കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും താഴോട്ട്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് സ്വര്‍ണം ഇന്നെത്തി. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ചൊവാഴ്ച്ച സ്വര്‍ണവില പവന് 33,080 രൂപയും ഗ്രാമിന് 4,135 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 34,440 രൂപയാണ് (മാര്‍ച്ച് ഒന്നിന്).
മാര്‍ച്ച് മാസം ഇതുവരെ പവന് 1,360 രൂപയുടെ വിലയിടിവ് സംഭവിച്ചു. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 63.90 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 511.20 രൂപ.

രാജ്യാന്തര വിപണിയിലെ സംഭവവികാസങ്ങള്‍ മാനിച്ച് ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍ കുറഞ്ഞിട്ടുണ്ട്. എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,538 രൂപയിലേക്ക് കൂപ്പുകുത്തി. വിലയിടിവ് 0.4 ശതമാനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്. വെള്ളി നിരക്കിലും വീഴ്ച്ച ദൃശ്യം. വെള്ളിയുടെ കിലോ നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 63,985 രൂപയിലേക്ക് ചുരുങ്ങി. തിങ്കളാഴ്ച്ച സ്വര്‍ണം 0.8 ശതമാനവും വെള്ളി 1 ശതമാനവും വീതം തകര്‍ച്ച നേരിട്ടിരുന്നു.
രാജ്യാന്തര വിപണിയിലും സ്വര്‍ണം അടിപതറി നില്‍ക്കുകയാണ്. ഡോളര്‍ സൂചികയുടെ കരുത്തിന് മുന്നില്‍ സ്വര്‍ണം കാര്യമായ സമ്മര്‍ദ്ദം നേരിടുന്നു. ബോണ്ട് വരുമാനം കൂടുന്നതും സ്വര്‍ണത്തിന്റെ മാറ്റ് കുറയ്ക്കുകയാണ്. വാക്സിനേഷന് ദ്രുതഗതിയില്‍ നടക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ സമ്പദ്ഘടന അതിവേഗം ഉണരുമെന്ന പ്രത്യാശ ആഗോള നിക്ഷേപകര്‍ക്കുണ്ട്. നിലവില്‍ രണ്ടാഴ്ച്ചക്കിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണം ചുവടുവെയ്ക്കുന്നത്. ചൊവാഴ്ച്ച സ്വര്‍ണം ഔണ്‍സിന് 1,704.90 ഡോളറാണ് വില; ഇടിവ് 0.4 ശതമാനം.
നഷ്ട സാധ്യതയില്ലാത്ത ബോണ്ടുകളുടെ നേട്ടം വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നും കണ്ണെടുക്കുന്നത് പതിവാണ്. സ്വര്‍ണത്തില്‍ പലിശ ലഭിക്കില്ലെന്നതാണ് പ്രധാന പോരായ്മ. ഇതേസമയം, കോവിഡ് വ്യാപനം ഒരിക്കൂല് കൂടി രൂക്ഷമായാല്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ശ്രദ്ധ തിരിക്കും. നിലവില്‍ ആഗോള സമ്പദ്ഘടനകള്‍ അതിവേഗം ഉണരുന്നതാണ് സ്വര്‍ണത്തിന് വിനയാവുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപ വില കുറിച്ചതിന് ശേഷമാണ് സ്വര്‍ണത്തിന്റെ പതനം ആരംഭിച്ചതും. ഈ വര്‍ഷം മാത്രം സ്വര്‍ണത്തിന് 5,500 രൂപയോളം മൂല്യം കുറഞ്ഞത് കാണാം.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications