്ടാമത്. 5,44,340 ടിക്കറ്റുകൾ വിറ്റു. മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം, 5,15,090 ടിക്കറ്റുകൾ വിറ്റു. 3,34,910 ടിക്കറ്റുകൾ വിറ്റഴിച്ച നാലാം സ്ഥാനത്താണ്. 3,11,780 ടിക്കറ്റുകൾ വിറ്റഴിച്ച കണ്ണൂർ അഞ്ചാം സ്ഥാനത്തെത്തി.

സമ്മാന ഘടന
ഒന്നാം സമ്മാനം - 20 കോടി രൂപ
രണ്ടാം സമ്മാനം: 20 വിജയികൾക്ക് 1 കോടി വീതം
മൂന്നാം സമ്മാനം: 20 വിജയികൾക്ക് 10 ലക്ഷം വീതം
നാലാം സമ്മാനം: 20 വിജയികൾക്ക് 3 ലക്ഷം വീതം
അഞ്ചാം സമ്മാനം: 20 വിജയികൾക്ക് 2 ലക്ഷം വീതം
10 പരമ്പരകളിലായാണ് ടിക്കറ്റുകൾ നൽകുന്നത്, ഒന്നാം സമ്മാനം നേടാത്ത ഒമ്പത് പരമ്പരകൾക്കും 1 ലക്ഷം വീതം സമാശ്വാസ സമ്മാനങ്ങൾ ലഭിക്കും. ആകെ 6,21,990 സമ്മാനങ്ങൾ വിതരണം ചെയ്യും.
കഴിഞ്ഞ വർഷം കണ്ണൂരിൽ
കഴിഞ്ഞ വർഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിലായിരുന്നു. 20 കോടി രൂപയുടെ ഒന്നാം സമ്മാനം XD 387132 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കണ്ണൂരിലെ ഇരിട്ടിയിലാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത്. അനീഷ് എം ജി എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.
രണ്ടാം സമ്മാനം ലഭിച്ച നമ്പറുകൾ
XG 209286, XC 124583, XK 524144, XE 508599, XH 589440
XD 578394, XK 289137, XC 173582, XB 325009, XC 515987
XD 370820, XA 571412, XL 386518, XH 301330, XD 566622
XD 367274, XH 340460, XE 481212, XD 239953, XB 289525
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications