തിരുവനന്തപുരം: ഡെബിറ്റ് കാർഡ് പുറത്തിറക്കാനുള്ള നീക്കവുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. പൊതുമേഖലാ ബാങ്കുകളുമായി ചേർന്ന് ബ്രാൻഡ് ചെയ്തതും അഞ്ച് വർഷത്തെ കാലാവധിയുള്ളതുമായ റുപേ പ്ലാറ്റിനം കാർഡുകളാണ് ഇതോടെ വിതരണം ചെയ്യുകയെന്നാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കിയത്. റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദേശങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് കാർഡ് വിതരണം ചെയ്യുകയെന്ന് ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡി കൂട്ടിച്ചേർത്തു.
മാണി സി കാപ്പന് ഒരു കടമ്പകൂടി: ഹൈക്കമാൻഡിന്റെ അനുമതിയ്ക്കായി കാത്തിരിപ്പ്
എടിഎം, പിഒഎസ് മെഷീനുകള്‍, ഓൺലൈൻ ഇടപാടുകള്‍ എന്നിവയും കെഎഫ്സി അനുവദിക്കുന്ന ഈ കാർഡുകള്‍ ഉപയോഗിച്ച് നടത്താൻ സാധിക്കും. കൂടാതെ കെഎഫ്സിയുടെ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച ശേഷം ഉയർന്ന തുകയുടെ സാമ്പത്തിക ഇടപാടുകളും നടത്താൻ സാധിക്കും. കാർഡ് പ്രാബല്യത്തിൽ വന്നതോടെ വായ്പകള്‍ വിതരണം ചെയ്യുന്നതും തുക തിരിച്ചടവും ഈ കാർഡുകള്‍ മുഖേനയായിരിക്കും.

നേരത്തെ കെഎഫ്സിയിൽ നിന്നെടുക്കുന്ന വായ്പാ തിരിച്ചട് മാസം തോറുമായിരുന്നു. എന്നാൽ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതോടെ ആഴ്ചകളുടെയോ ദിവസങ്ങളുടേയോ അടിസ്ഥാനത്തിൽ തിരിച്ചടവ് ഉറപ്പാക്കാൻ സാധിക്കും. നേരത്തെ ഗൂഗിള്‍പേ പോലുള്ള യുപിഐ സേവനങ്ങളെയാണ് തിരിച്ചടവിന് വേണ്ടി ആശ്രയിച്ചിരുന്നത്. തിരിച്ചടവിന് ഡെബിറ്റ് കാർഡിന്റെ വരവ് നിർണ്ണായകമായിത്തീരും.
ഇതിന് പുറമേ കോർപ്പറേഷൻ ജീവനക്കാർക്കും ഡെബിറ്റ് കാർഡ് വിതരണം ചെയ്യും. ഇതോടെ ശമ്പളവും മറ്റ് അലവൻസുകളും ബാങ്ക് അക്കൌണ്ടിലേക്കായിരിക്കും നിക്ഷേപിക്കുക. സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ സ്ഥാപനം ഡെബിറ്റ് കാർഡുകള്‍ പുറത്തിറക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ടെന്നും ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കി.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
