തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോളിനും 21 പൈസയും ഡീസലിന് 20 പൈസയും വീതമാണ് എണ്ണക്കമ്പനികള്‍ ഇന്ന് കുറച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 91.05 രൂപയായി പുതുക്കിയ വില. ഒരു ലീറ്റര്‍ ഡീസലിന് വില 85.63 രൂപ. ഇന്നലെയും പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയും വീതം കുറഞ്ഞിരുന്നു. ബുധനാഴ്ച്ച കേരളത്തില്‍ പെട്രോളിന് 92.81 രൂപയും ഡീസലിന് 87.38 രൂപയുമാണ് നിരക്ക് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വിലയിടിഞ്ഞ പശ്ചാത്തലത്തിലാണ് പെട്രോള്‍, ഡീസല്‍ വില ഇന്ത്യയില്‍ ഇപ്പോള്‍ കുറയുന്നത്. നേരത്തെ, ഫെബ്രുവരി 9 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഡീസലിന് 4.92 രൂപയും പെട്രോളിന് 4.50 രൂപയും വര്‍ധിച്ചിരുന്നു. പറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വില ഇന്നലെ കുറഞ്ഞത്. ഇതിന് മുന്‍പ് 2020 മാര്‍ച്ച് 16 -നായിരുന്നു ഇന്ധനവില അവസാനമായി ഇടിഞ്ഞതും.
കോവിഡ് ആശങ്കയില്‍ അസംസ്കൃത എണ്ണവില അനിശ്ചിതത്വത്തില്‍ തുടര്‍ന്നപ്പോഴും പെട്രോള്‍, ഡീസല്‍ വില ഇന്ത്യയില്‍ ഉയരുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പെട്രോള്‍ ലീറ്ററിന് 21.58 രൂപയും ഡീസല്‍ ലീറ്ററിന് 19.18 രൂപയുമാണ് വര്‍ധിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാകട്ടെ രാജസ്താന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടക്കുകയും ചെയ്തു. എന്തായാലും പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ധനവില നിശ്ചലമായെന്ന കാര്യം ശ്രദ്ധേയം.
വ്യാഴാഴ്ച്ച ഇന്ധനിരക്ക് കുറച്ച സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് വില 90.78 രൂപയായി. ഡീസല്‍ വില 81.10 രൂപ. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില 90.98 രൂപ. ഡീസല്‍ വില 83.98 രൂപ. മുംബൈയില്‍ പെട്രോള്‍ വില 97.17 രൂപ. ഡീസല്‍ വില 88.20 രൂപ. ചെന്നൈയില്‍ പെട്രോള്‍ വില 92.70 രൂപ. ഡീസല്‍ വില 86.10 രൂപ. ബെംഗളൂരുവില്‍ പെട്രോള്‍ വില 92.28 രൂപ. ഡീസല്‍ വില 85.99 രൂപ. ഹൈദരാബാദില്‍ പെട്രോള്‍ വില 94.39 രൂപ. ഡീസല്‍ വില 88.45 രൂപ.
നിലവില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ പ്രതിലീറ്റര് വിലയില്‍ 60 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ് കയ്യടക്കുന്നത്. രാജ്യത്ത് ഇന്ധനവില ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ പണപ്പെരുപ്പം കൂടുമെന്ന മുന്നറിയിപ്പ് സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
