ഓഹരി വിപണിയിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാൻ നിരവധി വഴികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓഹരിയുടെ വില ഉയരുമ്പോൾ ലഭിക്കുന്ന നേട്ടമാണ്. ഒരു പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച നേട്ടം അത്തരത്തിൽ ലഭിക്കുകയും ചെയ്യും. എന്നാൽ ഒരു കമ്പനിയുടെ ഓഹരി ദീർഘകാലത്തേക്ക് കൈയ്യിൽ വയ്ക്കുന്നത് കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ. ഉണ്ട്. അതാണ് അവകാശ ഓഹരി വിൽപ്പന.
പല പ്രമുഖ കമ്പനികളും അവകാശ ഓഹരി വിൽപ്പന നടത്തിയിട്ടുണ്ട്. എന്താണ് അവകാശ ഓഹരി വിൽപ്പന എന്നാണോ അലോചിക്കുന്നത്. പറഞ്ഞു തരാം. അതോടൊപ്പം അവകാശ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്ന കേരള കമ്പനിയെക്കുറിച്ചും അറിയാം.

എന്താണ് അവകാശ ഓഹരി വിൽപ്പന..?
പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായോ കടബാധ്യത ഒഴിവാക്കുന്നതിനായോ കമ്പനികൾക്ക് അധിക മൂലധനം ആവശ്യമായി വരാം. ഇത്തരം സന്ദർഭങ്ങളിൽ നിലവിലുള്ള നിക്ഷേപകർക്ക് അധിക ഓഹരികൾ അനുവദിച്ച് മൂലധന സമാഹരണം നടത്തുന്നതിനെയാണ് അവകാശ ഓഹരി വിൽപ്പന അഥവാ റൈറ്റ്സ് ഇഷ്യൂ എന്ന് പറയുന്നത്. ഇതിന്‍റെ ഭാഗമായി ഓരോ നിക്ഷേപകനും കൈവശമുള്ള ഓഹരികളുടെ നിശ്ചിത അനുപാതത്തിൽ റൈറ്റസ് ഇഷ്യൂ അഥവാ അവകാശ ഓഹരികൾ അനുവദിക്കുന്നു.
കമ്പനികൾക്ക് അധിക വിഭവ സമാഹരണത്തിനായും നിക്ഷേപകർക്ക് ആദായ നേട്ടത്തിനായും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന അവസരമാണ് അവകാശ ഓഹരി വിൽപ്പന.
നേട്ടവും കോട്ടവും
നിക്ഷേപകനെ സംബന്ധിച്ച് താഴ്ന്ന നിരക്കിൽ അധിക ഓഹരികൾ ലഭിക്കും എന്നതാണ് ഏറ്റവും പ്രധാന നേട്ടം. കമ്പനിയുടെ പ്രതിയോഹരി വരുമാനത്തിന്‍റെ തോത് ഇടിയാം എന്നതാണ് പ്രധാന പ്രശ്നം.
അവകാശ ഓഹരി വിൽപ്പനയുമായി ധൻലക്ഷ്മി ബാങ്ക്
കേരളത്തിൽ നിന്നും പിറവിയെടുത്ത പ്രധാന സ്വകാര്യ ബാങ്കാണ് ധനലക്ഷ്മി ബാങ്ക്. തൃശ്ശൂരാണ് ആസ്ഥാനം. അവകാശ ഓഹരി വില്‍പന വഴി 300 കോടി രൂപ സമാഹരിക്കാനാണ് ധനലക്ഷ്മി ബാങ്ക് തീരുമാനം. ചേര്‍ന്ന വെള്ളിയാഴ്ച ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന് അംഗീകാരം നൽകി.
ഓഹരിക്ക് എത്ര രൂപയ്ക്കാണ് അവകാശ ഓഹരി വില്‍പന, റെക്കോഡ് തീയതി, വില്‍പന അനുപാതം തുടങ്ങിയ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ധനലക്ഷ്മി ബാങ്ക് - ഓഹരി വിപണിയിലെ പ്രകടം
44 രൂപയാണ് നിലവിൽ ധനലക്ഷ്മി ബാങ്കിന്‍റെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരിയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. അതേ സമയം 6 വർഷത്തിനിടെ 55.20 ശതമാനത്തിന്‍റെ വളർച്ച നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 195.30 ശതമാനം നേട്ടം 1 വർഷത്തിനിടെ നിക്ഷേപകർക്ക് നൽകാനും ധനലക്ഷ്മി ബാങ്ക് ഓഹരിക്ക് സാധിച്ചു.
59 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 13.50 രൂപയാണ് ഏറ്റവും കുറഞ്ഞ ഓഹരി വില.
ബാങ്കിന് നിർണായകം
മൂലധനഞെരുക്കം ഒഴിവാക്കാനും ബാലന്‍സ് ഷീറ്റ് മികവുറ്റതാക്കാനും പണം സമാഹരിക്കേണ്ടത് ധനലക്ഷ്മി ബാങ്കിന് അത്യാവശ്യമാണ്. 2023 ഡിസംബർ പ്രകാരം ധനലക്ഷ്മി ബാങ്കിന്‍റെ മൂലധന പര്യാപ്തതാ അനുപാതം 12.37 ശതമാനമാണ്. റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന 11.5 ശതമാനത്തിനും മുകളിലാണ് ഇതെങ്കിലും ആശാവഹമല്ലെന്നാണ് വിലയിരുത്തല്‍. മൂലധന സമാഹരണത്തെക്കുറിച്ച് എത്രയും വേഗം വ്യക്തത വരുത്താൻ ധനലക്ഷ്മി ബാങ്കിനോട് ആർബിഐ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അവകാശ ഓഹരി വില്‍പന സമാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഓഹരിക്ക് 22 രൂപ നിരക്കിലായിരുന്നു വില്‍പന. 1,151.01 കോടി രൂപ ലക്ഷ്യമിട്ടുള്ള അവകാശ ഓഹരി വില്‍പനയാണ് ബാങ്ക് നടത്തിയത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications