സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചപ്പോൾ സന്തോഷിച്ച ആളുകൾ സ്വർണം പണയം വയ്ക്കാൻ തീരുമാനിച്ചവരായിരിക്കും. കാരണം സ്വർണവില എത്ര കൂടുന്നോ അത്രയും തുക കൂടുതലായി പണയം വയ്ക്കുമ്പോൾ ലഭിക്കുമല്ലോ.. കേരളത്തിലെ ധനകാര്യസ്ഥാപനങ്ങളുടെ(NBFCs) കയ്യിൽ എത്ര കോടിയുടെ സ്വർണമുണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? 10 ടൺ അല്ലെങ്കിൽ 100 ടൺ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ അത് തെറ്റാണ്. ലോകത്തെ പല രാജ്യങ്ങളേക്കാൾ സ്വർണം കൊച്ച് കേരളത്തിലെ ധനകാര്യസ്ഥാപനങ്ങളുടെ കയ്യിലുണ്ട്.
രാജ്യമാണെങ്കിൽ 16-ആം സ്ഥാനം
സ്വർണശേഖരത്തിന്‍റെ കാര്യത്തിൽ കേരളത്തിലെ ധനകാര്യസ്ഥാപനങ്ങളെ ഒരു രാജ്യമാക്കി കണക്കാക്കിയാൽ 16-ആം സ്ഥാനം ലഭിക്കും. കാരണം ആകെ 381 ടൺ സ്വർണ്ണമാണ് ഇവരുടെ കയ്യിലുള്ളത്. 310 ടൺ ഗോൾഡ് റിസർവുള്ള യു.കെ, 282 ടൺ സ്വർണ്ണശേഖരമുള്ള സ്പെയിൻ എന്നീ രാജ്യങ്ങളെ കേരളത്തിലെ എൻ.ബി.എഫ്.സികൾ മറികടക്കുന്നു. നിലവിലെ സ്വർണ്ണ വിലയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ 4.6 ലക്ഷം കോടി രൂപയുടെ സ്വർണം. ഈ കോടിയിൽ ചിലപ്പോൾ നിങ്ങൾ പണയം വെച്ച സ്വർണത്തിന്‍റെ കണക്കും ഉൾപ്പെട്ടിട്ടുണ്ടാകും.
കൂടുതൽ മുത്തൂറ്റിൽ
വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ ... എന്ന് പ്രശസ്തമായ ഒരു പരസ്യവാചകമുണ്ട്. അതുതന്നെയാണ് മലയാളികളുടെ രീതിയും. പണത്തിന് അത്യാവശ്യമുണ്ടെങ്കിൽ ആദ്യം ആശ്രയിക്കുക സ്വർണപണയത്തെയാണ്. മുത്തൂറ്റ് ഫിനാൻസിലാണ് കൂടുതൽ സ്വർണമുള്ളത്, 208 ടൺ. തൊട്ടുപിന്നാലെ മണപ്പുറം ഫിനാൻസ് - 56.4 ടൺ. മുത്തൂറ്റ് ഫിൻകോർപ് - 43.69 ടൺ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE) - 67.22 ടൺ, ഇൻഡെൽ മണി - ഏകദേശം 6 ടൺ തുടങ്ങിയവർ പിന്നാലെ വരും.

സ്വർണം പണം തന്നെ
സ്വർണം എന്നത് കേവലം ആഭരണം എന്നതിനപ്പുറം സാമ്പത്തിക നിക്ഷേപം കൂടിയാണ്. കാരണം ചരിത്രം പരിശോധിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവില കൂടിയിട്ടേ ഉള്ളു. 2025-ൽ മാത്രം ഏകദേശം 45 ശതമാനത്തിലധികം വർദ്ധനവാണ് സ്വർണത്തിനുണ്ടായത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ തന്നെ 11,000 രൂപയാണ് പവന് കൂടിയത്. 2026-ലും സ്വർണവില പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ അൽപ്പം സ്വർണം വാങ്ങി സൂക്ഷിച്ചാൽ ഭാവിയിൽ വലിയ സാമ്പത്തിക സഹായങ്ങൾക്ക് ഉപകരിക്കും.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമാണ് വില. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,202 രൂപയും പവന് 97,616 രൂപയുമാണ് വില. 18 കാരറ്റിന് ഒരു ഗ്രാമിന് 9152 രൂപയും പവന് 73,216 രൂപയുമാണ്. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 96,820 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,140 രൂപയും കരുതേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications