കയറ്റുമതിയില്‍ നാല് ലക്ഷം കോടി വരുമാനം! കേരളത്തിന് സാധ്യമാകുന്ന വിജയം... പഠനം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തില്‍ നിന്നുള്ള പല ഉത്പന്നങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ വന്‍ ഡിമാന്‍ഡ് ആണ് ഉള്ളത്. കാര്‍ഷിക, കാര്‍ഷികേതര വിഭാഗങ്ങളില്‍ ഇത്തരം ഒരുപാട് സാധ്യതകള്‍ മലയാളികള്‍ക്ക് മുന്നില്‍ തുറന്ന് കിടക്കുന്നുണ്ട്. ഈ സാധ്യതകള്‍ കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ കയറ്റുമതി വരുമാനം നാല് ലക്ഷം കോടി രൂപ ഉയര്‍ത്താം എന്നാണ് വിലയിരുത്തല്‍.

 

എക്‌സിം ബാങ്ക് (എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ) പുറത്തിറക്കിയ പഠനത്തിലാണ് കേരളത്തിന്റെ ഈ സാധ്യത വെളിവാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കാം...

54.7 ബില്യണ്‍ ഡോളര്‍

54.7 ബില്യണ്‍ ഡോളര്‍

നിലവിലെ കയറ്റുമതി നയങ്ങളും കേരളത്തിന്റെ സാധ്യതകളും കൃത്യമായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ 54.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനം നേടാം എന്നാണ് പഠനത്തില്‍ പറയുന്നത്. 2024-25 കാലത്തെ കുറിച്ചാണിത്. അതായത് ഏതാണ്ട് നാല് ലക്ഷം കോടി രൂപ!

നിലവിലെ സ്ഥിതി

നിലവിലെ സ്ഥിതി

2018 - 2019 കാലത്തെ കേരളത്തിന്റെ കയറ്റുമതി വരുമാനം 9.8 ബില്യണ്‍ ഡോളര്‍ ആയിരുന്നു. അതായത് 980 കോടി ഡോളര്‍- എഴുപത്തിമൂവായിരം കോടി ഇന്ത്യന്‍ രൂപ! മികച്ച വളര്‍ച്ചയാണ് സംസ്ഥാനം കയറ്റുമതി വരുമാനത്തില്‍ നേടിയിട്ടുള്ളത്.

നേടാവുന്ന വരുമാനം

നേടാവുന്ന വരുമാനം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കേരളം ഇപ്പോഴും കയറ്റുമതിയുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. അത് കൂടി ഉപയോഗപ്പെടുത്തിയാല്‍ വരുമാനം 670 കോടി ഡോളര്‍ കൂടി നേടാം എന്നാണ് വിലയിരുത്തുന്നത്. അതായത് അമ്പതിനായിരം കോടിയുടെ അധികവരുമാനം കൂടി നേടാമെന്ന്.

പരമ്പരാഗത മാര്‍ഗ്ഗം പോര

പരമ്പരാഗത മാര്‍ഗ്ഗം പോര

പരമ്പരാഗത കയറ്റുമതികള്‍ മാത്രം പോര എന്നാണ് പഠനത്തില്‍ പറയുന്നത്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ കേരളം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, ടെക്‌നിക്കല്‍ ടെക്‌സ്റ്റൈല്‍സ്, മരുന്നുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, യന്ത്ര സാമഗ്രികള്‍ എന്നിവയുടെ കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിക്കണം.

കയറ്റുമതി സ്ട്രാറ്റജി

കയറ്റുമതി സ്ട്രാറ്റജി

ആറ് തലങ്ങളുള്ള ഒരു കയറ്റുമതി സ്ട്രാറ്റജിയാണ് എക്‌സിം ബാങ്ക് മുന്നോട്ട് വയ്ക്കുന്നത്. ഉത്പന്നങ്ങളുടേയും വിപണിയുടേയും വൈവിധ്യവത്കരണം മുതല്‍ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന കാമ്പയിന്‍ വരെ നീളുന്നതാണ് അത്.

എക്‌സിം ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന വെബിനാറില്‍ ആണ് പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്.

മറ്റ് നിര്‍ദ്ദേശങ്ങള്‍

മറ്റ് നിര്‍ദ്ദേശങ്ങള്‍

ജലപാതകള്‍ വിപുലീകരിക്കുന്നതിന് പിപിപി അടിസ്ഥാനത്തിലുള്ള വികസനങ്ങള്‍, തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസന ഫണ്ട് രൂപീകരിക്കല്‍, കോള്‍ഡ് ചെയിന്‍ ശൃംഖലകളുടെ വിപുലീകരണം (ഇതിന് കേന്ദ്ര പദ്ധതികളുണ്ട്), പാലക്കാടും ആലപ്പുഴയിലും സാധനങ്ങള്‍ സംഭരിച്ച് വയ്ക്കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് മുന്നോട്ട് വച്ചിട്ടുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍.

English summary

Kerala could target to achieve US$ 54.7 billion of export revenues by 2024-25: Exim Bank Study

Kerala could target to achieve US$ 54.7 billion of export revenues by 2024-25: Exim Bank Study
Story first published: Saturday, August 15, 2020, 16:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X