സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി. ശനിയാഴ്ച്ച എണ്ണക്കമ്പനികള്‍ പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയും കൂട്ടിയ പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ധനവ്. ഇതോടെ കേരളത്തില്‍ പലയിടത്തും പെട്രോള്‍ ലീറ്ററിന് 90 രൂപയും ഡീസല്‍ ലീറ്ററിന് 83 രൂപയുമായി വില ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.69 രൂപയും ഡീസലിന് 1.49 രൂപയുമാണ് വര്‍ധിച്ചത്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില ഉയരുന്നതാണ് ഇന്ത്യയില്‍ ഇന്ധനവില കൂടാന്‍ കാരണം. അസംസ്കൃത എണ്ണ ബാരലിന് 61 ഡോളര്‍ പിന്നിടുന്ന സാഹചര്യമാണ് ഇപ്പോള്‍. ആഗോള തലത്തില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യപ്പെടുന്നതും വൈറസുവ്യാപനം പരിമിതപ്പെടുന്നതും എണ്ണ ഡിമാന്‍ഡിനെ സ്വാധീനിക്കുന്നു.
ഇതേസമയം, കുതിച്ചുയരുന്ന എണ്ണവില പിടിച്ചുനിര്‍ത്താനായി എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ബുധനാഴ്ച്ച പാര്‍ലമെന്റില്‍ അറിയിച്ചു. നിലവില്‍ പെട്രോളിന്റെ ലീറ്റര്‍ വിലയില്‍ 61 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളുടെ സംഭാവനയാണ്. ഡീസല്‍ ലീറ്റര്‍ വിലയില്‍ 56 ശതമാനവും നികുതികള്‍ കയ്യടക്കുന്നു. 2020 മാര്‍ച്ചിന് ശേഷം ഇതുവരെ പെട്രോളിന്റെ ചില്ലറ നിരക്ക് 18.57 രൂപയാണ് വര്‍ധിച്ചത്.
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞ സമയത്ത് നികുതി നിരക്കുകള്‍ റെക്കോര്‍ഡ് മാര്‍ജിനില്‍ ഉയര്‍ത്തി സര്‍ക്കാര്‍ അധിക വരുമാനം കണ്ടെത്തി. ഡീസല്‍ നിരക്കിലും സമാന വിലവര്‍ധനവ് കാണാം. ഒരു വര്‍ഷം കൊണ്ട് ഡീസല്‍ വിലയിലും 16.09 രൂപയുടെ വര്‍ധനവുണ്ടായി.
രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 6 മുതലാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില പുതുക്കാന്‍ എണ്ണക്കമ്പനികള്‍ ആരംഭിച്ചത്. ശേഷമിതുവരെ പെട്രോളിന് 4.43 രൂപയും ഡീസലിന് 4.51 രൂപയും രാജ്യതലസ്ഥാനമായ ദില്ലിയില്‍ വര്‍ധിച്ചു. കഴിഞ്ഞ 300 ദിവസത്തിനിടെ 60 ദിവസമാണ് ഇന്ധനവില ഉയര്‍ന്നതെന്ന് പെട്രോളിയം മന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു.
7 ദിവസം പെട്രോള്‍ വിലയും 21 ദിവസം ഡീസല്‍ വിലയും ഇന്ത്യയില്‍ പുതുക്കപ്പെട്ടു. 250 ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നുവെന്ന് ധര്‍മ്മേന്ദ്ര പ്രധാന് സൂചിപ്പിച്ചു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്കുള്ള വിലയാണ് രാജ്യത്തെ ഇന്ധനവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഒപ്പം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി വരുമാനത്തെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. നികുതിയില്‍ നിന്നും കണ്ടെത്തുന്ന വരുമാനത്തില്‍ നിന്നാണ് കേന്ദ്രവും സംസ്ഥാനങ്ങളും ക്ഷേമ, വികസന പദ്ധതികള്‍ക്ക് വഴിയൊരുക്കുന്നതെന്ന് ധര്‍മ്മേന്ദ്ര പ്രധാന് രാജ്യസഭയില്‍ വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications