സംസ്ഥാനത്തെ റേഷൻകാർഡ് മസ്റ്ററിംഗിനുള്ള സമയ പരിധി നീട്ടിയിരിക്കുന്നു. മറന്നു പോയവർക്കും നേരത്തെ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും ഇത് സുവർണാവസരമാണ്. മഞ്ഞ, പിങ്ക് നിറത്തിലുള്ള റേഷൻകാർഡ് ഉടമകള്‍ക്കുള്ള മസ്റ്ററിങ് നടത്തേണ്ട അവസാന തീയതിയാണ് നവംബര്‍ 5ലേക്ക് നീട്ടിയതായി ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ അറിയിച്ചത്. മസ്റ്ററിങ് പൂർത്തിയാക്കാത്ത സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ ഉണ്ടെങ്കിൽ അവരെ സഹായിക്കുന്നതിന് ഒരു ഓൺലൈൻ സംവിധാനം വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിലുള്ള 83.67 ശതമാനം പേര് മസ്റ്ററിങ് പൂര്‍ത്തീകരിച്ചു. ഒക്ടോബര്‍ 25നായിരുന്നു ഇ-കെവൈസി അപ്ഡേഷനുള്ള അവസാന തിയ്യതി. എന്നാല്‍ 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാന്‍ ഉള്ളതിനാലാണ് 2024 നവംബര്‍ 5 വരെ സമയപരിധി നീട്ടിയത്.

മസ്റ്ററിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്തവർ
മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഒരുപാട് ആളുകളുണ്ടായിരുന്നു. കിടപ്പ് രോഗികളെ അവരുടെ വീടുകളില്‍ നേരിട്ടെത്തി, റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ മസ്റ്ററിങ് നടത്തുന്നു. ഇത് നവംബര്‍ 5 വരെ ഇനി തുടരും. ഒരുപക്ഷേ ഇ-പോസില്‍ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിങ് ഐറിസ് സ്കാനര്‍ ഉപയോഗിച്ച് പൂര്‍ത്തീക്കാൻ സാധിക്കും. ഇതിനായി വിവിധ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ ആവശ്യമായ ക്യാമ്പുകള്‍ നവംബര്‍ 5ന് ശേഷം സംഘടിപ്പിക്കും.
വീട്ടിലുള്ള 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അവ അപ്ഡേറ്റ് ചെയ്യാത്തവരാണെങ്കിൽ കുട്ടികളുടെ മസ്റ്ററിങ് ഐറിസ് സ്കാനര്‍ ഉപയോഗിച്ച് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പക്ഷേ ഈ കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് പുതിയ ആധാര്‍ എടുത്താൽ, നിലവിലെ ഈ റേഷന്‍കടകള്‍ വഴി നടക്കുന്ന മസ്റ്ററിങിലൂടെ അവരുടെ വിവരങ്ങളും അപഡേറ്റ് ചെയ്യാൻ സാധിക്കും.
കേരളത്തിനു പുറത്തുള്ളവർ...
ഇന്ത്യയ്ക്ക് പുറത്തുള്ള മുൻഗണനാ കാർഡിലെ അംഗങ്ങൾ എന്തു ചെയ്യും? അവരുടെ അംഗത്വം നഷ്ടപ്പെടുമോ? ഇല്ല.. രാജ്യത്തിന് പുറത്തുള്ള മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്ക് എന്‍.ആര്.കെ സ്റ്റാറ്റസ് നല്കി കാര്‍ഡില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മസ്റ്ററിങ് ചെയ്യുന്നതിന് ഇവര്‍ നാട്ടിൽ നേരിട്ടെത്തേണ്ട. ഇത്തരത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും മസ്റ്ററിങ് ചെയ്യുന്നതിനുള്ള അവസരം നല്കി 100 ശതമാനം വിജയകരമായി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അനില്‍ അറിയിച്ചു.
കേരളത്തിനു പുറത്ത് വിവിധ ആവശ്യങ്ങൾക്കായി പോയിട്ടുള്ള റേഷൻകാർഡിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടവരെ ലിസ്റ്റിൽ നിന്നും പുറത്താക്കില്ലെന്നും, അവർക്കും മസ്റ്ററിംഗ് നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും സർക്കാർ പറഞ്ഞു. നിലവിലെ കണക്ക് പ്രകാരം കൃത്യമായ രീതിയിൽ ഇ-കെവൈസി മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന രാജ്യത്തെ ആദ്യ 5 സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
