കൊച്ചി: ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വില്‍പ്പന. വെള്ളിയാഴ്ച്ച 80 രൂപയുടെ വിലവര്‍ധനവ് പവന് സംഭവിച്ചു. ഗ്രാമിന് 10 രൂപയും കൂടി. ഇതോടെ പവന് 35,120 രൂപയും ഗ്രാമിന് 4,390 രൂപയുമായി പൊന്നിന് വില. ഒക്ടോബര്‍ ആദ്യവാരമാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. ഒന്നാം തീയതി 34,720 രൂപയായിരുന്നു പവന് വില. എന്നാല്‍ 7 ദിവസങ്ങള്‍ക്കിപ്പുറം പവന് 400 രൂപ കൂടി.
കഴിഞ്ഞമാസം 4, 5, 6 തീയതികളിലാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിലവാരം കയ്യടക്കിയത്. ഈ ദിവസങ്ങളില്‍ പവന് വില 35,600 രൂപ വരെ ഉയരുകയുണ്ടായി. 34,440 രൂപയാണ് പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും കുറഞ്ഞ വില നിലവാരവും (സെപ്തംബര്‍ 30).

നേരത്തെ, ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വിലനിരക്കും ഇതുതന്നെ. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. ഓഗസ്റ്റില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയാണ് (ഓഗസ്റ്റ് 9, 10, 11 തീയതികളില്‍). സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 61.20 രൂപയായി നിരക്ക് നിരക്ക് തുടരുന്നു. എട്ടു ഗ്രാം വെള്ളിക്ക് വില 489.60 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).
- അഹമ്മദാബാദ്: 35,984 രൂപ
- ബെംഗളൂരു: 35,120 രൂപ
- ഭുബനേശ്വര്‍: 35,128 രൂപ
- ഛണ്ഡീഗഡ്: 35,680 രൂപ
- ചെന്നൈ: 35,304 രൂപ
- കോയമ്പത്തൂര്‍: 35,304 രൂപ
- ദില്ലി: 36,840 രൂപ
- ഹൈദരാബാദ്: 35,120 രൂപ
- ജയ്പൂര്‍: 36,640 രൂപ
- കൊല്‍ക്കത്ത: 37,040 രൂപ
- ലഖ്‌നൗ: 35,680 രൂപ
- മംഗലാപുരം: 35,120 രൂപ
- മുംബൈ: 36,752 രൂപ
- നാസിക്ക്: 36,040 രൂപ
- പാറ്റ്‌ന: 36,040 രൂപ
- സൂറത്ത്: 35,984 രൂപ
- വിജയവാഡ: 35,120 രൂപ
- വിശാഖപ്പട്ടണം: 35,120 രൂപ
ദേശീയ വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാമിന് 46,900 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത്. 0.16 ശതമാനം നേട്ടം. ഇതേസമയം, വെള്ളിയില്‍ 0.4 ശതമാനം തകര്‍ച്ച ദൃശ്യമാണ്. ഇന്നലെ സ്വര്‍ണം 0.13 ശതമാനം താഴ്ചയും വെള്ളി 0.4 ശതമാനം ഉയര്‍ച്ചയും എംസിഎക്‌സില്‍ കാഴ്ച്ചവെച്ചിരുന്നു. ഇന്ന് ആഗോള കമ്പോളത്തില്‍ സ്വര്‍ണത്തിന് വലിയ ചലനങ്ങളില്ല. ഔണ്‍സിന് 1,755.83 ഡോളര്‍ കുറിച്ചുകൊണ്ട് സ്‌പോട് വിപണിയില്‍ സ്വര്‍ണം ഇടപാടുകള്‍ നടത്തുകയാണ്.
ഈ വാരം 0.3 ശതമാനം ഇടിവ് സ്വര്‍ണത്തിന് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയ്ക്ക് സമീപം ഡോളര്‍ സൂചിക താളംപിടിക്കുന്നതാണ് ഇപ്പോള്‍ സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ മറ്റു കറന്‍സികളിലുള്ള സ്വര്‍ണ നിക്ഷേപകര്‍ക്ക് ചിലവ് കൂടുന്നത് പതിവാണ്. നവംബര്‍ മുതല്‍ ആസ്തി വാങ്ങലുകള്‍ കുറയ്ക്കുമെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പവലിന്റെ പ്രഖ്യാപനവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വൈകാതെ സാമ്പത്തിക ഉത്തേജനം കുറയുന്നതും പലിശ നിരക്കുകള്‍ വര്‍ധിക്കുന്നതും ബോണ്ട് വരുമാനം ഉയരാനുള്ള കാരണങ്ങളായി മാറും. ഈ അവസരത്തില്‍ പലിശ വരുമാനം കിട്ടാത്ത സ്വര്‍ണത്തില്‍ നിക്ഷേപകര്‍ക്ക് അവസരാത്മക ചിലവുകള്‍ വര്‍ധിക്കും. പണപ്പെരുപ്പത്തെ ചെറുക്കാന്‍ കഴിയുമെന്ന സവിശേഷതയാണ് സ്വര്‍ണത്തെ നിക്ഷേപകരുടെ പ്രിയങ്കരനാക്കുന്നത്. എന്നാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ വെട്ടിച്ചുരുക്കിയതും പലിശ നിരക്കുകള്‍ കൂട്ടാനിരിക്കുന്നതും ബോണ്ട് വരുമാനത്തെ സ്വാധീനിക്കും. ബോണ്ട് വരുമാനം കൂടുമ്പോഴെല്ലാം സ്വര്‍ണത്തിന് തിളക്കം നഷ്ടപ്പെടുന്നത് പതിവാണ്. ബോണ്ട് നേട്ടങ്ങള്‍ ഉയരുമ്പോള്‍ പലിശ വരുമാനം ലഭിക്കാത്ത സ്വര്‍ണത്തില്‍ അവസരാത്മക ചിലവ് ഉയരുന്നതാണ് കാരണം.
'അമേരിക്കന്‍ സ്വകാര്യമേഖലയിലെ പേറോള്‍ കണക്കുകള്‍ വരാനിരിക്കെ സ്വര്‍ണത്തിന്റെ നേട്ടം പരിമിതപ്പെടാം. കോമക്‌സ് വിപണിയില്‍ സ്വര്‍ണം സൈഡ്‌വേ ട്രേഡ് നടത്താന്‍ സാധ്യതയേറെ. നിലവില്‍ 1,775 ഡോളറില്‍ പ്രതിരോധവും 1,750 ഡോളറില്‍ പിന്തുണയും സ്വര്‍ണത്തിനുണ്ട്. എംസിഎക്‌സില്‍ 46,700 രൂപയിലാണ് സ്വര്‍ണത്തിന് പിന്തുണ ലഭിക്കുക; 47,100 രൂപയില്‍ പ്രതിരോധവും നേരിടും', എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് സീനിയര്‍ അനലിസ്റ്റ് തപാന്‍ പട്ടേല്‍ അറിയിച്ചു.
മറ്റു വിലയേറിയ ലോഹങ്ങളില്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.4 ശതമാനം തകര്‍ച്ചയോടെ 22.48 ഡോളറിലേക്ക് ചുരുങ്ങിയതായി കാണാം. പ്ലാറ്റിനം 0.2 ശതമാനം കയറി. ഔണ്‍സിന് 981.37 ഡോളര്‍ കുറിച്ചുകൊണ്ടാണ് പ്ലാറ്റിനത്തിന്റെ ഇന്നത്തെ വ്യാപാരം.


Click it and Unblock the Notifications